ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം

കൃതജ്ഞതാ ആഴ്ചയുടെ ഉദ്ഘാടന ചടങ്ങിൽ ഡോ. ഹർഷ് വർധൻ മെഡിക്കൽ സമൂഹത്തെ അഭിസംബോധന ചെയ്തു

Posted On: 01 JUL 2021 1:53PM by PIB Thiruvananthpuram

 


ന്യൂഡൽഹിജൂലൈ 01, 2021

ദേശീയ ഡോക്ടർമാരുടെ ദിനത്തോടനുബന്ധിച്ച് കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമ മന്ത്രി ഡോഹർഷ് വർധൻപ്രമുഖ ഡോക്ടർമാർമെഡിക്കൽ സയൻസ് പ്രൊഫസർമാർമെഡിക്കൽ രംഗത്തെ പ്രമുഖർ എന്നിവരുടെ യോഗത്തെ വീഡിയോ കോൺഫറൻസിലൂടെ അഭിസംബോധന ചെയ്തു.

 

ദേശീയ ഡോക്ടർമാരുടെ ദിനത്തോടനുബന്ധിച്ച് ആശംസകൾ അറിയിക്കവേഡോഹർഷ് വർധൻ  കോവിഡ് പോരാളികളുടെ ത്യാഗത്തെ അനുസ്മരിക്കുകയും അനുശോചനം രേഖപ്പെടുത്തുകയും ചെയ്തു.

തങ്ങളുടെ ജീവൻ അപകടത്തിലാകുന്നത് കുറയ്ക്കാൻ ഡോക്ടർമാരെ ഉപദേശിച്ച ഡോഹർഷ് വർധൻ കോവിഡിനെ പരാജയപ്പെടുത്താൻ പിന്തുടരേണ്ട മൂന്ന്-ഇന കർമപദ്ധതി വിശദീകരിച്ചു:

*സ്വയം ശ്രദ്ധിക്കുകരോഗികളെ കൈകാര്യം ചെയ്യുന്നതിൽ ശരിയായ പ്രോട്ടോക്കോളുകൾ പാലിക്കുക.

*നിങ്ങൾ രോഗബാധിതനായ ഒരു രോഗിയെ ചികിത്സിക്കുക മാത്രമല്ല, ഈ വൈറസ് പടരാതിരിക്കാൻ സമൂഹം ചെയ്യേണ്ടതും ചെയ്യരുതാത്തതുമായ കാര്യങ്ങൾ പറയാനുള്ള ഒരു വഴികാട്ടിയും ആകുന്നു.

*മൂന്ന്ഡയഗ്നോസ്റ്റിക്ചികിത്സാ പ്രോട്ടോക്കോളുകളെക്കുറിച്ച് അറിയുകയും നിങ്ങളുടെ അറിവും അനുഭവവും അടിസ്ഥാനമാക്കി അതിലേക്ക് കൂടുതൽ സംഭാവന ചെയ്യുകയും ചെയ്യുക.

സമൂഹത്തോടുള്ള ധീരവും, മാതൃകാപരവുമായ നിസ്വാർത്ഥ സേവനത്തിനും മെഡിക്കൽ സമൂഹത്തിനും അവരുടെ കുടുംബങ്ങൾക്കും നന്ദി പറഞ്ഞുകൊണ്ടാണ് ഡോഹർഷ് വർധൻ തന്റെ പ്രസംഗം അവസാനിപ്പിച്ചത്.

 

പരിപാടി തത്സമയം സംപ്രേഷണം ചെയ്തതിന്റെ  ലിങ്ക് :
https://youtu.be/iptG3KzVjH4


ആരോഗ്യമന്ത്രിയുടെ അഭിസംബോധനക്കായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക :

https://twitter.com/DrHVoffice/status/1410478861272248326?s=20

 

RRTN/SKY

 

*****


(Release ID: 1732178) Visitor Counter : 175