ധനകാര്യ മന്ത്രാലയം

നികുതിദായകരുടെ സംഭാവനകളെ മാനിക്കുന്നതിനായി സിബിഐസി അഭിനന്ദന സർട്ടിഫിക്കേറ്റുകൾ നൽകും

Posted On: 30 JUN 2021 5:41PM by PIB Thiruvananthpuram
 
 
ന്യൂഡൽഹി, ജൂൺ 30, 2021

 

 
2017 ജൂലൈ 1 ന് അവതരിപ്പിച്ച ചരിത്രപരമായ നികുതി പരിഷ്കരണമാണ് ജിഎസ്ടി. ജിഎസ്ടി നടപ്പാക്കിയിട്ട് 4 വർഷം പൂർത്തിയാകുന്നതിന്റെ തലേദിവസം, ജിഎസ്ടി വിജയഗാഥയുടെ ഭാഗമായ നികുതിദായകരെ അഭിനന്ദിക്കാൻ തീരുമാനിച്ചു.
 
സമയബന്ധിതമായി റിട്ടേൺ സമർപ്പിക്കുന്നതിനൊപ്പം ജിഎസ്ടി പണമായി അടയ്ക്കുന്നതിൽ ഗണ്യമായ സംഭാവന നൽകിയ നികുതിദായകരെ തിരിച്ചറിയുന്നതിന് കേന്ദ്ര പരോക്ഷനികുതി, കസ്റ്റംസ് ബോർഡ് ഒരു ഡാറ്റാ അനലിറ്റിക്സ് നടത്തി. തൽഫലമായി 54,439 നികുതിദായകരെ കണ്ടെത്തി. ഈ നികുതിദായകരിൽ 88 ശതമാനത്തിലധികം സൂക്ഷ്മ (36%), ചെറുകിട (41%), ഇടത്തരം സംരംഭങ്ങൾ (11%) എന്നീ മേഖലയിൽ ഉള്ളവരാണ്. സംസ്ഥാനങ്ങൾ / കേന്ദ്രഭരണ പ്രദേശങ്ങളിലെ നികുതിദായകരുടെ എണ്ണം പട്ടികയിൽ ചേർത്തിരിക്കുന്നു:
 

State/UT

Count of GSTIN

Maharashtra

15131

Karnataka

7254

Tamil Nadu

5589

Haryana

3459

West Bengal

2977

Telangana

2863

Rajasthan

2527

Uttar Pradesh

2179

Gujarat

2162

Punjab

1709

Madhya Pradesh

1694

Kerala

1385

Delhi

1163

Uttarakhand

895

Assam

583

Bihar

551

Andhra Pradesh

516

Goa

436

Chandigarh

361

Chattisgarh

192

Dadra and Nagar Haveli

181

Odisha

128

Tripura

104

Jharkhand

96

Meghalaya

88

Himachal Pradesh

60

Pondicherry

47

Sikkim

44

Jammu and Kashmir

32

Mizoram

24

Arunachal Pradesh

2

Nagaland

2

Andaman and Nicobar Islands

2

Manipur

1

Lakshadweep Islands

1

Ladakh

1

Total

54,439

 
ജിഎസ്ടി നികുതിദായകരുടെ സംഭാവനയ്ക്കായി അവരോട് നേരിട്ട് ആശയവിനിമയം നടത്താനുള്ള ആദ്യ ശ്രമമാണിത്. ഒരു അംഗീകാരമെന്ന നിലയിൽ, ഈ നികുതിദായകർക്ക് കേന്ദ്ര പരോക്ഷ നികുതി, കസ്റ്റംസ് ബോർഡ് അഭിനന്ദന സർട്ടിഫിക്കറ്റുകൾ നൽകും. ചരക്ക് സേവന നികുതി ശൃംഖല (ജിഎസ്ടിഎൻ) വ്യക്തിഗത നികുതിദായകർക്ക് അഭിനന്ദന സർട്ടിഫിക്കറ്റുകൾ ഇ-മെയിൽ വഴി അയയ്ക്കും. നികുതിദായകർക്ക് ഈ സർട്ടിഫിക്കറ്റുകൾ പ്രിന്റ് എടുത്തു പ്രദർശിപ്പിക്കാനും കഴിയും.
 


(Release ID: 1731820) Visitor Counter : 198