രാജ്യരക്ഷാ മന്ത്രാലയം

ധീരതയ്ക്കുള്ള  പുരസ്കാരങ്ങൾ   നേടിയവർക്കായി  ഒരു ഇന്റർ ആക്ടീവ് വർച്വൽ മ്യൂസിയം തയ്യാറാക്കും.

प्रविष्टि तिथि: 30 JUN 2021 2:50PM by PIB Thiruvananthpuram


ന്യൂഡൽഹി , ജൂൺ 30,2021


 രാജ്യം സ്വാതന്ത്ര്യലബ്ദിയുടെ  75ആം വാർഷികം ആഘോഷിക്കുന്ന വേളയിൽ, ധീരതയ്ക്കുള്ള പുരസ്കാര ജേതാക്കളുടെ വിവരങ്ങൾ  ഉൾപ്പെടുത്തി, ഒരു ഇന്റർ ആക്ടീവ് വിർച്വൽ മ്യൂസിയം സ്ഥാപിക്കുന്നതിനുള്ള പദ്ധതിയുടെ പ്രാരംഭ പ്രവർത്തനങ്ങൾക്ക് പ്രതിരോധമന്ത്രാലയം'
തുടക്കമിട്ടു. രാജ്യത്തെ  ധീരദേശാഭിമാനികളുടെ വീരോചിതമായ പ്രവർത്തനങ്ങളെ ആദരിക്കുന്നത് ലക്ഷ്യമിട്ടാണ് നടപടി.

SIDM, CII എന്നിവയുമായി ചേർന്നുകൊണ്ട്  പ്രതിരോധമന്ത്രാലയം നടപ്പാക്കുന്ന പദ്ധതി പ്രത്യേക സാമ്പത്തിക ചെലവുകൾ സൃഷ്ടിക്കില്ല  .2021 ജൂൺ 30 ന് ന്യൂ ഡൽഹിയിൽ,ഇതുമായി ബന്ധപ്പെട്ട അനുമതിപത്രം  SIDM അധ്യക്ഷൻ ശ്രീ ജയന്ത്‌  ഡി.  പാട്ടീലിന് പ്രതിരോധ സെക്രട്ടറി ഡോ. അജയ്കുമാർ   കൈമാറി. ഈ പദ്ധതി ഉടൻ തന്നെ പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്
 
 ഗാലന്ററി  അവാർഡ് പോർട്ടൽ ആയ https://www.gallantryawards.gov.in/ ൽ  ആവും വെർച്ച്വൽ മ്യൂസിയം ലഭ്യമാക്കുക


 ഗ്യാലറി ബിൽഡിങ്, വാൾ ഓഫ് ഫെയിം, പുരസ്കാര ജേതാക്കളുടെ ചിത്രങ്ങൾ, അവരുമായി ബന്ധപ്പെട്ട വിവരങ്ങൾ എന്നിവ ഉൾപ്പെടുത്തിയിട്ടുള്ള പുരസ്കാര ഗ്യാലറി, യുദ്ധ സ്മാരകങ്ങളിലൂടെ  ഉള്ള സഞ്ചാരം  തുടങ്ങി ഒരു ത്രിമാന അനുഭവം ഇവിടെ സജ്ജമാക്കും.

 യോദ്ധാക്കളുടെ വീരഗാഥകൾ പ്രദർശിപ്പിക്കുന്ന യുദ്ധ മുറി(The War Room) എന്ന് പേരിട്ടിട്ടുള്ള ഒരു ഓഡിറ്റോറിയവും ഇതിനോടൊപ്പം ഉണ്ടാകും.

 യുദ്ധ വീരന്മാരുടെ ധീര ഗാഥകൾക്ക് ജീവൻ നൽകുന്ന വിധത്തിൽ വ്യത്യസ്തമായ ആനിമേഷൻ വീഡിയോകളും മ്യൂസിയത്തിൽ ഉൾപ്പെടുത്തും. ഇത് കൂടാതെ സന്ദർശകർക്ക്  തങ്ങളുടെ ആദരം ഒരു സന്ദേശമായി അർപ്പിക്കുന്നതിനുള്ള  സൗകര്യവും ലഭ്യമാക്കും  

 യുദ്ധങ്ങളിൽ ധീരോജ്വലമായ പ്രകടനം കാഴ്ചവെച്ചവയ്ക്കുന്നവർക്കായി  സജ്ജമാക്കുന്ന രാജ്യത്തെ തന്നെ ആദ്യ സൈബർ മ്യൂസിയമാകും  ഈ പദ്ധതി
 
IE/SKY

(रिलीज़ आईडी: 1731589) आगंतुक पटल : 262
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , हिन्दी , Marathi , Bengali , Punjabi , Tamil