ഷിപ്പിങ് മന്ത്രാലയം

കൊച്ചിൻ തുറമുഖത്തുനിന്നും ബേപ്പൂർ, അഴീക്കൽ തുറമുഖങ്ങളിലേക്കുള്ള “ഹരിത ചരക്ക് ഇടനാഴി-2” സമുദ്രതീര ചരക്ക്കപ്പൽ സേവനത്തിന്റെ കന്നി യാത്രയ്ക്കുള്ള ലോഡിംഗ് നടപടികൾ ഉദ്ഘാടനം ചെയ്തു

Posted On: 29 JUN 2021 3:30PM by PIB Thiruvananthpuram

 

 ന്യൂ ഡൽഹിജൂൺ 29, 2021

 

കൊച്ചിൻ തുറമുഖത്തുനിന്നും ബേപ്പൂർഅഴീക്കൽ തുറമുഖങ്ങളിലേക്കുള്ള “ഹരിത ചരക്ക് ഇടനാഴി-2” സമുദ്രതീര ചരക്ക്കപ്പൽ സേവനത്തിന്റെ കന്നി യാത്രയ്ക്കുള്ള ലോഡിംഗ് നടപടികൾ തുറമുഖ-ഷിപ്പിംഗ്-ജലപാത മന്ത്രാലയത്തിന്റെ ചുമതലയുള്ള കേന്ദ്ര സഹമന്ത്രി ശ്രീ മൻസൂഖ് മാണ്ഡവ്യ ഇന്ന് ഉദ്ഘാടനം ചെയ്തു.

 

മുംബൈ ആസ്ഥാനമായുള്ള JM ബക്സി ഗ്രൂപ്പ്കമ്പനിയുടെ കീഴിലുള്ള റൗണ്ട് ദി കോസ്റ്റ് പ്രൈവറ്റ് ലിമിറ്റഡ് ആണ്  ഹരിത ചരക്ക് ഇടനാഴി സേവനം നടത്തുന്നത്കൊച്ചിബേപ്പൂർഅഴീക്കൽ തുറമുഖങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന  സേവനത്തിലേക്ക് പിന്നീട് കൊല്ലം തുറമുഖത്തെ കൂടി ഉൾപ്പെടുത്തുന്നതാണ്. M/s JM ബക്സി ആണ്  സേവനത്തിന് നേതൃത്വം നൽകുക.

 

കൊച്ചിൻ തുറമുഖത്ത് ആഴ്ചയിൽ രണ്ടു തവണയെത്തുന്ന കപ്പൽ, എക്സിംകോസ്റ്റൽ കണ്ടെയ്നറുകൾ ബേപ്പൂർ അഴീക്കൽ തുറമുഖങ്ങളിൽ എത്തിക്കും. കണ്ടെയ്നറുകളുടെ തീരദേശ ഷിപ്പിംഗ് പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി 'റിവർ സീചരക്ക് യാനങ്ങളുടെ കപ്പൽ ബന്ധിത നിരക്കുകളിൽ കൊച്ചിൻ തുറമുഖം 50 ശതമാനം കിഴിവ് നൽകുന്നുണ്ട്കൂടാതെ റോഡിലൂടെയുള്ള ചരക്കുനീക്ക ചിലവിന് പുറമെ, 10 ശതമാനത്തിന്റെ പ്രവർത്തന ഇൻസെൻറ്റീവ് കേരള സർക്കാരും നൽകുന്നുണ്ട്. 

 

കണ്ടെയ്നർകളുടെ ചരക്കു നീക്കത്തിൽ മാതൃകാപരമായ ഒരു മാറ്റത്തിന് ഒപ്പം റോഡുകളിലെ തിരക്കു കുറയ്ക്കുന്നതിനും കാർബൺ ഫൂട്ട്പ്രിന്റ് കുറയ്ക്കുന്നതിനും ഈ സേവനം വഴി തുറക്കും എന്നാണ് പ്രതീക്ഷിക്കുന്നത്.

 

ഉത്തരകേരളത്തിലെ ഉൾനാടൻ പ്രദേശങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്നതിനും കോഴിക്കോട്, കണ്ണൂർ എന്നിവിടങ്ങളിലെ കയറ്റുമതിഇറക്കുമതി വ്യാപാരത്തെ സഹായിക്കുന്നതിനും മേഖലയിലുള്ളവർക്ക് കുറഞ്ഞ സമയം കൊണ്ടുംചെലവിലും വല്ലാർപാടം ICTT യുടെ സേവനങ്ങൾ നേരിട്ട് ഉപയോഗപ്പെടുത്താനും ഇത് സഹായിക്കുമെന്നാണ് കരുതുന്നത്. 

 

 



(Release ID: 1731186) Visitor Counter : 178