കല്‍ക്കരി മന്ത്രാലയം

കൽക്കരി ഖനികളുടെ ലേല സമയം, കേന്ദ്ര കൽക്കരി മന്ത്രാലയം പുനഃക്രമീകരിച്ചു

Posted On: 22 JUN 2021 4:02PM by PIB Thiruvananthpuram

 

 
 
ന്യൂഡൽഹി, ജൂൺ 22, 2021
 
കൽക്കരി ഖനികളുടെ ലേല സമയം, കേന്ദ്ര കൽക്കരി മന്ത്രാലയം പുനഃക്രമീകരിച്ചു. 2015 കൽക്കരി ഖനികളുടെ (പ്രത്യേക വ്യവസ്ഥകൾ) നിയമ പ്രകാരം, 12-ാമത്തെ ലേലം, 1957 ഖനി-ധാതു (വികസനം-നിയന്ത്രണങ്ങൾ) നിയമ പ്രകാരം രണ്ടാം ലേലം എന്നിവയുടെ സമയം ആണ് പുനക്രമീകരിച്ചത്.
 
2021 മാർച്ച് 25ന് പ്രസിദ്ധീകരിച്ച ടെൻഡർ ക്ഷണിച്ചു കൊണ്ടുള്ള നോട്ടീസിന് തുടർച്ചയായി, ലേലത്തിനുള്ള രജിസ്ട്രേഷൻ, എം എസ് ടി സി വെബ്സൈറ്റിൽ ടെൻഡർ രേഖകൾ സമർപ്പിക്കൽ, ലേലത്തിനുള്ള തീയതി എന്നിവ പുനക്രമീകരിച്ചു. ലേലത്തിനുള്ള അവസാന തീയതി 2021 ജൂലൈ 08 വ്യാഴാഴ്ച വരെ നീട്ടി. പുതുക്കിയ സമയക്രമം എം എസ് ടി സി വെബ്സൈറ്റിൽ അപ്‌ലോഡ് ചെയ്യും.
 
നോട്ടീസിനായി ലിങ്കിൽ ക്ലിക്ക് ചെയ്യുക:  http://www.coal.nic.in/sites/default/files/2021-06/22-06-2021.pdf


(Release ID: 1729617) Visitor Counter : 144