കൃഷി മന്ത്രാലയം

കാർഷിക-അനുബന്ധ മേഖലകളിലെ സഹകരണം ലക്ഷ്യമിട്ടുള്ള ധാരണാപത്രത്തിൽ ഇന്ത്യയും ഫിജിയും ഒപ്പുവച്ചു 

Posted On: 22 JUN 2021 4:04PM by PIB Thiruvananthpuram

 

 

ന്യൂഡൽഹി, ജൂൺ 22, 2021

 

 

ഇന്ന് നടന്ന വെർച്വൽ യോഗത്തിൽ കാർഷിക-അനുബന്ധ മേഖലകളിലെ സഹകരണം ലക്ഷ്യമിട്ടുള്ള ധാരണാപത്രത്തിൽ ഇന്ത്യയും ഫിജിയും ഒപ്പു വെച്ചുകേന്ദ്ര കൃഷി-കർഷക ക്ഷേമ മന്ത്രി ശ്രീ നരേന്ദ്ര സിംഗ് തോമർഫിജി കാർഷികജലപാത-പരിസ്ഥിതി മന്ത്രി ഡോമഹേന്ദ്ര റെഡി എന്നിവരാണ് ധാരണാപത്രത്തിൽ ഒപ്പിട്ടത്

 

 ധാരണാപത്രത്തിന്റെ ഒപ്പ് വയ്ക്കൽ ഇരു രാഷ്ട്രങ്ങൾക്കിടയിലെ ബഹുമുഖ തല സഹകരണം കൂടുതൽ ശക്തിപ്പെടുത്തുന്നതിന്റെ നാഴികക്കല്ലായി മാറുമെന്ന പ്രതീക്ഷയും ശ്രീ തോമർ ചടങ്ങിൽ പങ്കുവെച്ചു. ആഗോള വെല്ലുവിളികളെ നേരിടുന്നതിൽ ഇരു രാഷ്ട്രങ്ങളും സഹകരിക്കുന്നുണ്ട് എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടിഫിജി ഭരണകൂടത്തിന്റെ അഭ്യർത്ഥന മാനിച്ച് കൊറോണ മഹാമാരി കാലത്തും14 തരം പഴങ്ങളുടേയും പച്ചക്കറികളുടേയും

ഏഴ് ടണ്ണോളം വിത്തുകൾ ആണ് ഭാരത സർക്കാർ വിതരണം ചെയ്തത്യാസ ചുഴലിക്കാറ്റ് നാശംവിതച്ച ജനവിഭാഗങ്ങളുടെ ജീവനോപാധികളുടെ പുനരുദ്ധാരണ പ്രവർത്തനങ്ങൾക്കുള്ള സഹായമായി ആയിരുന്നു  നടപടി.  

 

ഇരു രാഷ്ട്രങ്ങളിലെയും അതതു മന്ത്രാലയങ്ങൾ ആയിരിക്കും പദ്ധതിയുടെ നടത്തിപ്പ് ചുമതല വഹിയ്ക്കുക. 

 

ഇന്ത്യ-ഫിജി സഹകരണത്തിന് ആയുള്ള നടപടിക്രമങ്ങൾപ്രത്യേക പരിപാടികൾ എന്നിവ സംബന്ധിച്ച ധാരണ രൂപീകരിക്കുന്നതിനായി ധാരണാപത്രത്തിന് കീഴിൽ ഒരു സംയുക്ത കർമ്മ സംഘത്തിന് രൂപം നൽകുന്നതാണ്രണ്ടു വർഷത്തിലൊരിക്കൽ ഇന്ത്യയിലും ഫിജിയിലുമായി  ഗ്രൂപ്പ്യോഗങ്ങൾ സംഘടിപ്പിക്കും. 

 

ഒപ്പുവെച്ച തീയതി തുടങ്ങി അഞ്ചു വർഷക്കാലത്തേക്ക് ആണ് ധാരണാപത്രത്തിന് സാധുത ഉണ്ടായിരിക്കുക കാലാവധിയിൽ മാറ്റങ്ങൾ ആവശ്യമായി വരുന്നപക്ഷം ഇരുവിഭാഗവും രേഖാമൂലം അതിന് അനുമതി നൽകുന്നതാണ്. 


(Release ID: 1729616) Visitor Counter : 222