ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം
കോവിഡ്-19 പ്രതിരോധ കുത്തിവയ്പ്: പുതിയ വിവരങ്ങൾ
സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും നൽകിയത് 29.1 കോടിയിലധികം വാക്സിൻ ഡോസുകൾ
3.06 കോടിയിലധികം ഡോസുകൾ സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണപ്രദേശങ്ങളുടെയും പക്കൽ ഇനിയും ലഭ്യം
Posted On:
20 JUN 2021 10:16AM by PIB Thiruvananthpuram
സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും സൗജന്യമായി വാക്സിനുകൾ നൽകി കേന്ദ്ര ഗവണ്മെന്റ് രാജ്യത്തെ പ്രതിരോധ കുത്തിവയ്പു പരിപാടിക്ക് പിന്തുണ നൽകി വരികയാണ്. സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും നേരിട്ട് വാക്സിൻ സംഭരിക്കാൻ വേണ്ട സഹായങ്ങളും കേന്ദ്ര ഗവണ്മെന്റ് നൽകി വരുന്നു. മഹാമാരി നിയന്ത്രിക്കുന്നതിനും നേരിടുന്നതിനും, അഞ്ച് ബിന്ദുക്കളിലൂന്നി പ്രവർത്തിക്കുന്ന കേന്ദ്ര ഗവണ്മെന്റിന്റെ തന്ത്രങ്ങളിൽ പ്രധാനം പ്രതിരോധ കുത്തിവയ്പാണ്. (പരിശോധന, നിരീക്ഷണം, ചികിത്സ, കോവിഡ് മാനദണ്ഡങ്ങൾ പാലിക്കൽ എന്നിവയാണ് മറ്റ് നാല് ഘടകങ്ങൾ).
ഉദാരവൽക്കരിച്ചതും ത്വരിതഗതിയിലുള്ളതുമായ കോവിഡ്-19 പ്രതിരോധ കുത്തിവയ്പ്പിന്റെ മൂന്നാം ഘട്ടം 2021 മെയ് ഒന്നിന് ആരംഭിച്ചു. ഈ ഘട്ടത്തിൽ എല്ലാ മാസവും കേന്ദ്ര മരുന്നു ലബോറട്ടറി അംഗീകാരമുള്ള വാക്സിനുകളുടെ 50% കേന്ദ്ര ഗവണ്മെന്റ് സംഭരിക്കും. ഇങ്ങനെ സംഭരിക്കുന്ന വാക്സിനുകൾ സംസ്ഥാന ഗവണ്മെന്റുകൾക്ക് സൗജന്യമായി നൽകുന്നത് തുടരും.
കേന്ദ്ര ഗവണ്മെന്റ് സൗജന്യമായി ലഭ്യമാക്കിയതും സംസ്ഥാനങ്ങൾ നേരിട്ട് സംഭരിച്ചതുമുൾപ്പടെ ഇതുവരെ 29.1 കോടിയിലധികം വാക്സിൻ ഡോസുകൾ (29,10,54,050) സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കുമായി കൈമാറിയിട്ടുണ്ട്.
ഇതിൽ പാഴായതുൾപ്പടെ 26,04,19,412 ഡോസുകളാണ് മൊത്തം ഉപഭോഗം ആയി കണക്കാക്കുന്നത് (ഇന്ന് രാവിലെ എട്ട് മണി വരെയുള്ള കണക്കുകൾ പ്രകാരം).
3.06 കോടിയിലധികം (3,06,34,638) കോവിഡ് വാക്സിൻ ഡോസുകൾ സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണ പ്രദേശങ്ങളുടെയും പക്കൽ ഇപ്പോഴും ലഭ്യമാണ്.
അധികമായി 24,53,080 ഡോസ് വാക്‌സിൻ വരുന്ന മൂന്നു ദിവസത്തിനുള്ളിൽ സംസ്ഥാനങ്ങൾക്കും കേന്ദ്ര ഭരണപ്രദേശങ്ങൾക്കും ലഭ്യമാക്കും.
***
(Release ID: 1728715)
Visitor Counter : 229
Read this release in:
English
,
Urdu
,
Marathi
,
Hindi
,
Bengali
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada