ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം

കോവിഡ്-19: പുതിയ വിവരങ്ങള്‍

Posted On: 20 JUN 2021 9:13AM by PIB Thiruvananthpuram

രാജ്യത്ത് ചികിത്സയിലുള്ളവരുടെ എണ്ണം 7,29,243 ആയി കുറഞ്ഞു

81 ദിവസത്തിനുശേഷം രാജ്യത്ത് പ്രതിദിന രോഗബാധിതരുടെ എണ്ണം 60,000-ത്തില്‍ താഴെയായി; കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി രോഗം സ്ഥിരീകരിച്ചത് 58,419 പേര്‍ക്ക് 

രാജ്യത്താകമാനം ഇതുവരെ 2,87,66,009 പേര്‍ രോഗമുക്തരായി

കഴിഞ്ഞ 24 മണിക്കൂറിനിടെ 87,619 പേര്‍ സുഖം പ്രാപിച്ചു

തുടര്‍ച്ചയായ 38-ാം ദിവസവും പ്രതിദിന രോഗമുക്തരുടെ എണ്ണം പുതിയ പ്രതിദിന രോഗബാധിതരേക്കാള്‍ കൂടുതല്‍

രോഗമുക്തി നിരക്ക് 96.27% ആയി വര്‍ദ്ധിച്ചു

പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് 5 ശതമാനത്തില്‍ താഴെ; നിലവില്‍ ഇത് 3.43 ശതമാനമാണ്

പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് 3.22%, തുടര്‍ച്ചയായ 13-ാം ദിവസവും 5 ശതമാനത്തില്‍ താഴെ

പരിശോധന ശേഷി ഗണ്യമായി വര്‍ധിപ്പിച്ചു - ആകെ നടത്തിയത് 39.10 കോടി പരിശോധനകള്‍ 

രാജ്യവ്യാപക പ്രതിരോധ കുത്തിവയ്പ് പരിപാടിയുടെ ഭാഗമായി ഇതുവരെ നല്‍കിയത് 27.66 കോടി ഡോസ് വാക്‌സിന്‍


***


(Release ID: 1728700) Visitor Counter : 198