ന്യൂനപക്ഷകാര്യ മന്ത്രാലയം
രാജ്യത്തിന്റെ ഗ്രാമീണ, വിദൂരസ്ഥ പ്രദേശങ്ങളില്‍ കൊറോണ പ്രതിരോധ കുത്തിവയ്പിനെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനായി 2021 ജൂണ്‍ 21 ന് രാജ്യവ്യാപകമായി ''ജാന്‍ ഹെ തോ ജഹാന്‍ ഹെ ' ബോധവല്‍ക്കരണ പരിപാടി ആരംഭിക്കുമെന്ന് ന്യൂനപക്ഷകാര്യ മന്ത്രി ശ്രീ മുഖ്താര്‍ അബ്ബാസ് നഖ്വി
ന്യൂനപക്ഷകാര്യ മന്ത്രാലയം വിവിധ സാമൂഹിക വിദ്യാഭ്യാസ സംഘടനകള്‍, എന്‍ജിഒകള്‍, വനിതാ സ്വയം സഹായ ഗ്രൂപ്പുകള്‍ എന്നിവയുമായി ചേര്‍ന്നാണ് പ്രചാരണ പരിപാടികള്‍ സംഘടിപ്പിക്കുന്നത്.
യുപിയിലെ ന്യൂനപക്ഷങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന റാംപൂര്‍ ജീല്ലയില്‍ നിന്ന് പ്രചാരണപരിപാടി ആരംഭിക്കുകയും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ സംഘടിപ്പിക്കുകയും ചെയ്യും.
Posted On:
19 JUN 2021 2:59PM by PIB Thiruvananthpuram
രാജ്യത്തെ ഗ്രാമീണ, വിദൂര പ്രദേശങ്ങളില്‍ കൊറോണ പ്രതിരോധ കുത്തിവയ്പിനെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനായി 2021 ജൂണ്‍ 21 ന് രാജ്യവ്യാപകമായി ''ജാന്‍ഹായ് ടു ജഹാന്‍ഹായ്'' ബോധവല്‍ക്കരണ പരിപാടി ആരംഭിക്കുമെന്ന് കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി ശ്രീ മുഖ്താര്‍ അബ്ബാസ് നഖ്വി പറഞ്ഞു. പ്രതിരോധ കുത്തിവയ്പു പരിപാടി ബന്ധിച്ച് ചില നിക്ഷിപ്ത താല്‍പ്പര്യക്കാര്‍ പ്രചരിപ്പിക്കുന്ന അഭ്യൂഹങ്ങളും ആശങ്കകളും അടിസ്ഥാനരഹിതമാണെന്ന് തുറന്നു കാട്ടുകയാണ് ലക്ഷ്യം.
ന്യൂനപക്ഷകാര്യ മന്ത്രാലയവും വിവിധ സാമൂഹിക വിദ്യാഭ്യാസ സംഘടനകളും സന്നദ്ധ സംഘടനകളും വനിതാ സ്വയം സഹായ ഗ്രൂപ്പുകളും ബോധവത്ക്കരണ പരിപാടി നടപ്പാക്കുമെന്ന് ശ്രീ നഖ്വി പറഞ്ഞു.
ന്യൂനപക്ഷങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന യുപിയിലെ റാംപൂര്‍ ജില്ലയില്‍ നിന്ന് രാജ്യവ്യാപകമായി ബോധവല്‍ക്കരണ പരിപാടി ആരംഭിക്കും. തുടര്‍ന്ന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ സംഘടിപ്പിക്കും.
വിവിധ മതനേതാക്കള്‍, സാമൂഹിക, വിദ്യാഭ്യാസ, സാംസ്‌കാരിക, വൈദ്യശാത്ര മേഖലകളില്‍ നിന്നുള്ള പ്രമുഖര്‍ പ്രതിരോധ കുത്തിവയ്പിനേകേകുറിച്ചു ജനങ്ങള്‍ക്ക് ഫലപ്രദമായ സന്ദേശങ്ങള്‍ നല്‍കും. പ്രചാരണത്തിന്റെ ഭാഗമായി രാജ്യത്തുടനീളം തെരുവ് നാടകങ്ങളും സംഘടിപ്പിക്കും.
രാജ്യത്തിന്റെ ചില പ്രദേശങ്ങളില്‍ കൊറോണ വാക്സിനുകളെക്കുറിച്ച് അഭ്യൂഹങ്ങളും ആശങ്കകളും പ്രചരിപ്പിക്കാന്‍ ചില നിക്ഷിപ്ത താല്‍പ്പര്യക്കാര്‍ ശ്രമിക്കുന്നതായി ശ്രീ നഖ്വി പറഞ്ഞു. അത്തരം ശ്രമങ്ങള്‍ നടത്തു്ന്നവര്‍ ജനങ്ങളുടെ ആരോഗ്യത്തിന്റെയും ക്ഷേമത്തിന്റെയും ശത്രുക്കളാണ്.
ഇന്ത്യയില്‍ നിര്‍മിച്ച കൊറോണ വാക്‌സിനുകള്‍ നമ്മുടെ ശാസ്ത്രജ്ഞരുടെ കഠിനാധ്വാനത്തിന്റെ ഫലമാണെന്നും കൊറോണയ്ക്കെതിരായ പോരാട്ടത്തില്‍ ഈ വാക്‌സിനുകള്‍ തികച്ചും സുരക്ഷിതവും ഫലപ്രദവുമായ ആയുധമാണെന്ന് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
ന്യൂനപക്ഷകാര്യ മന്ത്രാലയത്തിന്റെ ''നായ് റോഷ്‌നി'' പദ്ധതിയില്‍ പ്രവര്‍ത്തിക്കുന്ന സംസ്ഥാന ഹജ്ജ് കമ്മിറ്റികള്‍, വഖഫ് ബോര്‍ഡുകള്‍, അവയുമായി ബന്ധപ്പെട്ട സംഘടനകള്‍, കേന്ദ്ര വഖഫ് കൗണ്‍സില്‍, മൗലാന ആസാദ് വിദ്യാഭ്യാസ ഫൗണ്ടേഷന്‍, വിവിധ സാമൂഹിക, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, എന്‍ജിഒകള്‍, വനിതാ സ്വയം സഹായ ഗ്രൂപ്പുകള്‍ എന്നിവ ഗവണ്‍മെന്റിനൊപ്പം പ്രവര്‍ത്തിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ''ജാന്‍ഹായ് ടു ജഹാന്‍ഹായ്'' എന്ന ബോധവല്‍ക്കരണ പ്രചാരണ പരിപാടിയുടെ ഭാഗമാകുകയാണ് ഇവര്‍ ചെയ്യുക കാറോണ മഹാമാരിയെ പ്രതിരോധിക്കുന്നതിനു കുത്തിവയ്പ് എടുക്കാന്‍ ഈ സംഘടനകള്‍ ആളുകളെ പ്രോത്സാഹിപ്പിക്കുകയും പ്രേരിപ്പിക്കുകയും ചെയ്യും.
മതനേതാക്കളും വിവിധ മേഖലകളില്‍ നിന്നുള്ള പ്രമുഖരും പ്രതിരോധ കുത്തിവയ്പിനെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിന് അഭ്യര്‍ത്ഥിക്കുകയും ചെയ്യും.
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ഗവണ്‍മെന്റ് ലോകത്തിലെ ഏറ്റവും വലിയ കൊറോണ പ്രതിരോധ പരിപാടി നടത്തുന്നുണ്ടെന്ന് ശ്രീ നഖ്വി പ്രസ്താവിച്ചു. രാജ്യത്ത് ഇതുവരെ കോടിക്കണക്കിന് ആളുകള്‍ക്ക് വാക്‌സിനേഷന്‍ നല്‍കിയിട്ടുണ്ട്. ഇതിനകം മെച്ചപ്പെട്ട വിഭവങ്ങളും സൗകര്യങ്ങളും ഉണ്ടായിരുന്ന രാജ്യങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍. കൊറോണ വാക്‌സിനേഷനില്‍ ഇന്ത്യ വളരെ മുന്നിലാണ്,
പ്രതിബദ്ധതയോടും നിശ്ചയദാര്‍ഢ്യത്തോടും ആത്മസംയമനത്തോടും കൂടി കൊറോണയെ പരാജയപ്പെടുത്താന്‍ ഗവണ്‍മെന്റും സമൂഹവും ഐക്യത്തോടെ പ്രവര്‍ത്തിച്ചതായും രാജ്യം പ്രതിസന്ധിയില്‍ നിന്ന് കരകയറുകയാണെന്നും ശ്രീ നഖ്വി പറഞ്ഞു.
***
(Release ID: 1728640)
Visitor Counter : 191