ഉപഭോക്തൃകാര്യ, ഭക്ഷ്യ, പൊതുവിതരണ മന്ത്രാലയം

കേന്ദ്ര-സംസ്ഥാന ഗവണ്‍മെന്റുകള്‍ ചേര്‍ന്ന് പയര്‍വര്‍ഗ്ഗങ്ങളുടെ വില നിയന്ത്രിക്കുന്നതിനുള്ള നടപടികള്‍ ഏകോപിപ്പിക്കണം


തുവരപരിപ്പ്, ചെറുപയര്‍, ഉഴുന്ന് എന്നിവയുടെ വിലകള്‍ സ്ഥിരത കൈവരിക്കുകയും കുറയുന്ന പ്രവണത കാണിക്കുകയും ചെയ്യുന്നു

2021 ഏപ്രില്‍, ഒന്നു മുതല്‍ 2021 ജൂണ്‍,16 വരെയുള്ള കാലയളവില്‍ മൂന്ന് പയര്‍വര്‍ഗ്ഗങ്ങളുടെ ശരാശരി വര്‍ധന 2021 ജനുവരി ഒന്നു മുതല്‍ 2021 മാര്‍ച്ച് 31 വരെയുള്ളതുമായി താരതമ്യം ചെയ്യുമ്പോള്‍ 0.95% ആണ്, ഇത് സമാനമായ കാലയളവുകളില്‍ സാക്ഷ്യംവഹിച്ച 2020 ലെ .93 ശതമാനവും 2019 ലെ 4.13 ശതമാനവുമായി താരതമ്യം ചെയ്യുമ്പോള്‍ വളരെ കുറവാണ്

ശേഖരം പ്രഖ്യാപനം (സ്‌റ്റോക്ക് ഡിക്ലറേഷന്‍ ) വര്‍ദ്ധിക്കുകയും പയറുവര്‍ഗ്ഗങ്ങളുടെ ശേഖരം നിരീക്ഷിക്കുകയും ചെയ്യുന്നുണ്ട്


കേന്ദ്ര-സംസ്ഥാന ഗവണ്‍മെന്റുകള്‍ പയറുവര്‍ഗ്ഗങ്ങളുടെ വില ന്യായവും നീതിയുക്തവുമായ തലങ്ങളില്‍ നിലനില്‍ക്കുന്നുവെന്ന് ഉറപ്പാക്കാനുള്ള നടപടികള്‍ ഏകോപിപ്പിക്കുന്നുണ്ട്.

Posted On: 18 JUN 2021 6:56PM by PIB Thiruvananthpuram

ഉപഭോക്താക്കള്‍ക്ക് മിതമായ നിരക്കില്‍ ഇവയുടെ ലഭ്യത ഉറപ്പുവരുത്തുന്നതിനും ആവശ്യ, വിതരണ വിടവ് നികത്തുന്നതിനുമായി. പയര്‍വര്‍ഗങ്ങളുടെ ശേഖരങ്ങളുടെ പ്രഖ്യാപനത്തിനും നിരീക്ഷണത്തിനും അവശ്യവസ്തുക്കളുടെ വില പതിവായി നിരീക്ഷിക്കുന്ന ഉപഭോക്തൃകാര്യ വകുപ്പ്, മുന്‍കൈയെടുക്കുന്നുണ്ട്.

ശേഖരം പ്രഖ്യാപിക്കുന്നതിനുള്ള ഉത്തരവുകള്‍: -

2.1. അവശ്യവസ്തുക്കളുമായി ബന്ധപ്പെട്ട വിവരങ്ങളോ സ്ഥിതിവിവരക്കണക്കുകളോ ശേഖരിക്കുന്നതിനുള്ള ഉത്തരവുകള്‍ പുറപ്പെടുവിക്കാനുള്ള അധികാരം 1978 ജൂണ്‍ 9ലെ ഉത്തരവിലൂടെ കേന്ദ്രഗവണ്‍മെന്റ് സംസ്ഥാന ഗവണ്‍മെന്റുകള്‍ക്ക് നല്‍കിയിട്ടുണ്ട്. 2021 മേയ് 14.ന് എല്ലാ സംസ്ഥാനങ്ങള്‍ക്കും / കേന്ദ്രഭരണപ്രദേശങ്ങള്‍ക്കും മില്ലുടമകള്‍, വ്യാപാരികള്‍, ഇറക്കുമതിക്കാര്‍ തുടങ്ങി ഇവ സംഭരിക്കുന്ന എല്ലാവരോടും അവരുടെ പക്കലുള്ള പയറുവര്‍ഗ്ഗങ്ങളുടെ ശേഖരം അവശ്യവസ്തു നിയമം (ഇ.സി. ആക്ട്) വകുപ്പ് 3 (2) (എച്ച്), 3 (2) (ഐ) എന്നിവ പ്രകാരം പ്രഖ്യാപിക്കാന്‍ നിര്‍ദ്ദേശിച്ചു. പ്രഖ്യാപിത ശേഖരങ്ങള്‍ സംസ്ഥാനങ്ങളും/കേന്ദ്രഭരണപ്രദേശങ്ങളും പരിശോധിക്കുകയും വേണം. പയറുവര്‍ഗ്ഗങ്ങളുടെ വില ആഴ്ചതോറും നിരീക്ഷിക്കാനും സംസ്ഥാനങ്ങളോടും കേന്ദ്രഭരണപ്രദേശങ്ങളോടും നിര്‍ദ്ദേശിച്ചു. കൃത്രിമ ക്ഷാമത്തിലേക്കും വിലക്കയറ്റത്തിലേക്കും നയിക്കുന്ന അഭികാമ്യമല്ലാത്ത പൂഴ്ത്തിവയ്പ്പ് സമ്പ്രദായത്തിലേക്ക് നീങ്ങുന്നത് തടയുന്നതിനായി രാജ്യമെമ്പാടുമുള്ള പയറുവര്‍ഗ്ഗങ്ങളുടെ തത്സമയ ശേഖരം ലഭ്യമാക്കുന്നതിനുള്ള ഇത്തരമൊരു സംവിധാനം സ്വീകരിക്കുന്നത് ഇതാദ്യമായാണ്.
2.2. പ്രക്രിയ സുഗമമാക്കുന്നതിനും റിപ്പോര്‍ട്ടിംഗ് രീതി ക്രമവല്‍ക്കരിക്കുന്നതിനുമായി, ഒരു ഓണ്‍ലൈന്‍ പോര്‍ട്ടല്‍ സൃഷ്ടിക്കുകയും 2021 മേയ് 17ന് (വിഡിയോ കോണ്‍ഫറന്‍സിംഗിലൂടെ) നടന്ന യോഗത്തില്‍ എല്ലാ സംസ്ഥാനങ്ങളോടും / കേന്ദ്രഭരണപ്രദേശങ്ങളോടും ഇവ സംഭരിച്ചുവച്ചിരിക്കുന്ന എല്ലാവരും ഓണ്‍ലൈന്‍ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യാനും അവരുടെ ശേഖരങ്ങള്‍ പ്രഖ്യാപിക്കാനും നിര്‍ദ്ദേശിച്ചു.
2.3. അതിനെത്തുടര്‍ന്ന്, ഓണ്‍ലൈന്‍ പോര്‍ട്ടലില്‍ പയറുവര്‍ഗ്ഗങ്ങള്‍ ഓണ്‍ലൈന്‍ പോര്‍ട്ടലില്‍ വെളിപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട സാങ്കേതിക പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനായി 2021 മേയ് 25നും, 2021 ജൂണ്‍ 2നും രണ്ട് യോഗങ്ങള്‍ കൂടി ചേര്‍ന്നു. അവരുടെ പക്കലുള്ള പയറുവര്‍ഗ്ഗങ്ങളുടെ ശേഖരത്തിന്റെ അളവ് ഓണ്‍ലൈന്‍ പോര്‍ട്ടലില്‍ വെളിപ്പെടുത്താന്‍ സംഭരിച്ചുവച്ചിട്ടുള്ളവരോട് നിര്‍ദ്ദേശിക്കണമെന്നതിന് വീണ്ടും ഉന്നല്‍ നല്‍കി.

2.4. സംസ്ഥാനങ്ങളുമായും ഓഹരിപങ്കാളികളുമായും നിരന്തരമായ നടത്തിയ ആശയവിനിമയം നല്ല പ്രതികരണത്തിലേക്ക് നയിച്ചു, പോര്‍ട്ടല്‍ ആരംഭിച്ച് ഒരു മാസത്തിനുള്ളില്‍ 28.66 ലക്ഷം മെട്രിക് ടണ്‍ ശേഖരം പ്രഖ്യാപിക്കുകയും വിവിധ വിഭാഗത്തില്‍പ്പെട്ട പങ്കാളികളായ 6823 രജിസ്‌ട്രേഷനുകള്‍ നടത്തുകയും ചെയ്തു, നാഫെഡിന്റെ കൈവശമുള്ള ശേഖരത്തിന്റെ കണക്കിലെടുത്ത ശേഷം നിലവില്‍ രാജ്യത്ത് കൈവശമുള്ള ശേഖരത്തിന്റെ ഏകദേശം 20% വരും ഇത്
2.5. പോര്‍ട്ടലില്‍ ലഭ്യമാക്കിയ ശേഖരത്തെ ഓരോ സംസ്ഥാനത്തും നിലവിലുള്ള വിലകളുമായി ബന്ധപ്പെട്ട് വിശകലനം ചെയ്യുകയും ദേശീയ ശരാശരിയേക്കാള്‍ വില കൂടുതലുള്ള സംസ്ഥാനങ്ങളെ അതേക്കുറിച്ച് ബോദ്ധ്യപ്പെടുത്തുകയും ചെയ്തു. പയറുവര്‍ഗ്ഗങ്ങളുടെ പതിവ് ചലനം ഉണ്ടാകുന്നതിനും പൂഴ്ത്തിവയ്പ്പ് ഇല്ലാതാക്കുന്നതിനും ശേഖരങ്ങള്‍ പരിശോധിക്കുന്നതിനായി കൂടുതല്‍ നടപടികള്‍ കൈക്കൊള്ളാന്‍ അഭ്യര്‍ത്ഥിച്ചു.

3. കരുതലിലൂടെ കൂടുതല്‍ സംഭരണവും കരുതല്‍ ലക്ഷ്യങ്ങള്‍ വര്‍ദ്ധിപ്പിക്കലും
-വില സ്ഥിരതയ്ക്കുള്ള കൂടുതല്‍ ഫലപ്രദമായ ഇടപെടല്‍ ഉറപ്പാക്കുന്നതിനായി വിലസ്ഥിരതാ ഫണ്ടിന്റെ (പി.എസ്.എഫ്) കീഴില്‍ നടപ്പ് വര്‍ഷത്തില്‍ (സാമ്പത്തികവര്‍ഷം 2021-22) പരിപാലിക്കേണ്ട കരുതല്‍ പയര്‍വര്‍ഗ്ഗ ലക്ഷ്യം 23 ലക്ഷം മെട്രിക് ടണ്‍ ആയി ഉയര്‍ത്തി. കടല, ചുവന്നപരിപ്പ്, ചെറുപയര്‍ (ചന്ന, മസൂര്‍, മൂംഗ്) എന്നിവയുടെ സംഭരണം നടന്നുകൊണ്ടിരിക്കുകയാണ്. പയറുവര്‍ഗ്ഗങ്ങള്‍ സംഭരിക്കുന്നതിന്, ഉപഭോക്തൃ കാര്യ വകുപ്പിനെ പ്രതിനിധീകരിച്ച് നാഫെഡ് സംസ്ഥാന സര്‍ക്കാര്‍ ഏജന്‍സികളുമായി സജീവമായി ഇടപഴകുന്നുമുണ്ട്.

4. വിവിധ ക്ഷേമ പദ്ധതികളിലൂടെയും പി.എം.ജി.കെ.എ.യി (പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ അന്നയോജന) ലും പയറുവര്‍ഗ്ഗങ്ങള്‍ നല്‍കി

4.1. സംസ്ഥാനങ്ങളുടെ ക്ഷേമപദ്ധതികള്‍ക്കായി പയര്‍വര്‍ഗ്ഗ വിതരണം

-2017 ല്‍ ഗവണ്‍മെന്റ് കൈക്കൊണ്ട തീരുമാനമനുസരിച്ച്, മന്ത്രാലയങ്ങള്‍ / വകുപ്പുകള്‍ പോഷകാഹരഘടകങ്ങള്‍ അല്ലെങ്കില്‍ പൊതുവിതരണ സമ്പ്രദായം, ഉച്ചഭക്ഷണ പദ്ധതിയും ഐ.സി.ഡി.എസ് പദ്ധതിയും പോലുള്ളവയിലെ ഭക്ഷണം/പാചകം/ ആതിഥ്യ സേവനങ്ങള്‍ ലഭ്യമാക്കുന്നതിനായി കേന്ദ്ര കരുതല്‍ ശേഖരത്തിലുള്ള പയര്‍വഗ്ഗങ്ങള്‍ ഉപയോഗിക്കണം.
- ഉച്ചഭക്ഷണ പദ്ധതി, ഐ.സി.ഡി.സി പൊതുവിതരണ സമ്പ്രദായം വഴി വിതരണം ചെയ്യുക എന്നിങ്ങനെയുള്ള സംസ്ഥാനങ്ങളുടെ വിവിധ ക്ഷേമപദ്ധതികള്‍ക്കായി കേന്ദ്ര ഗവണ്‍മെന്റ് സംസ്ഥാനങ്ങള്‍ക്ക് പയര്‍വര്‍ഗ്ഗങ്ങള്‍ വിതരണം ചെയ്യുന്നുണ്ട്. 2020-21 കാലയളവില്‍, മൊത്തം 1.18 ലക്ഷം മെട്രിക് ടണ്‍ പയര്‍വര്‍ഗ്ഗങ്ങള്‍ സംസ്ഥാനങ്ങള്‍ക്കും /കേന്ദ്രഭരണപ്രദേശങ്ങള്‍ക്കും അവരുടെ ക്ഷേമ / പോഷകാഹാര പദ്ധതികള്‍ക്കായി വിതരണം ചെയ്തു.

- കരസേനയ്ക്കും കേന്ദ്ര അര്‍ദ്ധസൈനിക വിഭാഗങ്ങള്‍ക്കും ആവശ്യമുള്ളതും കരുതലില്‍നിന്ന് നിന്ന് വിതരണം ചെയ്യുകയും 75,000 മെട്രിക് ടണ്‍ അവര്‍ക്ക് നല്‍കുകയും ചെയ്തു.

4.2. പി.എം.ജി.കെ.എ.വൈ പ്രകാരമുള്ള പയര്‍വര്‍ഗ്ഗങ്ങളുടെ വിതരണം

- കോവിഡ്-19 മഹാമാരി ഉണ്ടാക്കിയ ഉപജീവന തടസങ്ങള്‍ മൂലം പാവപ്പെട്ടവര്‍ അനുഭവിച്ച ബുദ്ധിമുട്ടുകളില്‍ നിന്നും അവരെ കരകയറ്റുന്നതിനായി 2020-21 കാലഘട്ടത്തില്‍, ഉപഭോക്തൃ കാര്യ വകുപ്പ് വിലസ്ഥിരതാ ഫണ്ട് കരുതലില്‍ നിന്ന് (പി.എസ്.എഫ് ബഫറില്‍) പയറുവര്‍ഗ്ഗങ്ങള്‍ പ്രതിമാസം ഒരു കിലോ വീതം സൗജന്യമായി 19.4 കോടി 2013ലെ ഭക്ഷ്യസുരക്ഷാ നിയമ (എന്‍.എഫ്.എസ്.എ 2013) ഗുണഭോക്താക്കള്‍ക്ക് വിതരണം ചെയ്യാനായി അനുവദിച്ചു. തുടക്കത്തില്‍ 2020 ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള മൂന്നുമാസത്തേയ്ക്കായിരുന്നു ഈ പദ്ധതി, പിന്നീട് 2020 നവംബര്‍ വരെയുള്ള അഞ്ചുമാസത്തേയ്ക്ക് കൂടി നീട്ടി.
-14.23 ലക്ഷം മെട്രിക് ടണ്‍ പൊടിച്ച പയറുവര്‍ഗ്ഗങ്ങള്‍ (മില്‍ഡ് പള്‍സസ്) പി.എം.ജി.കെ.എ.വൈക്ക് കീഴില്‍ പൊതുവിതരണ സമ്പ്രദായത്തിലൂടെ വിതരണം ചെയ്തു.
- പാവപ്പെട്ട കുടുംബങ്ങളില്‍ പയറുവര്‍ഗ്ഗങ്ങള്‍ എത്തിച്ചേരുന്നുണ്ടെന്നും അത് അവരുടെ പോഷക സുരക്ഷയ്ക്ക് സംഭാവന നല്‍കുന്നുണ്ടെന്നും ഉറപ്പുവരുത്തുന്നതിനായി സംഭരണ സ്ഥലങ്ങളും വിതരണകേന്ദ്രങ്ങളും അന്തിമമാക്കുന്നതിന് സംസ്ഥാന ഗവണ്‍മെന്റുകള്‍ നാഫെഡുമായി യോജിച്ച് പ്രവര്‍ത്തിച്ചു.

ദുര്‍ബല വിഭാഗത്തില്‍പ്പെട്ട കുടുംബങ്ങള്‍ക്ക് അടിസ്ഥാന പോഷകാഹാരം നല്‍കിയെന്നതിന് പുറമെ, പയറുവര്‍ഗ്ഗങ്ങളുടെ വിലകള്‍ നിയന്ത്രിക്കുന്നതിന് ഈ പരിപാടി ഗണ്യമായ സംഭാവനയും നല്‍കി

5. ചില്ലറവില്‍പ്പന ഇടപെടല്‍
- ചില്ലറവില്‍പ്പന വില കുറയ്ക്കുന്നതിന് കരുതലില്‍ നിന്ന് നല്‍കുന്ന പയറുവര്‍ഗ്ഗങ്ങളുടെ പ്രത്യക്ഷവും ദ്രുതഗതിയിലുള്ളതുമായ സ്വാധീനം വര്‍ദ്ധിപ്പിക്കുന്നതിനുമായി 2020-21 ല്‍ ചില്ലറ വില്‍പ്പന ഇടപെടലിനുള്ള ഒരു സംവിധാനം അവതരിപ്പിച്ചു.
- ചില്ലറ വില്‍പ്പന ശാലകളായ ന്യായവില ഷോപ്പുകള്‍ (എഫ്.പി.എസ്), ഡയറി, പച്ചക്കറി(ഹോര്‍ട്ടികള്‍ച്ചര്‍) വിപണകേന്ദ്രങ്ങള്‍, ഉപഭോക്തൃ സഹകരണ സൊസൈറ്റി വിതരണകേന്ദ്രങ്ങള്‍ എന്നിവ വഴി വിതരണം ചെയ്യുന്നതിനായി ഈ സംവിധാനത്തിന് കീഴില്‍കുറഞ്ഞ നിരക്കില്‍ ചെറുപയര്‍, ഉഴുന്ന്, തുവരപരിപ്പ്(മൂംഗ്, ഉറാദ്, ടൂര്‍) എന്നിവ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണപ്രദേശങ്ങള്‍ക്കും നല്‍കി.
- മില്ലിംഗ്/പ്രോസസ്സിംഗ്, ഗതാഗതം, പാക്കേജിംഗ്, ന്യായവിലഷോപ്പ ഡീലര്‍മാരുടെ മാര്‍ജിന്‍ തുടങ്ങിയ വിതരണച്ചെലവുകള്‍ വകുപ്പ് വഹിച്ചു.

-ഇതുവരെ ഈ മൂന്ന് പയറുവര്‍ഗ്ഗങ്ങളുടെ ഏകദേശം 2.3 ലക്ഷം മെട്രിക് ടണ്‍ ചില്ലറ ഇടപെടലിനായി സംസ്ഥാനങ്ങള്‍ക്ക് / കേന്ദ്രഭരണപ്രദേശങ്ങള്‍ക്ക് നല്‍കിയിട്ടുണ്ട്, കൂടാതെ പൊതുവിപണി വില്‍പനയിലൂടെ 2 മെട്രിക് ടണ്‍ തുവരപരിപ്പും നല്‍കി.

6. അങ്ങനെ, തുവര, ചെറുപയര്‍, ഉഴുന്ന് (തുര്‍, മൂംഗ് ദാല്‍, ഉര്‍ദ്) എന്നിവയുടെ ഉയര്‍ന്നുകൊണ്ടിരുന്ന ചില്ലറ വില്‍പ്പന വില 2021 ല്‍ സ്ഥിരത കൈവരിക്കുകയും അത് സ്ഥിരമാകുകയോ അല്ലെങ്കില്‍ താഴോട്ട് പോകുകയോ ചെയ്യുന്ന പ്രവണത കാട്ടുകയും ചെയ്യുന്നു.

2021 ഏപ്രില്‍ 1 മുതല്‍ 2021 ജൂണ്‍ 16 വരെയുള്ള കാലയളവില്‍ ഈ മൂന്ന് പയര്‍വര്‍ഗ്ഗങ്ങളുടെയും ശരാശരി വര്‍ധന 2021 ജനുവരി 1 മുതല്‍ 2021 മാര്‍ച്ച് 31 വരെയുള്ളതുമായി താരതമ്യം ചെയ്യുമ്പോള്‍ 0.95% ആണ്. ഇത് 2020 ലെ ഇതേ കാലയളവില്‍ 8.93 ശതമാനവും 4.13 ശതമാനവുമായി താരതമ്യം ചെയ്യുമ്പോള്‍ വളരെ കുറവുമാണ്.



(Release ID: 1728367) Visitor Counter : 187