ഭൗമശാസ്ത്ര മന്ത്രാലയം
ആഴക്കടല്‍ ദൗത്യത്തിനു കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കി
Posted On:
16 JUN 2021 3:34PM by PIB Thiruvananthpuram
'ആഴക്കടല്‍ ദൗത്യം' സംബന്ധിച്ച ഭൗമശാസ്ത്ര മന്ത്രാലയത്തിന്റെ നിര്‍ദ്ദേശത്തിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അധ്യക്ഷനായ സാമ്പത്തിക കാര്യങ്ങള്‍ സംബന്ധിച്ച മന്ത്രിസഭാ സമിതി നല്‍കി. വിഭവങ്ങള്‍ക്കായി ആഴക്കടല്‍ പര്യവേക്ഷണം ചെയ്യാനും സമുദ്ര വിഭവങ്ങളുടെ സുസ്ഥിര ഉപയോഗത്തിനായി ആഴക്കടല്‍ സാങ്കേതികവിദ്യകള്‍ വികസിപ്പിക്കാനും ലക്ഷ്യമിട്ടാണ് ആഴക്കടല്‍ ദൗത്യം.
ദൗത്യം ഘട്ടംഘട്ടമായി നടപ്പാക്കാന്‍ കണക്കാക്കുന്ന ചെലവ് അഞ്ചുവര്‍ഷത്തേക്ക് 4077 കോടി രൂപയാണ്. മൂന്ന് വര്‍ഷത്തേക്ക് (2021-2024) ആദ്യ ഘട്ടത്തിനുള്ള ചെലവ് 2823.4 കോടി രൂപ. കേന്ദ്ര ഗവണ്‍മെന്റിന്റെ സമുദ്ര സമ്പദ്ഘടനാ സ്ഥാപനങ്ങളെ പിന്തുണയ്ക്കുന്നതിനുള്ള ദൗത്യമായാണ് ഇതിന്റെ ഘടന. വികസനം ആഗ്രഹിക്കുന്ന വിവിധ സ്ഥാപനങ്ങളുടെ കൂട്ടായ ദൗത്യം നടപ്പിലാക്കുന്ന നോഡല്‍ മന്ത്രാലയമായിരിക്കും ഭൗമ ശാസ്ത്ര മന്ത്രാലയം.
ആഴക്കടല്‍ ദൗത്യത്തില്‍ ഇനിപ്പറയുന്ന ആറ് പ്രധാന ഘടകങ്ങള്‍ അടങ്ങിയിരിക്കുന്നു:
- ആഴക്കടല്‍ ഖനനത്തിനായുള്ള സാങ്കേതികവിദ്യകളുടെ വികസനമാണ് ആദ്യത്തേത്. മൂന്ന് പേരെ സമുദ്രത്തില്‍ 6000 മീറ്റര്‍ താഴ്ചയിലേക്ക് കൊണ്ടുപോകാന്‍ സാധിക്കുന്ന ഒരു മനുഷ്യ മുങ്ങിക്കപ്പല്‍ വികസിപ്പിക്കും. വളരെ കുറച്ച് രാജ്യങ്ങള്‍ മാത്രമാണ് ഈ കഴിവ് നേടിയത്. മധ്യ ഇന്ത്യന്‍ മഹാസമുദ്രത്തിലെ 6000 മീറ്റര്‍ ആഴത്തില്‍ ഖനനം ചെയ്യുന്നതിനായി ഒരു സംയോജിത ഖനന സംവിധാനവും വികസിപ്പിക്കും. ഐക്യരാഷ്ട്ര സംഘടനയായ ഇന്റര്‍നാഷണല്‍ സീബെഡ് അതോറിറ്റി വാണിജ്യാധിഷ്ഠിത വിനിയോഗം ആവിഷ്‌കരിക്കുമ്പോള്‍ ധാതുക്കളുടെ പര്യവേക്ഷണ പഠനങ്ങള്‍ സമീപഭാവിയില്‍ വാണിജ്യപരമായ വിനിയോഗത്തിന് വഴിയൊരുക്കും. ആഴക്കടലിലെ ധാതുക്കളും ഊര്‍ജ്ജവും പര്യവേക്ഷണം ചെയ്യുന്നതിനും ഉപയോഗിക്കുന്നതിനും സമുദ്ര സമ്പദ്ഘടനയിലെ മുന്‍ഗണനാ മേഖലയെ ഈ ഘടകം സഹായിക്കും.
- സമുദ്ര കാലാവസ്ഥാ വ്യതിയാന ഉപദേശക സേവനങ്ങളുടെ വികസനമാണ് രണ്ടാമത്തേത്. ആശയ ഘടകത്തിന്റെ ഈ തെളിവ് പ്രകാരം ഓരോ സീസണിലേക്കു മുതല്‍ പതിറ്റാണ്ടുകലിലേക്കു വരെ വരെയുള്ള പ്രധാനപ്പെട്ട കാലാവസ്ഥാ വ്യതിയാനങ്ങളുടെ ഭാവി പ്രവചനങ്ങള്‍ മനസിലാക്കുന്നതിനും നല്‍കുന്നതിനുമായി നിരീക്ഷണങ്ങളുടെയും മാതൃകകളുടെയും ഒരു ഘടന വികസിപ്പിക്കും. തീരദേശ ടൂറിസത്തിന്റെ സമുദ്ര സമ്പദ്ഘടനാ മുന്‍ഗണനാ മേഖലയ്ക്കു സഹായകമാകും.
- ആഴക്കടലിലെ ജൈവവൈവിധ്യത്തിന്റെ പര്യവേക്ഷണത്തിനും സംരക്ഷണത്തിനുമുള്ള സാങ്കേതിക കണ്ടുപിടിത്തങ്ങളാണ് മൂന്നാമത്തേത്. സൂക്ഷ്മാണുക്കള്‍ ഉള്‍പ്പെടെയുള്ള ആഴക്കടല്‍ സസ്യജന്തുജാലങ്ങളുടെ ജൈവ തരംതിരിവിനും ആഴക്കടല്‍ ജൈവ വിഭവങ്ങളുടെ സുസ്ഥിര ഉപയോഗത്തെക്കുറിച്ചുള്ള പഠനങ്ങളിലും പ്രധാന ശ്രദ്ധ കേന്ദ്രീകരിക്കും. ഈ ഘടകം മറൈന്‍ ഫിഷറീസ് അനുബന്ധ സേവനങ്ങളുടെ സമുദ്ര സമ്പദ്ഘടനാ മുന്‍ഗണനാ മേഖലയെ പിന്തുണയ്ക്കും.
- ആഴക്കടല്‍ സര്‍വേയും പര്യവേഷണവുമാണ് നാലാമത്തേത്: ഇന്ത്യന്‍ മഹാസമുദ്രത്തിലെ സമുദ്രവരമ്പുകളിലൂടെയുള്ള ബഹുലോഹ ഹൈഡ്രോതര്‍മല്‍ സള്‍ഫൈഡ് ധാതുവല്‍ക്കരണത്തിന്റെ സാധ്യത തിരിച്ചറിയുക പര്യവേക്ഷണം ചെയ്യുക, എന്നതാണ് ഈ ഘടകത്തിന്റെ പ്രാഥമിക ലക്ഷ്യം. സമുദ്ര വിഭവങ്ങളുടെ ആഴക്കടല്‍ പര്യവേക്ഷണത്തില്‍ സമുദ്ര സമ്പദ്വ്യവസ്ഥയുടെ മുന്‍ഗണനാ മേഖലയെ ഈ ഘടകം പിന്തുണയ്ക്കും.
- സമുദ്രത്തില്‍ നിന്നുള്ള ഊര്‍ജ്ജവും ശുദ്ധജലവുമാണ് അഞ്ചാമത്തേത്. ഓഫ്‌ഷോര്‍ ഓഷീന്‍ തെര്‍മല്‍ കണ്‍വേര്‍ഷന്‍ (ഒടെക്) സഹായത്തോടെ കടലില്‍ നിന്ന് ഉപ്പു വേര്‍തിരിക്കുന്ന യൂണിറ്റിനായുള്ള പഠന സംവിധാനങ്ങളും വിശദമായ രൂപകല്‍പനയും കരട് പദ്ധതിരേഖയില്‍ വിഭാവനം ചെയ്യുന്നു. തീരദേശ ഊര്‍ജ്ജ വികസനം സംബന്ധിച്ച സമുദ്ര സമ്പദ്ഘടനാ മുന്‍ഗണനാ മേഖലയെ ഈ ഘടകം പിന്തുണയ്ക്കും.
- സമുദ്രജീവശാസ്ത്രത്തിന് നൂതന സങ്കേതം ആണ് ആറാമത്തേത്. സമുദ്ര ജീവശാസ്ത്രം, എഞ്ചിനീയറിംഗ് എന്നിവയിലെ മനുഷ്യ ശേഷിയുടെയും സംരംഭത്തിന്റെയും വികസനമാണ് ഈ ഘടകം ലക്ഷ്യമിടുന്നത്. തല്‍സമയ സംരംഭകത്വ ഇന്‍കുബേറ്റര്‍ സൗകര്യങ്ങളിലൂടെ വ്യാവസായിക ആപ്ലിക്കേഷനിലേക്കും ഉല്‍പ്പന്ന വികസനത്തിലേക്കും ഗവേഷണത്തെ മാറ്റും. സമുദ്ര ജീവശാസ്ത്രം, സാമുദ്രിക വ്യാപാരം, സമുദ്രോല്‍പ്പന്നങ്ങളുമായി ബന്ധപ്പെട്ട ഉല്‍പ്പാദനം എന്നിവയുടെ മുന്‍ഗണനാ മേഖലയെ ഈ ഘടകം പിന്തുണയ്ക്കും.
ആഴക്കടല്‍ ഖനനത്തിന് ആവശ്യമായ സാങ്കേതികവിദ്യകള്‍ക്ക് തന്ത്രപരമായ ഗുണഫലങ്ങളുണ്ട്. അവ വാണിജ്യപരമായി ലഭ്യമല്ല. അതിനാല്‍, പ്രമുഖ സ്ഥാപനങ്ങളുമായും സ്വകാര്യ വ്യവസായങ്ങളുമായും സഹകരിച്ച് സാങ്കേതികവിദ്യകള്‍ തദ്ദേശീയമാക്കാന്‍ ശ്രമിക്കും. ആഴത്തിലുള്ള സമുദ്ര പര്യവേക്ഷണത്തിനായി ഒരു ഗവേഷണ കപ്പല്‍ ഒരു ഇന്ത്യന്‍ കപ്പല്‍ശാലയില്‍ നിര്‍മ്മിക്കും, അത് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും. ഇന്ത്യന്‍ വ്യവസായങ്ങളില്‍ തൊഴിലവസരങ്ങള്‍ പ്രദാനം ചെയ്യുന്ന സമുദ്ര ജീവശാസ്ത്രത്തിലെ ശേഷി വികസനത്തിലേക്കും ഈ ദൗത്യം ലക്ഷ്യമിടുന്നു. കൂടാതെ, പ്രത്യേക ഉപകരണങ്ങള്‍, കപ്പലുകള്‍, ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവയുടെ രൂപകല്‍പ്പന, വികസനം എന്നിവ ഇന്ത്യന്‍ വ്യവസായത്തിന്റെ, പ്രത്യേകിച്ച് എംഎസ്എംഇ, സ്റ്റാര്‍ട്ടപ്പുകള്‍ എന്നിവയുടെ വളര്‍ച്ചയ്ക്ക് കാരണമാകുമെന്ന് പ്രതീക്ഷിക്കുന്നു.
ലോകത്തിന്റെ 70 ശതമാനവും ഉള്‍ക്കൊള്ളുന്ന സമുദ്രങ്ങള്‍ നമ്മുടെ ജീവിതത്തിന്റെ പ്രധാന ഭാഗമാണ്. ആഴക്കടലിന്റെ 95 ശതമാനവും പര്യവേക്ഷണം ചെയ്യപ്പെടാതെ കിടക്കുന്നു. സമുദ്രങ്ങളാല്‍ മൂന്ന് വശങ്ങളും ചുറ്റപ്പെട്ട രാജ്യമായ ഇന്ത്യയെ സംബന്ധിച്ചിടത്തോളം ജനസംഖ്യയുടെ 30 ശതമാനവും തീരപ്രദേശങ്ങളിലാണ് താമസിക്കുന്നത്. മത്സ്യബന്ധനം, ജലക്കൃഷി, ടൂറിസം, ഉപജീവനമാര്‍ഗങ്ങള്‍, സമുദ്ര വ്യാപാരം എന്നിവയെ പിന്തുണയ്ക്കുന്ന പ്രധാന സാമ്പത്തിക ഘടകമാണ് സമുദ്രം. ഭക്ഷണം, ഊര്‍ജ്ജം, ധാതുക്കള്‍, മരുന്നുകള്‍, കാലാവസ്ഥാ ക്രമീകരണം എന്നിവയ്ക്കു വേണ്ടി ഭൂമിയിലെ ജീവന്‍ നിലനിര്‍ത്തുന്നതിനാണ് സമുദ്രങ്ങള്‍ സഹായിക്കുന്നത്. സുസ്ഥിരതയ്ക്ക് സമുദ്രങ്ങളുടെ പ്രാധാന്യം കണക്കിലെടുത്ത് ഐക്യരാഷ്ട്രസഭ (യുഎന്‍) 2021-2030 ദശകത്തെ സുസ്ഥിര വികസനത്തിനായുള്ള സമുദ്ര ശാസ്ത്രത്തിന്റെ ദശകമായി പ്രഖ്യാപിച്ചു. ഇന്ത്യയ്ക്ക് സവിശേഷമായ ഒരു സമുദ്ര സ്ഥാനമുണ്ട്. 7517 കിലോമീറ്റര്‍ നീളമുള്ള തീരപ്രദേശത്ത് ഒമ്പത് തീരദേശ സംസ്ഥാനങ്ങളും 1382 ദ്വീപുകളും ഉണ്ട്. 2019 ഫെബ്രുവരിയില്‍ ആരംഭിച്ച് 2030 ഓടെ കേന്ദ്ര ഗവണ്‍മെന്റിന്റെ നവഭാരത ദൗത്യം വളര്‍ച്ചയുടെ പത്ത് പ്രധാന മാനങ്ങളിലൊന്നാ യാണ് സമുദ്ര സമ്പദ്വ്യവസ്ഥയെ ഉയര്‍ത്തിക്കാട്ടുന്നത്.
*****
(Release ID: 1727641)
Visitor Counter : 209