ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം
കോവിഡ്-19 ഏറ്റവും പുതിയ വിവരങ്ങൾ
Posted On:
13 JUN 2021 9:18AM by PIB Thiruvananthpuram
ന്യൂഡൽഹി, ജൂൺ 13, 2021
ഇന്ത്യയിലെ സജീവ കേസുകൾ 10,26,159 ആയി കുറഞ്ഞു
കഴിഞ്ഞ 24 മണിക്കൂറിൽ ചികിത്സയിൽ ഉള്ളവരുടെ എണ്ണത്തിൽ 54,531 കുറവ്
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 80,834 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു; 71 ദിവസങ്ങളിലെ ഏറ്റവും കുറഞ്ഞ കണക്ക്
രാജ്യമെമ്പാടുമായി 2,80,43,446 പേർ ഇതുവരെ കോവിഡിൽ നിന്നും രോഗമുക്തി നേടി
1,32,062 പേർ കഴിഞ്ഞ 24 മണിക്കൂറിൽ രോഗമുക്തി നേടി
തുടർച്ചയായ 31-ആം ദിവസവും രോഗമുക്തി നേടുന്നവരുടെ എണ്ണം രോഗം സ്ഥിരീകരിക്കുന്നവരെക്കാൾ കൂടുതൽ
രോഗമുക്തി നിരക്ക് 95.26% ആയി ഉയർന്നു
പ്രതിവാര രോഗ സ്ഥിരീകരണ നിരക്ക് 5%-ത്തിൽ താഴെ; ഇപ്പോൾ 4.74%
പ്രതിദിന രോഗ സ്ഥിരീകരണ നിരക്ക് 4.25%; തുടർച്ചയായ 20—ആം ദിവസവും ഇത് 10 ശതമാനത്തിൽ താഴെ
കോവിഡ് പരിശോധനകൾ ഗണ്യമായി വർധിപ്പിച്ചു; 37.81 കോടി പരിശോധനകൾ ഇതുവരെ നടത്തി
ദേശീയ വാക്സിനേഷൻ യജ്ഞത്തിന് കീഴിൽ രാജ്യവ്യാപകമായി 25.31 കോടി വാക്സിൻ ഡോസുകൾ നൽകി
RRTN
(Release ID: 1726869)
Visitor Counter : 154