പഴ്‌സണല്‍, പബ്ലിക് ഗ്രീവന്‍സസ് ആന്റ് പെന്‍ഷന്‍സ് മന്ത്രാലയം

കോവിഡ്-19 മഹാമാരി മൂലം ജീവൻ നഷ്ടപ്പെടുന്ന സർക്കാർ ഉദ്യോഗസ്ഥരുടെ കുടുംബ പെൻഷൻ ഉടനടി വിതരണം ചെയ്യണമെന്ന് നിർദേശം നൽകിയതായി കേന്ദ്രമന്ത്രി ഡോ. ജിതേന്ദ്ര സിംഗ്

Posted On: 08 JUN 2021 5:46PM by PIB Thiruvananthpuram
കോവിഡ്-19 മഹാമാരി മൂലം ജീവൻ നഷ്ടപ്പെടുന്ന സർക്കാർ ഉദ്യോഗസ്ഥരുടെ കുടുംബ പെൻഷൻ ഉടനടി വിതരണം ചെയ്യണമെന്ന് കേന്ദ്ര സർക്കാർ നിർദേശം നൽകികേന്ദ്ര പേഴ്സണൽ മന്ത്രാലയത്തിലെ പെൻഷൻ വകുപ്പ് (DoPPW) എല്ലാ മന്ത്രാലയങ്ങൾക്കും, വകുപ്പുകൾക്കും, കൺട്രോളർ ജനറൽ ഓഫ് അക്കൗണ്ട്സ്-മാർക്കും, പെൻഷൻ വിതരണ ബാങ്കുകളുടെ സിഎംഡി-മാർക്കും ഒരു സുപ്രധാന ഉത്തരവിലൂടെയാണ് ഇത് സംബന്ധിച്ച നിർദ്ദേശം നൽകിയത്കോവിഡ്-19 മഹാമാരി മൂലം ജീവൻ നഷ്ടപ്പെട്ട ഒരു സർക്കാർ ജീവനക്കാരന്റെഅർഹരായ കുടുംബാംഗത്തിൽ നിന്ന് അപേക്ഷ ലഭിച്ച് ഒരു മാസത്തിനുള്ളിൽ പെൻഷൻ നൽകണം.

സേവനത്തിലിരിക്കെ മരണപ്പെട്ടവരുടെ കേസുകൾ വ്യക്തിപരമായി നിരീക്ഷിക്കാനും, അർഹരായ കുടുംബാംഗത്തിൽ നിന്ന് കുടുംബ പെൻഷനുള്ള അപേക്ഷയും മരണ സർട്ടിഫിക്കറ്റും ലഭിച്ചാൽ ഒരു മാസത്തിനുള്ളിൽ കുടുംബ പെൻഷൻ ഉറപ്പാക്കാനും പുതിയ നിർദ്ദേശ പ്രകാരം സെക്രട്ടറിമാരോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് കേന്ദ്ര സഹമന്ത്രി ഡോജിതേന്ദ്ര സിംഗ് അറിയിച്ചുകാലതാമസമുണ്ടായാൽ കുടുംബാംഗങ്ങൾക്ക് ബന്ധപ്പെടാനായിസെക്രട്ടറിമാർ അതത് മന്ത്രാലയത്തിലെ/വകുപ്പിലെ ഒരു ഉദ്യോഗസ്ഥനെ നാമനിർദ്ദേശം ചെയ്യുകയും, പേരും ബന്ധപ്പെടാനുള്ള വിവരങ്ങളും വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കുകയും വേണംഓരോ മന്ത്രാലയവും/വകുപ്പും ഇത്തരം കേസുകളുടെ പ്രതിമാസ വിവരങ്ങൾ പെൻഷൻ വകുപ്പിന് അയയ്ക്കണം.

കുടുംബ പെൻഷൻ സ്ഥിരമായി ബാങ്കിലൂടെ വിതരണം ചെയ്യുന്നതിനും, സർക്കാർ ജീവനക്കാരന്റെ മരണ സംബന്ധിയായ മറ്റ് അവകാശങ്ങൾ കുടുംബത്തിന് നൽകുന്നതിനും മുൻഗണനാടിസ്ഥാനത്തിൽ നടപടിയെടുക്കണമെന്നും പുതിയ ഉത്തരവ് സൂചിപ്പിക്കുന്നുഅപേക്ഷ ലഭിച്ച് ഒരു മാസത്തിനുള്ളിൽ കുടുംബ പെൻഷനുള്ള പെൻഷൻ പേയ്മെന്റ് ഓർഡർ (പിപിഒപുറപ്പെടുവിച്ചിട്ടുണ്ടെന്നും ബാങ്ക് വഴി പെൻഷൻ വിതരണം ആരംഭിച്ചെന്നും ഉറപ്പാക്കണം.

 

RRTN(Release ID: 1725557) Visitor Counter : 64


Read this release in: English , Urdu , Hindi , Tamil , Telugu