ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം
വാക്സിനുകളുടെ സാർവ്വത്രിക ലഭ്യത ഉറപ്പാക്കുന്നതിന് വാക്സിനുകൾക്കായുള്ള പുതിയ ഓർഡർ നൽകി ഗവണ്മെന്റ്
Posted On:
08 JUN 2021 4:47PM by PIB Thiruvananthpuram
ന്യൂഡൽഹി, ജൂൺ 08, 2021
ഈ വർഷം ജനുവരി 16 മുതൽ 'സംയോജിത ഗവൺമെന്റ്' സമീപനത്തിന്റെ ഭാഗമായി, ഫലപ്രദമായ വാക്സിനേഷൻ യജ്ഞത്തിനായി, സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണ പ്രദേശങ്ങളുടെയും ശ്രമങ്ങളെ ഇന്ത്യ ഗവണ്മെന്റ് പിന്തുണച്ചു വരികയാണ്. കേന്ദ്ര സർക്കാരിന് ലഭിച്ച വിവിധ അഭ്യർത്ഥനകളുടെ അടിസ്ഥാനത്തിൽ, 2021 മെയ് ഒന്നിന് തുടക്കം കുറിച്ച ഇന്ത്യൻ പ്രതിരോധ കുത്തിവയ്പ്പ് യജ്ഞത്തിന്റെ ഉദാരീകൃത ഘട്ടം മൂന്നിന്റെ ഭാഗമായി 18 വയസ്സിനു മുകളിൽ പ്രായമുള്ള എല്ലാവർക്കുമുള്ള കുത്തിവെപ്പിന് ആരംഭമായി.
ഇപ്പോൾ രാജ്യവ്യാപകമായി വാക്സിനേഷൻ യജ്ഞം കൂടുതൽ സാർവത്രികമാക്കുക എന്ന ലക്ഷ്യത്തോടെ, 18 വയസ്സിന് മുകളിലുള്ള എല്ലാ പൗരന്മാർക്കും സർക്കാർ ആരോഗ്യ കേന്ദ്രങ്ങളിൽ കോവിഡ്-19 വാക്സിൻ ഡോസുകൾ സൗജന്യമായി ലഭിക്കും.
ദേശീയ കോവിഡ് വാക്സിനേഷൻ പരിപാടിയുടെ മാർഗ്ഗനിർദേശങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ച മാറ്റങ്ങളുടെ അടിസ്ഥാനത്തിൽ സെറം ഇന്സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയിൽ നിന്ന് 25 കോടി ഡോസ് കോവിഷീൽഡ് വാക്സിനുകൾക്കും, ഭാരത് ബയോടെക്കിൽ നിന്ന് 19 കോടി ഡോസ് കോവാക്സിനും കേന്ദ്ര ആരോഗ്യ മന്ത്രാലയം ഓർഡർ നൽകി.
ഈ 44 കോടി ഡോസ് കോവിഡ്-19 വാക്സിനുകൾ ഇപ്പോൾ മുതൽ 2021 ഡിസംബർ വരെ ലഭ്യമാകും. കൂടാതെ, കോവിഡ് വാക്സിനുകൾ വാങ്ങുന്നതിനുള്ള അഡ്വാൻസിന്റെ 30% സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയ്ക്കും ഭാരത് ബയോടെക്കിനും നൽകുകയും ചെയ്തു.
RRTN/SKY
(Release ID: 1725376)
Visitor Counter : 254