നിയമ, നീതി മന്ത്രാലയം

കോടതി നടപടികളുടെ തൽസമയ സംപ്രേക്ഷണം, റെക്കോർഡിങ് എന്നിവയുമായി ബന്ധപ്പെട്ട മാതൃക ചട്ടങ്ങളുടെ കരട് രൂപം സുപ്രീം കോടതിയുടെ ഇ - സമിതി പുറത്തുവിട്ടു

Posted On: 07 JUN 2021 3:06PM by PIB Thiruvananthpuram



ന്യൂഡൽഹി , ജൂൺ 07,2021


 കോടതി നടപടികളുടെ തൽസമയ സംപ്രേക്ഷണം, റെക്കോർഡിങ് എന്നിവയുമായി ബന്ധപ്പെട്ട മാതൃക ചട്ടങ്ങളുടെ കരട് രൂപം സുപ്രീംകോടതിയുടെ ഇ -സമിതി പുറത്തിറക്കി. ഇതുമായി ബന്ധപ്പെട്ട പൊതുജനങ്ങളുടെയും വിദഗ്ധരുടെയും നിർദ്ദേശങ്ങൾ,അഭിപ്രായങ്ങൾ എന്നിവയും  സമിതി ക്ഷണിച്ചിട്ടുണ്ട്

ഇ - സമിതിയുടെ വെബ്സൈറ്റിൽ മാതൃക ചട്ടങ്ങളുടെ കരട് രൂപം ലഭ്യമാണ്.( കോടതി നടപടികളുടെ തൽസമയ സംപ്രേക്ഷണം,റെക്കോർഡിങ് എന്നിവയുമായി ബന്ധപ്പെട്ട മാതൃക ചട്ടങ്ങളുടെ കരട് രൂപത്തിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക - https://ecommitteesci.gov.in/document/draft-model-rules-for-live-streaming-and-recording-ofcourt-proceedings/ )

 ഇന്ത്യൻ നീതിന്യായ സംവിധാനത്തിൽ വിവരസാങ്കേതികവിദ്യ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട ദേശീയ നയ കർമ്മ പദ്ധതിക്ക് കീഴിൽ, ഭാരത സർക്കാരിന്റെ നിയമ വകുപ്പുമായി ചേർന്നാണ് ഇ - സമിതി പ്രവർത്തിക്കുന്നത് .

 കോടതി നടപടികളുടെ തൽസമയ സംപ്രേക്ഷണം, റെക്കോർഡിങ് എന്നിവയുമായി ബന്ധപ്പെട്ട മാതൃക ചട്ടങ്ങളുടെ കരട്  രൂപത്തിൻ  മേലുള്ള നിർദ്ദേശങ്ങളും അഭിപ്രായങ്ങളും ecommittee@aij.gov.in എന്ന  മെയിൽ വിലാസത്തിൽ 2021 ജൂൺ 30 ഓടെ  അറിയിക്കേണ്ടതാണ്
 

 സുപ്രീം കോടതി ജഡ്ജിയും, ഇ- സമിതി അധ്യക്ഷനുമായ ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, കരട് മാതൃക ചട്ടത്തിൻ  മേലുള്ള നിർദ്ദേശങ്ങളും അഭിപ്രായങ്ങളും അറിയിക്കണമെന്ന് ആവശ്യപ്പെട്ട് രാജ്യത്തെ എല്ലാ ഹൈക്കോടതി ചീഫ് ജസ്റ്റിസ് മാർക്കും കത്തയച്ചിട്ടുണ്ട്

 ഭരണഘടനയുടെ ഇരുപത്തിയൊന്നാം അനുച്ഛേദം  ഉറപ്പുനൽകുന്ന നീതി ലഭ്യതയ്ക്കായി ഉള്ള അവകാശത്തിൽ കോടതി നടപടികൾ തൽസമയം വീക്ഷിക്കാൻ ഉള്ള അവകാശവും അന്തർലീനമായിരിക്കുന്നതായി അദ്ദേഹം കത്തിൽ ചൂണ്ടിക്കാട്ടി

 നടപടികളിൽ സുതാര്യത വർദ്ധിപ്പിക്കാനും, കൂടുതൽ ആളുകളെ പങ്കെടുപ്പിക്കാനും, നീതി വേഗത്തിൽ ലഭ്യമാക്കാനും ലക്ഷ്യമിട്ടുകൊണ്ട്, കോടതി നടപടികൾ തൽസമയം സംപ്രേഷണം ചെയ്യുന്ന പദ്ധതിക്ക് സമിതി പ്രത്യേക പ്രാധാന്യം നൽകുന്നു .


തത്സമയ സംപ്രേക്ഷണം സംബന്ധിച്ച  മാതൃകാ ചട്ട രൂപീകരണത്തിനായി ബോംബെ, ഡൽഹി, മദ്രാസ് , കർണാടക ഹൈക്കോടതികളിലെ  ജഡ്ജിമാരെ ഉൾപ്പെടുത്തിക്കൊണ്ട് ഒരു ഉപ  സമിതിക്ക് രൂപം നൽകിയിരുന്നു



 

IE/SKY


(Release ID: 1725082) Visitor Counter : 266