രാജ്യരക്ഷാ മന്ത്രാലയം

43,000 കോടി രൂപയ്ക്ക്, ആറ് അന്തർവാഹിനികൾ നിർമ്മിക്കാനുള്ള താൽപര്യപത്രം ക്ഷണിക്കാൻ ഡിഫൻസ് അക്വിസിഷൻ കൗൺസിൽ (DAC) അനുമതി നൽകി

Posted On: 04 JUN 2021 3:37PM by PIB Thiruvananthpuram
ന്യൂഡൽഹിജൂൺ 04, 2021


സായുധ സേനയുടെ നവീകരണത്തിനും പ്രവർത്തന ആവശ്യങ്ങൾക്കുമായി വിവിധ ഉപകരണങ്ങളുടെ മൂലധന ഏറ്റെടുക്കൽ സംബന്ധിച്ച, 6,000 കോടി രൂപയുടെ നിർദേശങ്ങൾക്ക് 2021 ജൂൺ 04 ന് പ്രതിരോധ മന്ത്രി ശ്രീ രാജ്നാഥ് സിങ്ങിന്റെ അധ്യക്ഷതയിൽ ചേർന്ന ഡിഫൻസ് അക്വിസിഷൻ കൗൺസിൽ (ഡിഎസിയോഗം അംഗീകാരം നൽകി.  

നയതന്ത്ര പങ്കാളിത്ത മാതൃകയിൽ, P 75 (I) പദ്ധതിക്ക് കീഴിൽ ആറ് അന്തർവാഹിനികൾ നിർമ്മിക്കുന്നതിനുള്ള താൽപര്യപത്രം (ആർ എഫ് പിപുറപ്പെടുവിക്കുന്നതിനും യോഗം അംഗീകാരം നൽകി. 43,000 കോടി രൂപ ചെലവിൽഅതിനൂതന എയർ ഇൻഡിപെൻഡന്റ് പ്രൊപ്പൽഷൻ സൗകര്യങ്ങളോടുകൂടിയ ആറ് അന്തർവാഹിനികൾ തദ്ദേശീയമായി നിർമ്മിക്കുന്നതിനാണ് പദ്ധതി ലക്ഷ്യമിട്ടിരിക്കുന്നത്.

നയതന്ത്ര പങ്കാളിത്ത മാതൃകയുടെ കീഴിൽ അംഗീകാരം ലഭിക്കുന്ന ആദ്യ പദ്ധതിയാണിത്കൂടാതെ 'മെയ്ക്ക് ഇൻ ഇന്ത്യസംരംഭത്തിലെ ഏറ്റവും വലിയ പദ്ധതികളിൽ ഒന്നാണിത്.
 പദ്ധതിയുടെ  അംഗീകാരത്തോടെ ദേശീയതലത്തിൽ അന്തർവാഹിനി നിർമ്മാണത്തിൽ മത്സരക്ഷമത കൈവരിക്കാൻ സാധിക്കുകയുംഇന്ത്യൻ വ്യവസായങ്ങൾക്ക് സ്വതന്ത്രമായി അന്തർവാഹിനികൾ രൂപകൽപ്പന ചെയ്ത് നിർമ്മിക്കാൻ കഴിയുകയും ചെയ്യുംഇന്ത്യയിലെ അന്തർവാഹിനികളിൽ നൂതന ആയുധങ്ങളും സാങ്കേതികവിദ്യയും സംയോജിപ്പിക്കാൻഇന്ത്യൻ വ്യവസായ ലോകവും  മേഖലയിലെ മികച്ച വിദേശ നിർമാതാക്കളുമായുള്ള നയതന്ത്ര സഹകരണത്തിലൂടെ സാധിക്കും.

'വാങ്ങുകനിർമ്മിക്കുക’ (ഇന്ത്യൻ) (Buy & Make) വിഭാഗത്തിൽ ഏകദേശം 6,000 കോടി രൂപ ചെലവിൽ വ്യോമ പ്രതിരോധ തോക്കുകളും വെടിയുണ്ടകളും വാങ്ങുന്നതിനും ഡിഎസി അനുമതി നൽകിസായുധ സേനയ്ക്ക്നിയുക്ത അധികാരങ്ങൾക്കനുസൃതമായി അടിയന്തര മൂലധന ഏറ്റെടുക്കലിനുള്ള സമയപരിധി 2021 ഓഗസ്റ്റ് 31 വരെ ദീർഘിപ്പിച്ച് നൽകാനും യോഗം തീരുമാനിച്ചു

 

RRTN/SKY(Release ID: 1724441) Visitor Counter : 241