ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം
കോവിഡ്-19 പ്രതിരോധ കുത്തിവയ്പ് പുതിയ വിവരങ്ങള്‍
സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണപ്രദേശങ്ങള്‍ക്കും ഇതുവരെ നല്‍കിയത് പ്രതിരോധ മരുന്നിന്റെ 24 കോടിയിലധികം ഡോസുകള്‍
Posted On:
04 JUN 2021 10:33AM by PIB Thiruvananthpuram
സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും സൗജന്യമായി വാക്‌സിനുകള്‍ നല്‍കി കേന്ദ്ര ഗവണ്മെന്റ് രാജ്യത്തെ പ്രതിരോധ കുത്തിവയ്പു പരിപാടിക്ക് പിന്തുണ നല്‍കി വരികയാണ്. സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും നേരിട്ട് വാക്‌സിന്‍ സംഭരിക്കാന്‍ വേണ്ട സഹായങ്ങളും കേന്ദ്ര ഗവണ്മെന്റ് നല്‍കി വരുന്നു. മഹാമാരി നിയന്ത്രിക്കുന്നതിനും നേരിടുന്നതിനും, അഞ്ച് ബിന്ദുക്കളിലൂന്നി പ്രവര്‍ത്തിക്കുന്ന കേന്ദ്ര ഗവണ്മെന്റിന്റെ തന്ത്രങ്ങളില്‍ പ്രധാനം പ്രതിരോധ കുത്തിവയ്പാണ് (പരിശോധന, നിരീക്ഷണം, ചികിത്സ, കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കല്‍ എന്നിവയാണ് മറ്റ് നാല് ഘടകങ്ങള്‍).
ഉദാരവല്‍ക്കരിച്ചതും ത്വരിതഗതിയിലുള്ളതുമായ കോവിഡ്-19 പ്രതിരോധ കുത്തിവയ്പ്പിന്റെ മൂന്നാം ഘട്ടം 2021 മെയ് 1 മുതല്‍ ആരംഭിച്ചു. ഈ ഘട്ടത്തില്‍, എല്ലാ മാസവും, കേന്ദ്ര മരുന്ന് ലബോറട്ടറി അംഗീകാരമുള്ള വാക്‌സിനുകളുടെ 50% കേന്ദ്ര ഗവണ്മെന്റ് സംഭരിക്കും. ഇങ്ങനെ സംഭരിക്കുന്ന വാക്‌സിനുകള്‍, സംസ്ഥാന ഗവണ്മെന്റുകള്‍ക്ക് സൗജന്യമായി നല്‍കുന്നത് തുടരും.
കേന്ദ്ര സര്‍ക്കാര്‍ സൗജന്യമായി ലഭ്യമാക്കിയതും സംസ്ഥാനങ്ങള്‍ നേരിട്ട് സംഭരിച്ചതുമുള്‍പ്പടെ ഇതുവരെ 24 കോടിയിലധികം വാക്‌സിന്‍ ഡോസുകള്‍ (24,21,29,250) സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കുമായി കൈമാറിയിട്ടുണ്ട്.
ഇതില്‍ പാഴായതുള്‍പ്പടെ 22,27,33,963 ഡോസുകളാണ് മൊത്തം ഉപഭോഗം ആയി കണക്കാക്കുന്നത് (ഇന്ന് രാവിലെ എട്ട് മണി വരെയുള്ള കണക്കുകള്‍ പ്രകാരം).
1.93 കോടിയിലധികം കോവിഡ് വാക്‌സിന്‍ ഡോസുകള്‍ (1,93,95,287) സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണ പ്രദേശങ്ങളുടെയും പക്കല്‍ ഇപ്പോഴും ലഭ്യമാണ്.
***
(Release ID: 1724296)
Visitor Counter : 222
Read this release in:
Tamil
,
English
,
Urdu
,
Marathi
,
Hindi
,
Manipuri
,
Bengali
,
Punjabi
,
Gujarati
,
Odia
,
Telugu
,
Kannada