നിതി ആയോഗ്‌

2020-21 സാമ്പത്തിക വർഷത്തെ എസ്‌ഡി‌ജി ഇന്ത്യ ഇൻ‌ഡെക്സ്  & ഡാഷ്‌ബോർഡ് ( സുസ്ഥിര വികസന ലക്ഷ്യ സൂചികയും നിയന്ത്രണോപകരണ സജ്ജീകരണവും)  ജൂൺ 3 ന്‌  നീതി  ആയോഗ്  പുറത്തിറക്കും

Posted On: 02 JUN 2021 11:45AM by PIB Thiruvananthpuram




ന്യൂഡൽഹി , ജൂൺ 02,2021


ഇന്ത്യയുടെ സുസ്ഥിര വികസന ലക്ഷ്യ (എസ്‌ഡി‌ജി) സൂചികയുടെ മൂന്നാമത് പതിപ്പ്  2021 ജൂൺ 3 ന്‌ നീതി  ആയോഗ്  പുറത്തിറക്കും. 2018 ഡിസംബറിൽ ഇദംപ്രഥമമായി അവതരിപ്പിച്ച ഈ സൂചിക ഇന്ത്യയുടെ സുസ്ഥിര വികസന ലക്ഷ്യങ്ങളുടെ പുരോഗതി നിരീക്ഷിക്കുന്നതിനുള്ള പ്രാഥമിക ഉപകരണമായി മാറുകയും ആഗോള നിലവാരത്തിലുള്ള ലക്ഷ്യങ്ങൾ കൈവരിക്കാൻ സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും തമ്മിൽ ആരോഗ്യകരമായ മത്സരം വളർത്തുകയും ചെയ്തു.

 2020-21 സാമ്പത്തിക വർഷത്തെ എസ്‌ഡി‌ജി ഇന്ത്യ ഇൻ‌ഡെക്സ്  & ഡാഷ്‌ബോർഡ്    നീതി ആയോഗ് വൈസ് ചെയർമാൻ ഡോ. രാജീവ് കുമാർ പുറത്തിറക്കും. നീതി  ആയോഗ് രൂപകൽപ്പന ചെയ്ത് വികസിപ്പിച്ചെടുത്ത ഈ സൂചിക തയ്യാറാക്കുന്നതിന് മുന്നോടിയായി പ്രാഥമിക പങ്കാളികളായ സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളുമായും ; ഇന്ത്യയിലെ യുഎൻ ഏജൻസികൾ, കേന്ദ്ര സ്ഥിതിവിവരക്കണക്ക്,പദ്ധതി നിർവ്വഹണ മന്ത്രാലയം ( Ministry of Statistics and Programme Implementation-MoSPI), മറ്റ് പ്രധാന കേന്ദ്ര മന്ത്രാലയങ്ങൾ എന്നിവയുമായും വിപുലമായ കൂടിയാലോചനകൾ നടത്തി.

2030 ൽ കൈവരിക്കാൻ ലക്ഷ്യമിട്ടുള്ള അജണ്ടയിലേക്ക് മുന്നേറാനുള്ള യാത്രയുടെ മൂന്നിലൊന്ന് ഭാഗം,എന്നനിലയിൽ, ഇൻഡെക്സ് റിപ്പോർട്ടിന്റെ ഈ പതിപ്പ് സഹകരണത്തിന്റെ പ്രാധാന്യത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. “എസ്‌ഡി‌ജി ഇന്ത്യ ഇൻഡെക്സ് & ഡാഷ്‌ബോർഡ്, 2020-21: ദശകത്തിലെ പ്രവർത്തന പങ്കാളിത്തം ” എന്നാണ് ഈ പതിപ്പിന് നൽകിയിരിക്കുന്ന തലവാചകം.

2018-19 ലെ ആദ്യ പതിപ്പിൽ വ്യക്തമാക്കിയിരുന്ന 13 ഉദ്ദേശ്യങ്ങൾ, 39 ലക്ഷ്യങ്ങൾ, 62 സൂചകങ്ങൾ എന്നിവയിൽ നിന്ന്, സൂചികയുടെരണ്ടാം പതിപ്പിൽ  17 ഉദ്ദേശ്യങ്ങൾ , 54 ലക്ഷ്യങ്ങൾ,100 സൂചകങ്ങൾ എന്ന നിലയിലും, സൂചികയുടെ ഈ മൂന്നാം പതിപ്പെത്തുമ്പോൾ  17 ഉദ്ദേശ്യങ്ങൾ 70 ലക്ഷ്യങ്ങൾ  115 സൂചകങ്ങൾ എന്ന നിലയിലേക്കും വികസിച്ചിരിക്കുന്നു.

ദേശീയതലത്തിലും,പ്രാദേശിക  തലത്തിലും  സുസ്ഥിര വികസന ലക്ഷ്യങ്ങൾ  അംഗീകരിക്കുന്നതിനും നിരീക്ഷിക്കുന്നതിനും ഏകോപിപ്പിക്കുന്നതിനുമുള്ള അധികാരം  നീതി  ആയോഗിൽ നിക്ഷിപ്തമാണ്.

 
 
IE/SKY
 

(Release ID: 1723767) Visitor Counter : 547