ഭവന, നഗരദാരിദ്ര ലഘൂകരണ മന്ത്രാലയം

സുസ്ഥിര നഗരവികസന മേഖലയിലെ സഹകരണത്തെക്കുറിച്ച് ഇന്ത്യയും മാലിദ്വീപും തമ്മിലുള്ള ധാരണാപത്രം കേന്ദ്ര മന്ത്രിസഭ അംഗീകരിച്ചു

Posted On: 02 JUN 2021 12:57PM by PIB Thiruvananthpuram

കേന്ദ്ര ഭവന, നഗരകാര്യ മന്ത്രാലയം, മാലിദ്വീപ് ഗവണ്‍മെന്റിന്റെ ദേശീയ ആസൂത്രണ, ഭവന, അടിസ്ഥാന സൗകര്യ മന്ത്രാലയം എന്നിവ തമ്മില്‍ ഒപ്പുവച്ച ധാരണാപത്രം  പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗം  അംഗീകരിച്ചു. സുസ്ഥിര നഗരവികസന മേഖലയിലെ സഹകരണത്തെക്കുറിച്ച് മാലിദ്വീപുമായി. 2021 ഫെബ്രുവരിയിലാണ് ധാരണാപത്രം ഒപ്പിട്ടത്.

 ധാരണാപത്രത്തിന്റെ ചട്ടക്കൂടിനു കീഴില്‍ സഹകരണത്തെക്കുറിച്ചുള്ള പരിപാടികള്‍ ആസൂത്രണം ചെയ്യാനും നടപ്പാക്കാനും ഒരു സംയുക്ത പ്രവർത്തക  ഗ്രൂപ്പ (ജെഡബ്ല്യുജി) രൂപീകരിക്കും. ഈ ഗ്രൂപ്പ് വര്‍ഷത്തില്‍ ഒരിക്കല്‍ മാലിദ്വീപിലും ഇന്ത്യയിലും കൂടിക്കാഴ്ച നടത്തും

 ഇരുരാജ്യങ്ങളും തമ്മില്‍ സുസ്ഥിര നഗരവികസന രംഗത്ത് ഒപ്പുവച്ച ധാരണാപത്രം ശക്തവും ആഴമേറിയതും ദീര്‍ഘകാലവുമായ ഉഭയകക്ഷി സഹകരണം പ്രോത്സാഹിപ്പിക്കുന്നതുമാണ്. നഗര ആസൂത്രണം, സ്മാര്‍ട്ട് നഗര വികസനം, ഖരമാലിന്യ സംസ്‌കരണം എന്നിവയുള്‍പ്പെടെ സുസ്ഥിര നഗരവികസന മേഖലകളില്‍ ഇത് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നു് പ്രതീക്ഷിക്കുന്നു. ചെലവുകുറഞ്ഞ ഭവനം, നഗര ഹരിതവത്കരണം, നഗര  ദ്രുത ഗതാഗതം, സ്മാര്‍ട്ട് നഗരങ്ങളുടെ വികസനം എന്നിവ കരാറിന്റെ  ഗുണഫലങ്ങളിൽപ്പെടുന്നു. 

 രണ്ട് കക്ഷികളും ഒപ്പുവെച്ച തീയതി മുതല്‍ ധാരണാപത്രം പ്രാബല്യത്തില്‍ വരും.

 നഗര ആസൂത്രണം, സ്മാര്‍ട്ട് നഗരങ്ങളുടെ വികസനം, ഖരമാലിന്യ സംസ്‌കരണം, ചെലവുകുറഞ്ഞ ഭവനം, നഗര ഹരിത വല്‍ക്ക്രണം, നഗര ബഹുജന ഗതാഗതം, സ്മാര്‍ട്ട് നഗര വികസനം, സുസ്ഥിര നഗരവികസന മേഖലയില്‍ ഇന്ത്യ-മാലദ്വീപ് സാങ്കേതിക സഹകരണം സുഗമമാക്കുക, ശക്തിപ്പെടുത്തുക എന്നിവയാണ് ധാരണാപത്രത്തിന്റെ ലക്ഷ്യങ്ങള്‍.

 

***



(Release ID: 1723714) Visitor Counter : 199