ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം
വാക്‌സിനേഷന്‍ മിഥ്യകള്‍ക്കു വിട
ആത്മനിര്‍ഭര്‍ ഭാരത് 3.0 ദൗത്യം കോവിഡ് സുരക്ഷയ്ക്കു കീഴില്‍ ജൂലൈ, ഓഗസ്റ്റ് മാസത്തിനുള്ളില്‍ കോവാക്‌സിന്‍ വാക്‌സിന്‍ 6 കോടിയിലെത്തും
പുതുതായി ഉല്‍പാദിപ്പിക്കുന്ന വാക്‌സിനുകളില്‍ കര്‍ശനമായ ഗുണനിലവാര നിയന്ത്രണം; നിലവാരമില്ലാത്തവയുടെ വിതരണം ഉടനടി നിരോധിക്കുന്നു
3.11 കോടിയോളം ഡോസ് കോവാക്‌സിന്‍ വിതരണം ചെയ്യുകയോ ചെയ്യാന്‍ സജ്ജമോ ആണ്
ജൂണ്‍ മാസത്തില്‍ ഏകദേശം 90 ലക്ഷം കോവാക്‌സിന്‍ ഡോസുകള്‍ നല്‍കാന്‍ പ്രതിജ്ഞാബദ്ധം
प्रविष्टि तिथि:
28 MAY 2021 9:22PM by PIB Thiruvananthpuram
ഈ വര്‍ഷം ജനുവരി 16 മുതല്‍ കേന്ദ്ര ഗവണ്‍മെന്റിന്റെ സമഗ്ര സമീപനത്തിന് കീഴില്‍ ഫലപ്രദമായ വാക്‌സിന്‍ കുത്തിവയ്പിനായി സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും നടത്തുന്ന ശ്രമങ്ങളെ കേന്ദ്ര ഗവണ്‍മെന്റ് പിന്തുണയ്ക്കുന്നു. വാക്‌സിന്‍ ഡോസുകളുടെ ലഭ്യത സുഗമമാക്കുന്നതിന്, കേന്ദ്ര ഗവണ്‍മെന്റ് വാക്‌സിന്‍ നിര്‍മ്മാതാക്കളുമായി നിരന്തരം സമ്പര്‍ക്കം പുലര്‍ത്തുകയും 2021 മെയ് മുതല്‍ സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളുമായി വ്യത്യസ്ത സംഭരണ സാധ്യതകള്‍ തുറക്കുക യും ചെയ്തു.
ഭാരത് ബയോടെക്കിന്റെ കണക്കില്‍പ്പെടാത്ത വാക്‌സിന്‍ ഡോസുകളെക്കുറിച്ച് അടിസ്ഥാനരഹിത മായ ചില മാധ്യമ റിപ്പോര്‍ട്ടുകള്‍ വന്നിട്ടുണ്ട്. ഈ റിപ്പോര്‍ട്ടുകള്‍ തെറ്റാണ്. മാത്രമല്ല ഈ വിഷയത്തെക്കുറിച്ചുള്ള പൂര്‍ണ്ണ വിവരങ്ങള്‍ ഉള്‍ക്കൊള്ളുന്നുമില്ല.
6 കോടി ഡോസ് ഉള്ള ഭാരത് ബയോടെക്കിന്റെ അവകാശവാദങ്ങളെക്കുറിച്ചു റിപ്പോര്‍ട്ട് ചെയ്തതില്‍ ചില കാര്യങ്ങള്‍ തെറ്റാണ്.
തദ്ദേശീയമായി വികസിപ്പിച്ച കോവാക്‌സിന്‍ വാക്‌സിനുകളുടെ നിലവിലെ ഉല്‍പാദന ശേഷി 2021 മെയ്-ജൂണ്‍ മാസത്തോടെ ഇരട്ടിയാക്കുകയും പിന്നീട് 2021 ജൂലൈ - ഓഗസ്റ്റ് വരെ 6-7 മടങ്ങ് വര്‍ദ്ധിക്കുകയും ചെയ്യും. അതായത് 2021 ഏപ്രിലില്‍ 1 കോടി വാക്‌സിന്‍ ഡോസുകളില്‍ നിന്ന് ജൂലൈ - ഓഗസ്റ്റ് മാസത്തില്‍ 6-7 കോടി വാക്‌സിന്‍ ഡോസായി വര്‍ദ്ധിപ്പിക്കുക, 2021 സെപ്റ്റംബറോടെ ഇത് പ്രതിമാസം 10 കോടി ഡോസിലേക്ക് എത്തുമെന്ന് പ്രതീക്ഷിക്കുന്നു.
ആത്മനിര്‍ഭര്‍ ഭാരത് 3.0 മിഷന്റെ കീഴില്‍ നടത്തിയ കോവാക്‌സിന്റെ ഈ ശേഷി വര്‍ദ്ധിപ്പിക്കല്‍ കേന്ദ്ര ഗവണ്‍മെന്റ് പ്രഖ്യാപിക്കുകയും തദ്ദേശീയ കോവിഡ് വാക്‌സിനുകളുടെ വികസനവും ഉല്‍പാദനവും ത്വരിതപ്പെടുത്തുന്നതിന് ഇന്ത്യന്‍ ബയോടെക്‌നോളജി സര്‍ക്കാര്‍ നടപ്പാക്കുകയുമാണു ചെയ്തത്.
വാക്‌സിന്‍ ഔഷധ പ്രാധാന്യമുള്ള ഒരു ജൈവ ഉല്‍പന്നമായതിനാല്‍ ഉല്‍പ്പാദനത്തിനും ഗുണനിലവാര പരിശോധനയ്ക്കും സമയമെടുക്കും. ഒറ്റരാത്രികൊണ്ട് സുരക്ഷിത ഉല്‍പ്പന്നമാണോ എന്ന് ഉറപ്പാക്കാന്‍ കഴിയില്ല. അതിനാല്‍ ഉല്‍പാദന ശേഷി വര്‍ദ്ധിക്കുന്നത് ഒരു മാര്‍ഗ്ഗനിര്‍ദ്ദേശ പ്രക്രിയയും ആവശ്യമാണ്. അതുകൊണ്ട് മൊത്ത ഉല്‍പാദനത്തിലെ വര്‍ദ്ധനവ് ഉടനടി വിതരണത്തില്‍ പ്രതിഫലിക്കില്ല.
2021 മെയ് 28 ന് സമാഹരിച്ച വിവരമനുസരിച്ച് ഭാരത് ബയോടെക് 2,76,66,860 വാക്‌സിന്‍ ഡോസുകള്‍ ഇന്ത്യാ ഗവണ്‍മെന്റിനു നല്‍കി. ഇതില്‍ 2,20,89,880 ഡോസുകള്‍ പാഴാക്കല്‍ ഉള്‍പ്പെടെ എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും ഇപ്പോള്‍ നടക്കുന്ന കോവിഡ്19 വാക്‌സിനേഷന്‍ നടത്തിപ്പില്‍ ഉപയോഗിച്ചിട്ടുണ്ട്. ഇതോടെ, സംസ്ഥാനങ്ങള്‍, കേന്ദ്രഭരണ പ്രദേശങ്ങള്‍ എന്നിവ യ്‌ക്കൊപ്പം ലഭ്യമായ വാക്‌സിനുകളുടെ അളവ് 55,76,980 ഡോസുകളാണ്. സ്വകാര്യ ആശുപത്രി കള്‍ക്കും 13,65,760 ഡോസ് കോവാക്‌സിന്‍ ലഭിച്ചു. ഗവണ്‍മെന്റിനും സംസ്ഥാനങ്ങള്‍ക്കും വിതരണം ചെയ്തതിനേക്കാള്‍ കൂടുതലാണ് ഇത്.
2021 മെയ് മാസത്തില്‍ അധികമായി 21,54,440 ഡോസ് കോവാക്‌സിന്‍ വിതരണം ചെയ്യും. വിതരണം ചെയ്തതും ചെയ്യാനിരിക്കുന്നതുമായ മൊത്തം വാക്‌സിന് 3,11,87,060 ഡോസുകളായി കണക്കാക്കുന്നു. ഏകദേശം 90,00,000 ഡോസുകള്‍ ജൂണ്‍ മാസത്തില്‍ ഉല്‍പ്പാദിപ്പിക്കാന്‍ ഉല്‍പ്പാദകര്‍ പ്രതിജ്ഞാ ബദ്ധമാണ്.
*****
(रिलीज़ आईडी: 1722581)
आगंतुक पटल : 215