വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം

കോവിഡ് -19 മൂലം ജീവൻ നഷ്ടപ്പെട്ട 67 മാധ്യമപ്രവർത്തകരുടെ കുടുംബങ്ങൾക്ക് കേന്ദ്ര ഗവണ്മെന്റ് സാമ്പത്തിക സഹായം അനുവദിച്ചു

വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന്റെ പത്രപ്രവർത്തക ക്ഷേമ പദ്ധതി പ്രകാരം ഓരോ കുടുംബത്തിനും 5 ലക്ഷം രൂപ വീതം ലഭിക്കും

അപേക്ഷകൾ വേഗത്തിൽ തീർപ്പാക്കാൻ ആഴ്ചതോറും ജെഡബ്ല്യുഎസ് യോഗം ചേരും

Posted On: 27 MAY 2021 7:23PM by PIB Thiruvananthpuram

2020, 2021 വർഷങ്ങളിൽ കോവിഡ്  മൂലം ജീവൻ നഷ്ടപ്പെട്ട മാധ്യമപ്രവർത്തകരുടെ വിവരങ്ങൾ സമാഹരിച്ച്  കേന്ദ്ര ഗവണ്മെന്റിന്റെ  പത്രപ്രവർത്തക ക്ഷേമ പദ്ധതി (ജെഡബ്ല്യുഎസ്) പ്രകാരം അവരുടെ കുടുംബങ്ങൾക്ക് സഹായം നൽകുന്നതിനുള്ള   പ്രത്യേക യജ്ഞത്തിന്  തുടക്കമായി . 
 വാർത്താ വിതരണ പ്രക്ഷേപണ മന്ത്രി ശ്രീ. പ്രകാശ് ജാവ്‌ദേക്കറുടെ , മാർഗനിർദേശപ്രകാരമാണിത് . 

വാർത്താ വിതരണ പ്രക്ഷേപണ  സെക്രട്ടറി ശ്രീ. അമിത് ഖരേയുടെ അധ്യക്ഷതയിൽ ഇന്ന് ചേർന്ന എസ്. യുടെ നേതൃത്വത്തിലുള്ള ജേണലിസ്റ്റ് വെൽഫെയർ സ്കീം കമ്മിറ്റിയുടെ  ഇത് സംബന്ധിച്ച നിർദ്ദേശത്തിന്  കേന്ദ്ര ഗവണ്മെന്റ്  അംഗീകാരം നൽകി. കോവിഡ് -19 മൂലം മരണമടഞ്ഞ 26 മാധ്യമപ്രവർത്തകരുടെ കുടുംബങ്ങളിൽ ഓരോരുത്തർക്കും 5 ലക്ഷം രൂപ സാമ്പത്തിക ആശ്വാസം നൽകും.  2020-21 സാമ്പത്തിക വർഷത്തിൽ, കോവിഡ് മൂലം മരണമടഞ്ഞ 41 കുടുംബങ്ങൾക്ക് കേന്ദ്ര ഗവണ്മെന്റ്  അത്തരം സഹായം നൽകിയിരുന്നു . ഇതോടെ  ധനസഹായം ലഭിക്കുന്ന കുടുംബങ്ങളുടെ മൊത്തം എണ്ണം 67 ആയി. കോവിഡ് ബാധിച്ച മാധ്യമപ്രവർത്തകരുടെ കുടുംബങ്ങൾക്ക് കമ്മിറ്റി അനുശോചനം രേഖപ്പെടുത്തി.

കോവിഡ് -19 ന് ജീവൻ നഷ്ടപ്പെട്ട നിരവധി മാധ്യമപ്രവർത്തകരുടെ കുടുംബങ്ങളിലേക്ക് പ്രസ് ഇൻഫർമേഷൻ ബ്യൂറോ സ്വമേധയാ   എത്തി, പദ്ധതിയെക്കുറിച്ചും ക്ലെയിമുകൾ ഫയൽ ചെയ്യുന്നതിനെക്കുറിച്ചും അവർക്ക് മാർഗ നിർദേശം നൽകി 

ഈ പദ്ധതിക്ക്  കീഴിലുള്ള സാമ്പത്തിക സഹായത്തിനായുള്ള  അപേക്ഷകൾ വേഗത്തിൽ തീർപ്പാകുന്നതിനായി  ആഴ്ചതോറും ജെഡബ്ല്യുഎസ്  കമ്മിറ്റിയുടെ യോഗം ചേരാനും  കമ്മിറ്റി തീരുമാനമായി. 

കോവിഡ് -19 അല്ലാതെയുള്ള  കാരണങ്ങളാൽ അന്തരിച്ച മാധ്യമപ്രവർത്തകരുടെ 11 കുടുംബങ്ങളുടെ അപേക്ഷകളും സമിതി ഇന്ന് പരിഗണിച്ചു.

ജെഡബ്ല്യുഎസ് യോഗത്തിൽ പിഐബി പ്രിൻസിപ്പൽ ഡയറക്ടർ ജനറൽ ശ്രീ ജയ്ദീപ് ഭട്നഗർ, ജോയിന്റ് സെക്രട്ടറി (ഐ & ബി) ശ്രീ വിക്രം സഹായ് എന്നിവരും ,. സമിതിയിലെ മാധ്യമ പ്രവർത്തക അംഗങ്ങളായ  ശ്രീ.  സന്തോഷ് താക്കൂർ, ശ്രീ.  അമിത് കുമാർ, ശ്രീ. ഉമേശ്വർ കുമാർ, ശ്രീമതി സർജന ശർമ്മ എന്നിവർ പങ്കെടുത്തു.


പത്രപ്രവർത്തകർക്കും അവരുടെ കുടുംബങ്ങൾക്കും https://accreditation.pib.gov.in/jws/default.aspx എന്ന വെബ്‌സൈറ്റിലൂടെ ജേണലിസ്റ്റ് വെൽഫെയർ സ്കീം (ജെഡബ്ല്യുഎസ്) പ്രകാരമുള്ള  സഹായത്തിനായി അപേക്ഷിക്കാം.


                                                                    ***



(Release ID: 1722276) Visitor Counter : 198