ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം

സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണപ്രദേശങ്ങള്‍ക്കും ഇതുവരെ ലഭ്യമാക്കിയത് 22 കോടിയിലേറെ ഡോസ് വാക്‌സിന്‍


സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണപ്രദേശങ്ങളുടെയും പക്കല്‍ നിലവിലുള്ളത് 1.84 കോടിയിലേറെ ഡോസ് വാക്‌സിന്‍

प्रविष्टि तिथि: 27 MAY 2021 10:40AM by PIB Thiruvananthpuram

കോവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണപ്രദേശങ്ങള്‍ക്കും കേന്ദ്രം സൗജന്യമായി കോവിഡ് വാക്‌സിന്‍ നല്‍കിവരികയാണ്. 2021 മെയ് ഒന്നിനാണ് രാജ്യവ്യാപകമായി കോവിഡ് പ്രതിരോധ കുത്തിവയ്പു പരിപാടിയുടെ മൂന്നാം ഘട്ടം ആരംഭിച്ചത്.   സെന്‍ട്രല്‍ ഡ്രഗ്‌സ് ലബോറട്ടറിയുടെ (സിഡിഎല്‍) അംഗീകാരത്തോടെ, ഉല്‍പ്പാദിപ്പിക്കുന്ന വാക്‌സിന്റെ 50 ശതമാനവും കേന്ദ്രസര്‍ക്കാര്‍ സംഭരിക്കുകയും സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണപ്രദേശങ്ങള്‍ക്കും സൗജന്യമായി നല്‍കുകയും ചെയ്യും.

ഇതിനോടകം 22 കോടിയിലേറെ ഡോസ് വാക്‌സിനാണ് (22,16,11,940) സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണപ്രദേശങ്ങള്‍ക്കും സൗജന്യമായി കേന്ദ്രം നല്‍കിയത്. പാഴായിപ്പോയതുള്‍പ്പെടെ കണക്കിലെടുത്താല്‍, മൊത്തം ഉപഭോഗം 20,17,59,768 ഡോസാണ് (ഇന്നു രാവിലെ 8 വരെയുള്ള കണക്കുപ്രകാരം).

 
നിലവില്‍, സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണപ്രദേശങ്ങളുടെയും പക്കലുള്ളത് 1.84 കോടിയിലേറെ ഡോസ് വാക്‌സിനാണ് (1,84,90,522).

വരുന്ന മൂന്നു ദിവസത്തിനുള്ളില്‍ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണപ്രദേശങ്ങള്‍ക്കും 11 ലക്ഷം (11,42,630) ഡോസ് വാക്‌സിന്‍ അധികമായി നല്‍കും.

 

***


(रिलीज़ आईडी: 1722097) आगंतुक पटल : 296
इस विज्ञप्ति को इन भाषाओं में पढ़ें: Tamil , English , Urdu , Marathi , हिन्दी , Bengali , Assamese , Punjabi , Gujarati , Odia , Telugu , Kannada