ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം

വിദേശ കോവിഡ്-19 ദുരിതാശ്വാസ സഹായങ്ങൾ

Posted On: 24 MAY 2021 3:40PM by PIB Thiruvananthpuram

 

 

ന്യൂഡൽഹിമെയ് 24, 2021

 

വിവിധ രാജ്യങ്ങളിൽ നിന്നും സംഘടനകളിൽ നിന്നുമായി, 2021 ഏപ്രിൽ 27 മുതൽ ഇന്ത്യാ ഗവൺമെന്റ്കോവിഡ്-19 ദുരിതാശ്വാസ മെഡിക്കൽ സാമഗ്രികളും ഉപകരണങ്ങളും സ്വീകരിക്കുന്നുഇവ ഉടനടി സംസ്ഥാനങ്ങൾക്കും/കേന്ദ്രഭരണ പ്രദേശങ്ങൾക്കും എത്തിച്ചു നല്കുന്നതിന് വേണ്ട നടപടികളും കൈകൊണ്ട് വരുന്നു.

2021 ഏപ്രിൽ 27 മുതൽ 2021 മെയ് 23 വരെ, 17,755 ഓക്സിജൻ കോൺസെൻട്രേറ്ററുകൾ; 15,961 ഓക്സിജൻ സിലിണ്ടറുകൾ; 19 ഓക്സിജൻ ഉത്പാദന പ്ലാന്റുകൾ; 12,913 വെന്റിലേറ്ററുകൾ/ബൈ പിഎപിഏകദേശം 6.9L റെംഡെസിവിർ വൈലുകൾ എന്നിവ റോഡ്ആകാശ മാർഗം കൈമാറി/വിതരണം ചെയ്തു.

2021 മെയ് 22/23 ന് ഒന്റാറിയോ (കാനഡ), യൂകെഓസ്ട്രേലിയമലേഷ്യയൂഎസ്ഐഎസ്പിഎഫ്ബുദ്ധിസ്റ് സംഘ് (വിയറ്റ്നാം), എസ് ആൻഡ് ജെ ചാരിറ്റബിൾ ട്രസ്റ്റ് (യൂകെഎന്നിവരിൽ നിന്ന് ലഭിച്ച പ്രധാന ഇനങ്ങളിൽ താഴെ പറയുന്നവ ഉൾപ്പെടുന്നു:

 

ഓക്സിജൻ കോൺസെൻട്രേറ്ററുകൾ - 1,125

വെന്റിലേറ്ററുകൾ/BiPAP/CPAP – 1,397

കയ്യുറകൾവൈറൽ ട്രാൻസ്പോർട് മീഡിയ ട്യൂബുകൾ 

 

സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും സ്ഥാപനങ്ങൾക്കും വിദേശ ദുരിതാശ്വാസ സാമഗ്രികൾ അനുവദിക്കുന്നതും വിതരണം ചെയ്യുന്നതും കേന്ദ്ര ആരോഗ്യ മന്ത്രാലയം സമഗ്രമായി നിരീക്ഷിച്ചു വരികയാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് 2021 ഏപ്രിൽ 26 മുതൽ മന്ത്രാലയത്തിൽ ഒരു സമർപ്പിത ഏകോപന സെൽ പ്രവർത്തിക്കുന്നു. 2021 മെയ് 2 മുതൽ ഒരു സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് നടപടിക്രമം മന്ത്രാലയം രൂപപ്പെടുത്തി നടപ്പാക്കിയിട്ടുണ്ട്.

 

RRTN


(Release ID: 1721486) Visitor Counter : 171