രാജ്യരക്ഷാ മന്ത്രാലയം

ഇന്ത്യൻ നാവികസേന കേരളത്തിലെ എല്ലാ സർക്കാർ ആശുപത്രികളിലെയും അഗ്നി സുരക്ഷ ഓഡിറ്റ് നടത്തുന്നു

Posted On: 21 MAY 2021 3:35PM by PIB Thiruvananthpuram




ന്യൂഡൽഹിമെയ് 21, 2021


കേരളത്തിലെ വിവിധ ജില്ലകളിലെ സർക്കാർ ആശുപത്രികളിൽ അഗ്നി സുരക്ഷാ ഓഡിറ്റ് നടത്തണമെന്ന് കേരളത്തിന്റെ ചീഫ് സെക്രട്ടറി നൽകിയ അഭ്യർഥനയെത്തുടർന്ന്ദക്ഷിണ നാവിക കമാൻഡ് 2021 മെയ് 14 ന് അഞ്ച് ടീമുകളെ വിന്യസിച്ച് എറണാകുളം ജില്ലയിലെ വിവിധ ആശുപത്രികളുടെ അഗ്നി സുരക്ഷാ ഓഡിറ്റ് നടത്തി.

പ്രാഥമിക വിലയിരുത്തലിനും എല്ലാ ജില്ലകളിലെയും ഓഡിറ്റ് ചെയ്യേണ്ട മൊത്തം ആശുപത്രികളുടെ എണ്ണവും കണക്കിലെടുത്ത്, 2021 മേയ് 17 മുതൽ, 22 ടീമുകളെ കേരളത്തിലെ ശേഷിക്കുന്ന 13 ജില്ലകളിലെ ആശുപത്രികളുടെ ഓഡിറ്റ് ഏറ്റെടുക്കുന്നതിന് നിയോഗിച്ചു.

140 
സർക്കാർ/താലൂക്ക് ആശുപത്രികൾമറ്റ് ചികിത്സാ കേന്ദ്രങ്ങൾ/കോവിഡ് കേസുകൾ കൈകാര്യം ചെയ്യുന്ന മറ്റ്‌ കേന്ദ്രങ്ങൾ എന്നിവയിൽ 101 എണ്ണത്തിൽ ഓഡിറ്റ് പൂർത്തിയായി. ശേഷിക്കുന്ന ആശുപത്രികളുടെ ഓഡിറ്റ് 2021 മെയ് 30 നകം പൂർത്തിയാക്കുമെന്ന് പ്രതീക്ഷിക്കുന്നു.

കാസർഗോഡ്കണ്ണൂർകോഴിക്കോട് ജില്ലകളിലെ ആശുപത്രികളുടെ ഓഡിറ്റ് നടത്താൻ എൻഎസ് സമോറിൻഎഴിമലയിലെ ഇന്ത്യൻ നാവിക അക്കാദമി എന്നിവിടങ്ങളിൽ നിന്നുള്ള സംഘങ്ങളെയാണ് നിയോഗിച്ചത് . കോയമ്പത്തൂരിലെ എൻഎസ് അഗ്രാനിയിൽ നിന്നുള്ള സംഘങ്ങളെ പാലക്കാട് ജില്ലയിലെ ആശുപത്രികളുടെ ഓഡിറ്റിനായി നിയോഗിക്കുകയും ചെയ്തു.

എല്ലാ സ്ഥലങ്ങളിലുമുള്ള ജില്ലാ ഭരണകൂടങ്ങളിലെ ഉദ്യോഗസ്ഥരുമായും ആശുപത്രി ജീവനക്കാരുമായും സംഘങ്ങൾ സംവദിച്ചുപ്രാഥമിക കണ്ടെത്തലുകളും ശുപാർശകളും ആശുപത്രികളെയും സംസ്ഥാന ഭരണകൂടത്തെയും അറിയിച്ചിട്ടുണ്ട്എല്ലാനിയുക്ത ആശുപത്രികളുടെയും ഓഡിറ്റ് പൂർത്തിയാക്കിയാൽ വിശദമായ റിപ്പോർട്ട് കൈമാറും. 

 

 

RRTN/SK



(Release ID: 1720623) Visitor Counter : 156