ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം

വിദേശത്തു് നിന്നുള്ള കോവിഡ്-19 ദുരിതാശ്വാസ സഹായങ്ങൾ


11,000 ത്തിലധികം ഓക്സിജൻ കോൺസെൻട്രേറ്ററുത്തിലേറെ വെന്റിലേറ്ററുകൾ ; .5 5 ലക്ഷം റെംഡെസിവിർ ഇതുവരെ കൈമാറി

Posted On: 17 MAY 2021 4:11PM by PIB Thiruvananthpuram

വിവിധ രാജ്യങ്ങളിൽ നിന്നും സംഘടനകളിൽ നിന്നുമായി, 2021 ഏപ്രിൽ 27 മുതൽ ഇന്ത്യാ ഗവൺമെന്റ് അന്താരാഷ്ട്ര സംഭാവനകളും, കോവിഡ്-19 ദുരിതാശ്വാസ മെഡിക്കൽ സാമഗ്രികളും, ഉപകരണങ്ങളുടെ സഹായവും സ്വീകരിക്കുന്നു. ഇത്തരത്തിൽ ലഭിച്ചുകൊണ്ടിരിക്കുന്ന ആഗോള സഹായങ്ങൾ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കുമായി വേഗത്തിൽ‌ എത്തിക്കുന്നതിന്‌ കേന്ദ്ര  ഗവൺമെന്റിന്റെ വിവിധ മന്ത്രാലയങ്ങൾ‌/വകുപ്പുകൾ‌ സുഗമമായി സഹകരിച്ചു വരികയാണ്.

2021 ഏപ്രിൽ 27 മുതൽ 2021 മെയ് 16   വരെ, 11321 ഓക്സിജൻ കോൺസെൻട്രേറ്ററുകൾ ; 15,801 ഓക്സിജൻ സിലിണ്ടറുകൾ ; 19 ഓക്സിജൻ ഉത്പ്പാദന പ്ലാന്റുകൾ ,  7,470 വെന്റിലേറ്ററുകൾ , 5.5 ലക്ഷം  റെംഡെസിവിർ ,   വയിലുകൾ എന്നിവ റോഡ്, ആകാശ മാർഗം കൈമാറി/വിതരണം ചെയ്തു.

Major consignments received on 15/16th May 2021 from Australia, Romania, USA, Kazakhstan, UK, EU (Germany, Portugal, Slovenia), Qatar, Kuwait, ICBF (Qatar), British Oxygen Co. (UK), Medical Aid (UK) includes:

2021 മെയ് 15 /16  ന് ഓസ്ട്രേലിയ , റൊമാനിയ , അമേരിക്ക , കസാഖ്സ്ഥാൻ , ബ്രിട്ടൺ , യൂറോപ്യൻ യൂണിയൻ ഖത്തർ , കുവൈറ്റ് ,  ബ്രിട്ടീഷ് ഓക്സിജൻ കമ്പനി (യൂകെ) എന്നിവിടങ്ങളിൽ നിന്ന് ലഭിച്ച പ്രധാന ഇനങ്ങളിൽ താഴെ പറയുന്നവ ഉൾപ്പെടുന്നു:

 


ഓക്സിജൻ കോൺസെൻട്രേറ്റർ - 263

ഓക്സിജൻ സിലിണ്ടർ - 2,332

വെന്റിലേറ്ററുകൾ/ - 105 

റെംഡെസിവിർ -30 ,753 

സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും സ്ഥാപനങ്ങൾക്കും വിദേശ ദുരിതാശ്വാസ സാമഗ്രികൾ അനുവദിക്കുന്നതും വിതരണം ചെയ്യുന്നതും കേന്ദ്ര ആരോഗ്യ മന്ത്രാലയം സമഗ്രമായി നിരീക്ഷിച്ചു വരികയാണ്. ഈ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് 2021 ഏപ്രിൽ 26 മുതൽ മന്ത്രാലയത്തിൽ ഒരു സമർപ്പിത ഏകോപന സെൽ പ്രവർത്തിക്കുന്നു. 2021 മെയ് 2 മുതൽ ഒരു പൊതു പ്രവർത്തന  നടപടിക്രമം മന്ത്രാലയം രൂപപ്പെടുത്തി നടപ്പാക്കിയിട്ടുണ്ട്.



(Release ID: 1719382) Visitor Counter : 152