പെട്രോളിയം, പ്രകൃതി വാതക മന്ത്രാലയം

കൊച്ചി റിഫൈനറി പരിസരത്ത് പ്രത്യേക താൽക്കാലിക കോവിഡ് ചികിത്സാകേന്ദ്രം സ്ഥാപിച്ചു

Posted On: 14 MAY 2021 5:03PM by PIB Thiruvananthpuram

കൊച്ചി അമ്പലമുകളിലുള്ള ബിപിസിഎൽ റിഫൈനറിയുടെ കീഴിൽ പ്രവർത്തിക്കുന്ന സ്കൂൾ, 100 കിടക്കകളുള്ള പ്രത്യേക കോവിഡ് ചികിത്സാ കേന്ദ്രം ആക്കി മാറ്റി പ്രവർത്തനമാരംഭിച്ചു. ഈ കേന്ദ്രത്തിന് ഓക്സിജനും വൈദ്യുതിയും വെള്ളവും സൗജന്യമായി ബിപിസിഎൽ നൽകും. ഒരു പ്രത്യേക സ്റ്റെയിൻലെസ് സ്റ്റീൽ പൈപ്പ്ലൈൻ വഴിയാകും ഓക്സിജൻ വിതരണം ചെയ്യുക. ആദ്യ ഘട്ടത്തിൽ ഈ ചികിത്സാകേന്ദ്രത്തിൽ 100 കിടക്കകൾ ഉണ്ടാകും. പിന്നീട് 1,500 കിടക്കകൾ ഉൾക്കൊള്ളുന്നതായി ഇത് വികസിപ്പിക്കും. കേരളത്തിലെ മൂന്ന് ആശുപത്രികളിൽ ബിപിസിഎൽ, പിഎസ്എ ഓക്സിജൻ പ്ലാന്റുകൾ സ്ഥാപിക്കുന്നുണ്ട്.
'രാജ്യത്തെ ജനങ്ങളുടെ ജീവിതത്തിന് ഊർജ്ജം പകരുക' എന്ന ബിപിസിഎൽ -ന്റെ പ്രതിബദ്ധതയുടെ ഭാഗമായാണ് കമ്പനി പരിസരത്ത് കോവിഡ് ചികിത്സാ കേന്ദ്രവും സൗജന്യ ഓക്സിജൻ ഉൾപ്പെടെ അനുബന്ധ സൗകര്യങ്ങളും തയ്യാറാക്കിയതെന്ന് ബിപിസിഎൽ എക്സിക്യൂട്ടീവ് ഡയറക്ടർ (കൊച്ചി റിഫൈനറി) ശ്രീ സഞ്ജയ് ഖന്ന പറഞ്ഞു. 

 

***


(Release ID: 1718684) Visitor Counter : 291