കൃഷി മന്ത്രാലയം
ആഭ്യന്തര അഗർബത്തി വ്യവസായത്തെ ശക്തിപ്പെടുത്തുന്നതിനായി നാഷണൽ ബാംബൂ മിഷൻ, എംഐഎസ് മൊഡ്യൂൾ ആരംഭിച്ചു
Posted On:
11 MAY 2021 12:55PM by PIB Thiruvananthpuram
അഗർബത്തി നിർമ്മാണ യൂണിറ്റുകൾ, അസംസ്കൃത വസ്തുക്കളുടെ ലഭ്യത, യൂണിറ്റുകളുടെ പ്രവർത്തനം, ഉൽപാദന ശേഷി, വിപണനം എന്നിവയുടെ വിവരങ്ങൾ ഏകോപിപ്പിക്കുന്നതിനും പരിശോധിക്കുന്നതിനും, ദേശീയ ബാംബൂ മിഷൻ (എൻബിഎം) അഗർബത്തി സ്റ്റിക്ക് ഉൽപാദനത്തിനായി ഒരു എംഐഎസ് (മാനേജ്മെൻറ് ഇൻഫർമേഷൻ സിസ്റ്റംസ്) അടിസ്ഥാനമാക്കിയുള്ള റിപ്പോർട്ടിംഗ് പ്ലാറ്റ്ഫോം ആരംഭിച്ചു. ഈ മൊഡ്യൂളിന്റെ സഹായത്തോടെ, വ്യവസായ രംഗവും ആയുള്ള ബന്ധം മികച്ച രീതിയിൽ സമന്വയിപ്പിക്കാനാകും. അതുവഴി ഉൽപാദന യൂണിറ്റുകളിൽ നിന്ന് സംഭരണം പ്രാപ്തമാക്കുന്നതിനും, വിവര വിടവുകൾ നികത്തുന്നതിനും സഹായിക്കും. ആഗോള വിപണിയിൽ ഇന്ത്യൻ അഗർബത്തിക്ക് ആവശ്യകത കൂടുതലായതിനാൽ, ‘ലോക്കൽ ഫോർ വോക്കൽ’, ‘മേക്ക് ഫോർ ദി വേൾഡ്’ എന്നിവയ്ക്ക് കൂടുതൽ പിന്തുണ എങ്ങനെ നൽകാമെന്ന് വിലയിരുത്തുന്നതിന് എല്ലാ എൻബിഎം സംസ്ഥാനങ്ങളും, അഗർബത്തി യൂണിറ്റുകളുടെ വിവരങ്ങൾ ശേഖരിച്ചു വരികയാണ്.
ചെറുകിട, ഇടത്തര സംരംഭ മന്ത്രാലയം, ഖാദി, ഗ്രാമ വ്യവസായ കമ്മീഷൻ പദ്ധതികൾ, വ്യവസായ പങ്കാളികൾ എന്നിവയോടൊപ്പം സംസ്ഥാനങ്ങളുമായി ചേർന്ന് എൻബിഎം, അഗർബത്തി മേഖലയെ നവീകരിച്ചു കൊണ്ട് ഈ മേഖലയിൽ ഇന്ത്യയെ സ്വയം പര്യാപ്തമാക്കുന്നതിനും പ്രാദേശിക സമൂഹങ്ങൾക്ക് ഉപജീവനമാർഗം തിരികെ കൊണ്ടുവരുന്നതിനും കേന്ദ്രീകൃത പിന്തുണ നൽകിവരുന്നു.
2019 ൽ എൻബിഎം നടത്തിയ സമഗ്ര പഠനത്തെ തുടർന്ന് നയ പരിഷ്കരണങ്ങളുടെ ഭാഗമായി ഗവൺമെന്റ്, അസംസ്കൃത ബത്തി ഇറക്കുമതി സൗജന്യമെന്ന വിഭാഗത്തിൽ നിന്ന് 2019 ഓഗസ്റ്റിൽ നിയന്ത്രിത വിഭാഗത്തിലേക്ക് മാറ്റി. കൂടാതെ, 2020 ജൂണിൽ റൗണ്ട് സ്റ്റിക്കിന്റെ ഇറക്കുമതി തീരുവ 25 ശതമാനമായി ഉയർത്തിയതും ആഭ്യന്തര യൂണിറ്റുകൾക്ക് ഉത്തേജനം നൽകിയിട്ടുണ്ട്.
***
(Release ID: 1717776)
Visitor Counter : 317