പ്രധാനമന്ത്രിയുടെ ഓഫീസ്‌

ഇന്ത്യാ -യൂറോപ്യൻ യൂണിയൻ നേതാക്കളുടെ യോഗം

Posted On: 08 MAY 2021 8:24PM by PIB Thiruvananthpuram

 

യൂറോപ്യൻ കൗൺസിൽ പ്രസിഡന്റ് ശ്രീ ചാൾസ് മൈക്കിളിന്റെ ക്ഷണപ്രകാരം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് നടന്ന ഇന്ത്യ-യൂറോപ്യൻ യൂണിയൻ നേതാക്കളുടെ യോഗത്തിൽ പങ്കെടുത്തു.

യൂറോപ്യൻ യൂണിയനിലെ എല്ലാ 27 അംഗരാജ്യങ്ങളി ലെയും നേതാക്കളുടെയും യൂറോപ്യൻ കൗൺസിൽ പ്രസിഡന്റിന്റെയും യൂറോപ്യൻ കമ്മീഷന്റെയും പങ്കാളി ത്തത്തോടെയുള്ള കൂടിക്കാഴ്ച ഹൈബ്രിഡ് രൂപത്തി ലാണ് നടന്നത്. ഇതാദ്യമായാണ് ഇയു + 27 രൂപത്തിൽ ഇന്ത്യയുമായി ഒരു യോഗം നടത്തിയത്. യൂറോപ്യൻ യൂണിയന്റെ അധ്യക്ഷ സ്‌ഥാനത്തുള്ള പോർച്ചുഗലിന്റെ മുൻകൈയ്യിലായായിരുന്നു യോഗം.

ജനാധിപത്യം, മൗലിക സ്വാതന്ത്ര്യം, നിയമവാഴ്ച, ബഹുരാഷ്ട്രവാദം എന്നിവയ്ക്കുള്ള പങ്കിട്ട പ്രതിബദ്ധത യെ അടിസ്ഥാനമാക്കി ഇന്ത്യ-യൂറോപ്യൻ യൂണിയൻ തന്ത്രപരമായ പങ്കാളിത്തം കൂടുതൽ ശക്തിപ്പെടുത്താ നുള്ള ആഗ്രഹം യോഗത്തിൽ നേതാക്കൾ പ്രകടിപ്പിച്ചു. മൂന്ന് പ്രധാന മേഖലകളെക്കുറിച്ച് അവർ അഭിപ്രായ ങ്ങൾ കൈമാറി: i) വിദേശനയവും സുരക്ഷയും; ii) കോവിഡ് -19, കാലാവസ്ഥയും പരിസ്ഥിതിയും; iii) വ്യാപാരം, കണക്റ്റിവിറ്റി, സാങ്കേതികവിദ്യ. കോവിഡ്-19 മഹാമാരിയെ തുടർന്നുള്ള, സാമ്പത്തിക വീണ്ടെടു ക്കൽ എന്നിവ നേരിടുന്നതിനും കാലാവസ്ഥാ വ്യതിയാ നത്തെ ചെറുക്കുന്നതിനും ബഹുരാഷ്ട്ര സ്ഥാപന ങ്ങളെ പരിഷ്കരിക്കുന്നതിനും കൂടുതൽ സഹകരണം ഉണ്ടാക്കുന്നതിനെക്കുറിച്ച് അവർ ചർച്ച ചെയ്തു. രണ്ടാമത്തെ കോവിഡ് തരംഗത്തെ നേരിടാൻ യൂറോപ്യൻ യൂണിയനും അംഗരാജ്യങ്ങളും നൽകിയ വേഗത്തിലുള്ള സഹായത്തെ ഇന്ത്യ അഭിനന്ദിച്ചു.

സന്തുലിതവും സമഗ്രവുമായ സ്വതന്ത്ര വ്യാപാര, നിക്ഷേപ കരാറുകൾക്കായി ചർച്ചകൾ പുനരാരംഭി ക്കാനുള്ള തീരുമാനത്തെ നേതാക്കൾ സ്വാഗതം ചെയ്തു. വാണിജ്യ, നിക്ഷേപ കരാറുകളെക്കുറിച്ചുള്ള ചർച്ചകൾ സമാന്തര ട്രാക്കുകളിൽ തുടരും, രണ്ട് കരാറുകളും എത്രയും വേഗത്തിൽ യാഥാർഥ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണിത്. സാമ്പത്തിക പങ്കാളി ത്തത്തിന്റെ മുഴുവൻ സാധ്യതകളും മനസ്സിലാക്കാൻ ഇരുപക്ഷത്തെയും പ്രാപ്തരാക്കുന്ന ഒരു സുപ്രധാന ഫലപ്രാപ്തിയാണിത്. ഇന്ത്യയും യൂറോപ്യൻ യൂണിയ നും ഡബ്ല്യുടിഒ പ്രശ്നങ്ങൾ, റെഗുലേറ്ററി സഹകരണം, വിപണി ലഭ്യതാ പ്രശ്നങ്ങൾ, സപ്ലൈ ചെയിൻ എന്നിവയെക്കുറിച്ച് പ്രത്യേകമായ സംഭാഷണങ്ങൾ പ്രഖ്യാപിച്ചു, സാമ്പത്തിക ഇടപഴകൽ കൂടുതൽ ആഴത്തിലാക്കാനും കൂടുതൽ വൈവിധ്യവത്കരിക്കാ നുമുള്ള ആഗ്രഹം പ്രകടമാക്കുന്നത തീരുമാനമാണിത്.

പാരിസ് കരാറിന്റെ ലക്ഷ്യങ്ങൾ കൈവരിക്കുന്നതി നുള്ള പ്രതിബദ്ധത ഇന്ത്യയും യൂറോപ്യൻ യൂണിയൻ നേതാക്കളും ആവർത്തിക്കുകയും കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രത്യാഘാതങ്ങളെ ലഘൂകരിക്കാ നും പൊരുത്തപ്പെടുത്താനും പ്രതിരോധിക്കാനും സംയുക്ത ശ്രമങ്ങൾ ശക്തിപ്പെടുത്താനും സി ഓ പി 26 ന്റെ പശ്ചാത്തലത്തിൽ സാമ്പത്തിക സഹായം അടക്കം നടപ്പാക്കാനുള്ള മാർഗ്ഗങ്ങൾ നൽകാനും സമ്മതിച്ചു. ദുരന്ത പ്രതിരോധ നിർമ്മിതി സഖ്യത്തിൽ ചേരാനുള്ള യൂറോപ്യൻ യൂണിയന്റെ തീരുമാനത്തെ ഇന്ത്യ സ്വാഗതം ചെയ്തു.

5 ജി, നിർമ്മിത ബുദ്ധി , ക്വാണ്ടം, ഹൈ-പെർഫോമൻസ് കമ്പ്യൂട്ടിംഗ് തുടങ്ങിയ ഡിജിറ്റൽ, നൂതന സാങ്കേതിക വിദ്യകളിൽ ഉഭയകക്ഷി സഹകരണം വർദ്ധിപ്പിക്കാനും ഇന്ത്യയും യൂറോപ്യൻ യൂണിയനും സമ്മതിച്ചിട്ടുണ്ട്. നിർമ്മിത ബുദ്ധി, ഡിജിറ്റൽ ഇൻവെസ്റ്റ്‌മെന്റ് ഫോറം എന്നിവയുടെ സംയുക്ത കർമ്മ സേനയെ വേഗത്തിൽ പ്രവർത്തന ക്ഷമമാക്കാനും ധാരണയായി.

ഭീകരവിരുദ്ധത, സൈബർ സുരക്ഷ, സമുദ്ര മേഖല യിലെ സഹകരണം എന്നിവയുൾപ്പെടെയുള്ള പ്രാദേശി ക, ആഗോള വിഷയങ്ങളിൽ വർദ്ധിച്ചുവരുന്ന ഒത്തു ചേരലുകളിൽ നേതാക്കൾ സംതൃപ്തി പ്രകടിപ്പിച്ചു. സ്വതന്ത്രവും തുറന്നതും ഉൾക്കൊള്ളുന്നതും നിയമ ങ്ങൾ അടിസ്ഥാനമാക്കിയുള്ളതുമായ ഇന്തോ-പസഫി ക്കിന്റെ പ്രാധാന്യം നേതാക്കൾ അംഗീകരിച്ചു, ഇന്ത്യ യുടെ ഇന്തോ-പസഫിക് സമുദ്ര സംരംഭവും ഇന്തോ-പസഫിക്കിലെ യൂറോപ്യൻ യൂണിയന്റെ പുതിയ തന്ത്രവും ഉൾപ്പെടെ ഈ മേഖലയുമായി അടുത്ത ഇടപെടൽ നടത്താനും നേതാക്കൾ ധാരണയിലായി.

നേതാക്കളോടുത്തുള്ള യോഗത്തോടനുബന്ധിച്ച്, കാലാവസ്ഥ, ഡിജിറ്റൽ മേഖല , ആരോഗ്യ സംരക്ഷണം എന്നിവയിലെ സഹകരണത്തിനുള്ള വഴികൾ ഉയർത്തി ക്കാട്ടുന്നതിനായി ഇന്ത്യ-ഇയു ബിസിനസ് റൗണ്ട്ടേബിൾ സംഘടിപ്പിച്ചു. പൂനെ മെട്രോ റെയിൽ പദ്ധതിക്കായുള്ള 150 മില്യൺ യൂറോയുടെ ധനകാര്യ കരാറിൽ ധനമന്ത്രാ ലയം, ഇന്ത്യാ ഗവൺമെന്റ്, യൂറോപ്യൻ ഇൻവെസ്റ്റ്‌മെന്റ് ബാങ്ക് എന്നിവ ഒപ്പിട്ടു.

2020 ജൂലൈയിൽ നടന്ന 15-ാമത് ഇന്ത്യ-ഇ.യു ഉച്ചകോടിയിൽ അംഗീകരിച്ച ഇന്ത്യ-ഇ.യു റോഡ്മാപ്പ് 2025 നടപ്പിലാക്കാൻ തന്ത്രപരമായ പങ്കാളിത്തത്തിന് ഒരു പുതിയ ദിശാബോധം നൽകിക്കൊണ്ട് ഇന്ത്യ-ഇ.യു നേതാക്കളുടെ യോഗം ഒരു സുപ്രധാന നാഴികക്കല്ല് പിന്നിട്ടു.

*****



(Release ID: 1717138) Visitor Counter : 392