തൊഴില്‍, ഉദ്യോഗ മന്ത്രാലയം

തൊഴിൽ മന്ത്രാലയം 2020 സാമൂഹ്യ സുരക്ഷാ കോഡിന്റെ  142-ആം വകുപ്പ്‌ വിജ്ഞാപനം ചെയ്തു

Posted On: 05 MAY 2021 4:46PM by PIB Thiruvananthpuram

 

 

 

ആധാർ ബാധകമാക്കുന്ന 2020 സാമൂഹ്യ സുരക്ഷാ  കോഡിന്റെ   142-ആം വകുപ്പ്‌ തൊഴിൽ മന്ത്രാലയം വിജ്ഞാപനം ചെയ്തു. ഈ വിജ്ഞാപനത്തിലൂടെ തൊഴിൽ മന്ത്രാലയത്തിന് വിവിധ സാമൂഹിക സുരക്ഷാ പദ്ധതികൾക്ക് കീഴിലുള്ള ഗുണഭോക്താക്കളുടെ ആധാർ വിവരങ്ങൾ ഡാറ്റ ബേസ്സിനായി ശേഖരിക്കാവുന്നതാണ്.

ദേശിയ ഇൻഫോർമാറ്റിക്സ് കേന്ദ്രം, അസംഘടിത തൊഴിലാളികളുടെ ദേശിയ ഡാറ്റ ബേസ് വികസിപ്പിച്ഛ് വരികയാണ്. വിവിധ ഗവണ്മെന്റ് പദ്ധതികളുടെ ആനുകൂല്യങ്ങൾ അന്യ സംസ്ഥാന തൊഴിലാളികൾ ഉൾപ്പടെ അസംഘടിത തൊഴിലാളികൾക്ക് സുഗമമായി നല്കുന്നതിനായാണ് ഇങ്ങനെ ഒരു ഡാറ്റ ബേസ് തയ്യാറാക്കുന്നത്. ദേശിയ ഡാറ്റ ബേസ് പോർട്ടലിൽ അന്യ സംസ്ഥാന തൊഴിലാളികൾക്ക് ആധാർ ഉപയോഗിച്ഛ് മാത്രം രജിസ്റ്റർ ചെയ്യാവുന്നതാണ്.

 
അന്യ സംസ്ഥാന തൊഴിലാളികൾ ഉൾപ്പടെ അസംഘടിത തൊഴിലാളികളുടെ വിവര ശേഖരണത്തിന് മാത്രമായാണ് 142-ആം വകുപ്പ് വിജ്ഞാപനം ചെയ്‌തതെന്ന്‌ തൊഴിൽ സഹമന്ത്രി ശ്രീ സന്തോഷ് കുമാർ ഗങ്‌വാർ വ്യക്തമാക്കി. ആധാർ ഇല്ലാത്തത് കൊണ്ടുമാത്രം ഒരു തൊഴിലാളിക്കും ആനുകൂല്യങ്ങൾ ലഭിക്കാതിരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
 

RRTN(Release ID: 1716287) Visitor Counter : 174