വിദേശകാര്യ മന്ത്രാലയം

കുടിയേറ്റം, ചലന ക്ഷമത  എന്നിവയിലെ  പങ്കാളിത്തം സംബന്ധിച്ച് ഇന്ത്യ, ബ്രിട്ടൻ , വടക്കൻ  അയർലൻഡ് എന്നീ രാജ്യങ്ങൾ തമ്മിലുള്ള ധാരണാപത്രം  കേന്ദ്ര മന്ത്രിസഭ അംഗീകരിച്ചു

प्रविष्टि तिथि: 05 MAY 2021 12:18PM by PIB Thiruvananthpuram

കുടിയേറ്റം, ചലന ക്ഷമത എന്നിവയിലെ പങ്കാളിത്തം സംബന്ധിച്ച് ഇന്ത്യ, ബ്രിട്ടൻ, വടക്കൻ അയർലൻഡ് എന്നീ രാജ്യങ്ങൾ തമ്മിൽ  ഒപ്പു വച്ച ധാരണാപത്രത്തിന്  പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന  കേന്ദ്ര മന്ത്രിസഭായോഗം  അംഗീകാരം നൽകി 

ലക്ഷ്യങ്ങൾ:

വിദ്യാർത്ഥികളുടെയും ഗവേഷകരുടെയും വിദഗ്ദ്ധരായ പ്രൊഫഷണലുകളുടെയും ചലനാത്മകത പ്രോത്സാഹിപ്പിക്കുന്ന വിസകൾ ഉദാരവൽക്കരിക്കുക, ക്രമരഹിതമായ കുടിയേറ്റം, മനുഷ്യക്കടത്ത് എന്നിവയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ സഹകരണം ശക്തിപ്പെടുത്തുകയെന്നതാണ് ധാരണാപത്രത്തിന്റെ ലക്‌ഷ്യം.

****


(रिलीज़ आईडी: 1716131) आगंतुक पटल : 180
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , हिन्दी , Marathi , Bengali , Punjabi , Gujarati , Odia , Telugu , Kannada