റെയില്‍വേ മന്ത്രാലയം
20 ഓക്സിജൻ എക്സ്പ്രസ്സുകൾ യാത്ര പൂർത്തിയാക്കുന്നു.
Posted On:
03 MAY 2021 1:27PM by PIB Thiruvananthpuram
ന്യൂ ഡൽഹി: മെയ് ,3 ,2021
രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലേക്ക് ലിക്വിഡ് മെഡിക്കൽ ഓക്സിജൻ (എൽഎംഒ) എത്തിച്ച് ആശ്വാസം പകരുന്നതിനുള്ള യാത്രാദൗത്യം ഇന്ത്യൻ റെയിൽവേ തുടർന്നുകൊണ്ടിരിക്കുന്നു.ഇതുവരെ, ഇന്ത്യൻ റെയിൽവേ 76 ടാങ്കറുകളിലായി ഏകദേശം 1125 മെട്രിക് ടൺ മെഡിക്കൽ ഓക്സിജൻ രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലേക്ക് എത്തിച്ചിട്ടുണ്ട് -മഹാരാഷ്ട്ര (174 മെട്രിക് ടൺ), ഉത്തർപ്രദേശ് (430.51 മെട്രിക് ടൺ), മധ്യപ്രദേശ് (156.96 മെട്രിക് ടൺ), ഡൽഹി (190 മെട്രിക് ടൺ), ഹരിയാന (109.71 മെട്രിക് ടൺ), തെലങ്കാന (63.6 മെട്രിക് ടൺ)- എന്നിവയാണവ. ഇരുപത് ഓക്സിജൻ എക്സ്പ്രസുകൾ ഇതിനകം യാത്ര പൂർത്തിയാക്കിയിട്ടുണ്ട്. അതുകൂടാതെ 27 ടാങ്കറുകളിലായി ഏകദേശം 422 മെട്രിക് ടൺ ലിക്വിഡ് മെഡിക്കൽ ഓക്സിജൻ വഹിച്ചുകൊണ്ടുള്ള 7 ഓക്സിജൻ എക്സ്പ്രസ്സുകൾ യാത്ര തുടരുന്നു. സംസ്ഥാനങ്ങൾ ആവശ്യപെടുന്നതനുസരിച്ച് കഴിയുന്ന വേഗതയിൽ കഴിയുന്നത്ര മെഡിക്കൽ ഓക്സിജൻ എത്തിക്കാനുള്ള ശ്രമത്തിലാണ് ഇന്ത്യൻ റെയിൽവേ..
(Release ID: 1715839)
Visitor Counter : 211