വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം

കോവിഡിന്റെ രണ്ടാം തരംഗത്തിൽ നിന്നുള്ള സാഹചര്യങ്ങൾ ചർച്ച ചെയ്യാൻ മന്ത്രിതല സമിതി യോഗം ചേർന്നു

Posted On: 30 APR 2021 4:05PM by PIB Thiruvananthpuram

 


ന്യൂഡൽഹിഏപ്രിൽ 30, 2021

രാജ്യത്തെ കോവിഡ് രണ്ടാം തരംഗത്തിൽ നിന്ന് ഉണ്ടാകുന്ന സ്ഥിതിഗതികൾ ചർച്ച ചെയ്യുന്നതിനായി മന്ത്രിതല സമിതി ഇന്ന് യോഗം ചേർന്നുകേന്ദ്രംസംസ്ഥാന സർക്കാരുകൾഇന്ത്യയിലെ ജനങ്ങൾ എന്നിവരുടെ കൂട്ടായ പരിശ്രമത്തെ അടിസ്ഥാനമാക്കി കോവിഡിനെതിരെ പോരാടുന്നതിനുള്ള ഇന്ത്യാ ഗവൺമെന്റിന്റെ ‘ടീം ഇന്ത്യ’ സമീപനം യോഗത്തിൽ എടുത്തുകാട്ടി.

 സാഹചര്യത്തെ നേരിടാൻ സർക്കാറിന്റെ എല്ലാ വിഭാഗങ്ങളും ഐക്യത്തോടെയും വേഗത്തിലും പ്രവർത്തിക്കുന്നുണ്ടെന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പറഞ്ഞുഅതത് പ്രദേശങ്ങളിലെ ആളുകളുമായി സമ്പർക്കം പുലർത്താനും അവരെ സഹായിക്കാനും അവരുടെ പ്രതികരണം നേടാനും മന്ത്രിമാരോട് അദ്ദേഹം അഭ്യർത്ഥിച്ചുപ്രാദേശിക തലത്തിലുള്ള പ്രശ്നങ്ങൾ ഉടനടി തിരിച്ചറിഞ്ഞ് പരിഹരിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പുവരുത്തേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് അദ്ദേഹം ഊന്നിപ്പറഞ്ഞു.

കേന്ദ്രസംസ്ഥാന സർക്കാരുകളും ഇന്ത്യയിലെ ജനങ്ങളും കഴിഞ്ഞ 14 മാസത്തിനിടെ നടത്തിയ എല്ലാ ശ്രമങ്ങളും കൗൺസിൽ അവലോകനം ചെയ്തു.

അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിന് സംസ്ഥാനങ്ങളുമായി ഏകോപിപ്പിച്ച് കേന്ദ്രസർക്കാർ നടത്തിയ ശ്രമങ്ങളെക്കുറിച്ച് യോഗത്തിൽ വിശദീകരിച്ചു. മെഡിക്കൽ അവശ്യവസ്തുക്കളുടെ വിതരണവും ലഭ്യതയും വർദ്ധിപ്പിക്കുന്നതിന് സ്വീകരിക്കുന്ന നടപടികളും ചൂണ്ടിക്കാട്ടികോവിഡ് ഉചിത പെരുമാറ്റത്തിന്റെ പ്രാധാന്യവും സമിതി ഊന്നിപ്പറഞ്ഞു.

ഇത്ര വലിയ ദൗത്യം നിറവേറ്റുന്നതിന് സമൂഹത്തിന്റെ പങ്കാളിത്തം വളരെ പ്രധാനമാണെന്ന് ആവർത്തിച്ച സമിതിരാജ്യം അവസരത്തിനൊത്ത് ഉയരുമെന്നും വൈറസിനെ പരാജയപ്പെടുത്തുമെന്നും ആത്മവിശ്വാസം പ്രകടിപ്പിച്ചു.

വീഡിയോ കോൺഫറൻസിംഗിലൂടെ നടന്ന യോഗത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദി അധ്യക്ഷത വഹിച്ചുമന്ത്രിമാരും പ്രധാനമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറികാബിനറ്റ് സെക്രട്ടറി എന്നിവരും പങ്കെടുത്തുനീതി ആയോഗ് അംഗം (ആരോഗ്യംഡോവികെപോൾ കോവിഡ്-19 മഹാമാരി നേരിടുന്നതിന് സ്വീകരിച്ച നടപടികളെക്കുറിച്ച് അവതരണം നടത്തി.

 

RRTN/SKY

 

*****


(Release ID: 1715219) Visitor Counter : 231