ആഭ്യന്തരകാര്യ മന്ത്രാലയം

ജിഎൻ‌സി‌ടി‌ഡി ഭേദഗതി നിയമം-2021 പ്രാബല്യത്തിൽ വന്നു

Posted On: 29 APR 2021 3:07PM by PIB Thiruvananthpuramന്യൂഡൽഹിഏപ്രിൽ 29, 2021

ദേശീയ തലസ്ഥാന ടെറിട്ടറി ഗവണ്മെന്റ് (ജിഎൻസിടിഡിഭേദഗതി നിയമം 2021 പ്രാബല്യത്തിൽ വന്നു. 2021 മാർച്ച് 22 ന് ലോക്സഭയും, 2021 മാർച്ച് 24 ന് രാജ്യസഭയും  ബില് പാസാക്കിയിരുന്നുതുടർന്ന് 2021 മാർച്ച് 28 ന് രാഷ്ട്രപതിയുടെ അനുമതിയും ലഭിച്ചിരുന്നു. 21, 24, 33, 44 വകുപ്പുകൾ ഭേദഗതി ചെയ്യുന്നതാണ് നിയമം.

തലസ്ഥാനത്തിന്റെ ആവശ്യങ്ങൾക്ക് കൂടുതൽ പ്രസക്തി നൽകുക എന്നതാണ് ഭേദഗതി നിയമത്തിന്റെ ലക്ഷ്യംതിരഞ്ഞെടുക്കപ്പെട്ട സർക്കാരിന്റെയും ലഫ്റ്റനന്റ് ഗവർണറുടെയും (എൽജിഉത്തരവാദിത്തങ്ങൾ കൂടുതൽ നിർവചിക്കുകകൂടാതെനിയമസഭയും എക്സിക്യൂട്ടീവും തമ്മിൽ യോജിപ്പുള്ള ബന്ധം സൃഷ്ടിക്കുക എന്നിവയും ഇതിന്റെ ലക്ഷ്യങ്ങളാണ്.

ഭേദഗതി ഡൽഹി എൻസിടിയിൽ മികച്ച ഭരണം ഉറപ്പാക്കാനും, പദ്ധതികൾ മെച്ചപ്പെട്ട രീതിയിൽ നടപ്പാക്കാനും സഹായിക്കും.

ഭേദഗതികൾ നിലവിലുള്ള നിയമപരവും ഭരണഘടനാപരവുമായ വ്യവസ്ഥകളുമായി പൊരുത്തപ്പെടുന്നവയാണ്കൂടാതെ 04.07.2018, 14.02.2019 തീയതികളിലെ ബഹുമാനപ്പെട്ട സുപ്രീം കോടതിയുടെ വിധിന്യായങ്ങൾക്ക് അനുസൃതവുമാണ്.

1991 ലെ ജിഎൻസിടിഡി നിയമത്തിലാണ് ഭേദഗതികൾ കൊണ്ടുവന്നിരിക്കുന്നത്ഇന്ത്യൻ ഭരണഘടനയുടെ സംസ്ഥാനകൺകറന്റ് ലിസ്റ്റുകൾ പ്രകാരംതിരഞ്ഞെടുക്കപ്പെട്ട സർക്കാരിന് ഭരണഘടനാപരവും നിയമപരവുമായ നൽകിയിട്ടുള്ള ഉത്തരവാദിത്തങ്ങളിൽ ഒരു തരത്തിലും ഇത് മാറ്റം വരുത്തിയിട്ടില്ല.

 

RRTN/SKY(Release ID: 1714863) Visitor Counter : 229