ഉപരാഷ്ട്രപതിയുടെ കാര്യാലയം
ഇന്ത്യൻ ബി- സ്കൂൾ ലീഡർഷിപ്പ് കോൺക്ലേവ് 2021 ഉപരാഷ്ട്രപതി ഉദ്ഘാടനം ചെയ്തു
Posted On:
27 APR 2021 5:20PM by PIB Thiruvananthpuram
ന്യൂഡൽഹി , ഏപ്രിൽ 27,2021
ഹ്രസ്വകാല ലാഭത്തിനപ്പുറത്തേക്ക് നോക്കാനും ദീർഘകാല സുസ്ഥിരതയ്ക്കായി പ്രവർത്തിക്കാനും കഴിയുന്ന ബിസിനസ്സ് നേതാക്കളെയാണ് ലോകത്തിന് ഇന്ന് ആവശ്യമെന്ന് ഉപരാഷ്ട്രപതി ശ്രീ എം വെങ്കയ്യ നായിഡു പറഞ്ഞു.
ന്യൂഡൽഹിയിലെ ഉപരാഷ്ട്രപതി നിവാസിൽ ഇന്ത്യൻ ബി സ്കൂൾ ലീഡർഷിപ്പ് കോൺക്ലേവ് വെർച്വലായി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വികസനത്തിനായുള്ള നമ്മുടെ അഭിലാഷം ഒരിക്കലും പ്രകൃതിക്ക് മുറിവേൽപ്പിക്കുന്ന വിധത്തിലാകരുത് എന്നും ഉപരാഷ്ട്രപതി ഓർമപ്പെടുത്തി
അമേരിക്കയിലെ അസോസിയേഷൻ ടു അഡ്വാൻസ് കോളേജിയേറ്റ് സ്കൂൾസ് ഓഫ് ബിസിനസ് (AACSB), എഡ്യൂക്കേഷൻ പ്രൊമോഷൻ സൊസൈറ്റി ഫോർ ഇന്ത്യ (EPSI) എന്നിവർ സംയുക്തമായാണ് രണ്ടുദിവസത്തെ വെർച്വൽ കോൺക്ലേവ് സംഘടിപ്പിക്കുന്നത്.
ഇന്ത്യക്കകത്തും പുറത്തുമുള്ള ബിസിനസ് സ്കൂളുകളിലെ അധ്യാപകർ അടക്കമുള്ളവർ നേരിടുന്ന വിവിധ പ്രശ്നങ്ങൾ സംബന്ധിച്ച്, ഇരുപതിലേറെ നേതാക്കൾ, ഡീനുമാർ ,ഡയറക്ടർമാർ, നയരൂപീകരണ വിദഗ്ധർ തുടങ്ങിയവർ ആശയങ്ങൾ പങ്കു വയ്ക്കും
ഈ ദുർഘട സന്ധിയിൽ, പ്രാദേശിക ആഗോള മാനേജ്‌മന്റ് വിദ്യാഭ്യാസ രംഗത്ത് പിന്തുടരുന്ന മികച്ച മാതൃകകൾ സംബന്ധിച്ച് കൂടുതൽ മനസ്സിലാക്കുവാൻ ഇന്ത്യയിലെ ബിസിനസ് സ്കൂളുകൾക്ക് ഇത് വളരെ വലിയ ഒരു അവസരം ആണെന്നും ഉപരാഷ്ട്രപതി അഭിപ്രായപ്പെട്ടു
2020ലെ ഇന്ത്യ നൈപുണ്യ റിപ്പോർട്ട് പ്രകാരം രാജ്യത്ത് എംബിഎ പഠനം പൂർത്തീകരിക്കുന്നതിൽ 54 ശതമാനം പേർക്ക് മാത്രമാണ് മികച്ച തൊഴിലുകൾക്ക് ഉള്ള അറിവുകൾ സ്വന്തമായുള്ളത്എന്ന് ഓർമിപ്പിച്ച ഉപരാഷ്ട്രപതി , കോഴ്‌സുകളിൽ പ്രവേശനം നേടുന്നവരും, തൊഴിലുകൾക്ക് ആവശ്യമായ ശേഷികൾ നേടുന്നവരും തമ്മിലുള്ള അന്തരം കുറയ്ക്കുന്നതിന് രാജ്യത്തെ മാനേജ്മെന്റ് വിദ്യാഭ്യാസ സ്ഥാപനങ്ങൾ അവശ്യ നടപടികൾ കൈക്കൊള്ളണമെന്നും ആവശ്യപ്പെട്ടു
ഇതിന്റെ ഭാഗമായി രാജ്യത്തെ വ്യവസായ - വിദ്യാഭ്യാസ സമൂഹങ്ങൾ തമ്മിൽ കൂടുതൽ ആശയവിനിമയം ആവശ്യമാണെന്നും, ഇതുവഴി രാജ്യത്തെ വിദ്യാഭ്യാസ സമൂഹത്തിന് കൂടുതൽ അറിവുകൾ സ്വന്തമാക്കാനാകും എന്നും ശ്രീ നായിഡു ഓർമപ്പെടുത്തി . തന്റെ ചുറ്റും ഉള്ളവരോട് മികച്ചരീതിയിൽ ഇടപഴകാൻ വിദ്യാർഥികളെ സഹായിക്കുന്ന നൈപുണ്യ വികസനത്തിന്റെ പ്രാധാന്യവും അദ്ദേഹം എടുത്തു പറഞ്ഞു. മികച്ച കഴിവുകൾ പുലർത്തുന്ന, വിജയിച്ച ഒരു മാനേജരെ രൂപപ്പെടുത്തുന്നതിൽ ഇവയ്ക്ക് വലിയ പങ്കുണ്ടെന്നും ഉപരാഷ്ട്രപതി ചൂണ്ടിക്കാട്ടി
(Release ID: 1714484)
Visitor Counter : 167