രാജ്യരക്ഷാ മന്ത്രാലയം

കരസേനാ മേധാവി സിയാച്ചിൻ, കിഴക്കൻ ലഡാക്ക് എന്നിവിടങ്ങൾ സന്ദർശിച്ചു

Posted On: 27 APR 2021 5:11PM by PIB Thiruvananthpuram


ന്യൂഡൽഹി , ഏപ്രിൽ 27,2021

കരസേനാ മേധാവി ജനറൽ എം എം നരവാനെ ഇന്ന് സിയാച്ചിൻ, കിഴക്കൻ ലഡാക്ക് എന്നിവിടങ്ങളിൽ സന്ദർശിച്ച് മേഖലകളിലെ പ്രവർത്തന സ്ഥിതി അവലോകനം ചെയ്തു.നോർത്തേൺ കമാൻഡിലെ ആർമി കമാൻഡർ ലഫ്റ്റനന്റ് ജനറൽ വൈ കെ ജോഷിയും ഫയർ ആൻഡ് ഫ്യൂറി കോർപ്സിന്റെ ജി‌ഒ‌സി ലഫ്റ്റനന്റ് ജനറൽ പി‌ജി‌കെ മേനോനും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.

ജനറൽ നരവാനെ സൈനികരുമായി സംവദിക്കുകയും കഠിനമായ ഭൂപ്രദേശങ്ങളിലും ഉയരത്തിലും കാലാവസ്ഥയിലും വിന്യസിക്കപ്പെടുമ്പോഴും അവർ പുലർത്തുന്ന സ്ഥിരതയെയും ഉയർന്ന മനോവീര്യത്തെയും അദ്ദേഹം അഭിനന്ദിച്ചു.

കോപ്സ് മേഖലയിലെ നിലവിലുള്ള സുരക്ഷാ സാഹചര്യങ്ങളെക്കുറിച്ചും പ്രവർത്തന സന്നദ്ധതയെക്കുറിച്ചും ജി‌ഒ‌സി ഫയർ ആൻഡ് ഫ്യൂറി കോർപ്സ് പിന്നീട് കരസേനാമേധാവിയെ ധരിപ്പിച്ചു . കരസേനാ മേധാവി 2021 ഏപ്രിൽ 28 ന് മടങ്ങും

 
IE/SKY
 
*****
 

(Release ID: 1714382) Visitor Counter : 175