തൊഴില്‍, ഉദ്യോഗ മന്ത്രാലയം
2021 ഫെബ്രുവരിയിൽ EPFO യുടെ പുതിയ ഗുണഭോക്താക്കൾ ആയത് 12.37 ലക്ഷം പേർ
Posted On:
20 APR 2021 5:08PM by PIB Thiruvananthpuram
ന്യൂഡൽഹി, ഏപ്രിൽ 20, 2021
2021 ഫെബ്രുവരി മാസം 12.37 ലക്ഷം പേരെ പുതുതായി അംഗങ്ങളാക്കി ഇപിഎഫ്ഒ. 2021 ഏപ്രിൽ 20ന് പ്രസിദ്ധീകരിച്ച പുതിയ പ്രൊവിഷണൽ പേറോൾ ഡാറ്റായിലാണ് ഇത് സംബന്ധിച്ച വിവരങ്ങൾ ഉള്ളത്. കോവിഡ് മഹാമാരി ഉയർത്തുന്ന വെല്ലുവിളികൾക്കിടയിലും നടപ്പ് സാമ്പത്തിക വർഷം 69.58 ലക്ഷം പേരെ പുതുതായി നിധിയുടെ ഭാഗമാക്കാൻ ഇപിഎഫ്ഒയ്ക്ക് സാധിച്ചു.
2021 ജനുവരിയെ അപേക്ഷിച്ച് 2021 ഫെബ്രുവരിയിൽ പുതിയ അംഗങ്ങളുടെ എണ്ണത്തിൽ 3.52 ശതമാനത്തിന്റെ വർധന ഉള്ളതായി വിവരങ്ങൾ വ്യക്തമാക്കുന്നു. മുൻവർഷങ്ങളെ അടിസ്ഥാനമാക്കിയുള്ള താരതമ്യ പഠനത്തിൽ നിന്നും, 2020 ഫെബ്രുവരിയെ അപേക്ഷിച്ച് ഇത്തവണ അംഗങ്ങളുടെ എണ്ണത്തിൽ 19.63 ശതമാനം വർധന ഉണ്ടായതായും ഡാറ്റ വ്യക്തമാക്കുന്നു.
2021 ഫെബ്രുവരിയിൽ പുതുതായി അംഗങ്ങളായ 12.37 ലക്ഷം പേരിൽ, 7.56 ലക്ഷം പേരോളം ഇതാദ്യമായി EPFO യുടെ സാമൂഹികസുരക്ഷാ പദ്ധതിയുടെ പരിധിയിൽ ഉൾപ്പെടുന്നു.
പ്രായം തിരിച്ചുള്ള പഠനഫലങ്ങൾ പ്രകാരം , 2021 ഫെബ്രുവരിയിൽ രജിസ്റ്റർ ചെയ്യപ്പെട്ട അംഗങ്ങളിൽ ഏറ്റവും കൂടുതൽ ( 3.29 ലക്ഷത്തോളം ) 22 നും 25 നും ഇടയിൽ പ്രായമുള്ളവരാണ്. 29 നും 35 നും മദ്ധ്യേ പ്രായമുള്ളവരാണ് പട്ടികയിൽ രണ്ടാം സ്ഥാനത്ത് ( 2.51 ലക്ഷം).
2021 ഫെബ്രുവരിയിൽ പുതുതായി അംഗങ്ങളായവരുടെ 21% ( 2.60 ലക്ഷം) വനിതകളാണ് എന്ന് ലിംഗ അടിസ്ഥാനത്തിലുള്ള അവലോകനങ്ങൾ വ്യക്തമാക്കുന്നു.
RRTN/SKY
(Release ID: 1712996)
Visitor Counter : 226