രാജ്യരക്ഷാ മന്ത്രാലയം
കോവിഡ്-19 കേസുകൾ വർദ്ധിക്കുന്നതിനിടയിൽ പ്രതിരോധ മന്ത്രാലയത്തിന്റെയും, സായുധ സേനയുടെയും തയ്യാറെടുപ്പ് രക്ഷ മന്ത്രി ശ്രീ രാജ്നാഥ് സിംഗ് അവലോകനം ചെയ്തു
Posted On:
20 APR 2021 4:35PM by PIB Thiruvananthpuram
ന്യൂഡൽഹി, ഏപ്രിൽ 20, 2021
രാജ്യത്തൊട്ടാകെയുള്ള കോവിഡ്-19 കേസുകളുടെ വർദ്ധന നേരിടാൻ പ്രതിരോധ മന്ത്രാലയത്തിന്റെയും സായുധ സേനയുടെയും തയ്യാറെടുപ്പ് അവലോകനം ചെയ്യുന്നതിനായി രക്ഷ മന്ത്രി ശ്രീ രാജ്നാഥ് സിംഗ് 2021, ഏപ്രിൽ 20-ന് വെർച്വൽ മീറ്റിംഗ് നടത്തി.
മുതിർന്ന സിവിൽ, സൈനിക ഉദ്യോഗസ്ഥർ വീഡിയോ കോൺഫറൻസിംഗിലൂടെ യോഗത്തിൽ പങ്കെടുത്തു. പൊതുഭരണ വിഭാഗത്തിന് ആവശ്യമായ സഹായങ്ങൾ ലഭ്യമാക്കുന്നതിനായി പ്രതിരോധ മന്ത്രാലയത്തിന് കീഴിലെ വിവിധ സംഘടനകൾ സ്വീകരിച്ച നടപടികൾ സംബന്ധിച്ച് ശ്രീ രാജ്നാഥ് സിങ്ങിനെ ധരിപ്പിച്ചു.
പൊതുഭരണ വിഭാഗം/സംസ്ഥാന സർക്കാരുകൾ എന്നിവയ്ക്ക് ഓക്സിജൻ സിലിണ്ടറുകളും അധിക കിടക്കകളും നൽകുന്നതിന് യുദ്ധകാലാടിസ്ഥാനത്തിൽ പ്രവർത്തിക്കണമെന്ന് ശ്രീ രാജ്നാഥ് സിംഗ് ഡിപിഎസ്യു-കൾ, ഒഎഫ്ബി, ഡിആർഡിഒ എന്നിവരോട് അഭ്യർത്ഥിച്ചു.
സായുധ സേനകൾ സംസ്ഥാന സർക്കാരുമായി അടുത്ത ബന്ധം പുലർത്തണമെന്നും ആവശ്യമായ സഹായം നൽകാൻ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. നിർണായക ആവശ്യങ്ങൾ നിറവേറ്റുന്നതിനായി സംഭരണത്തിന്റെ അടിയന്തിര അധികാരങ്ങളും രക്ഷാ മന്ത്രി നൽകി.
LCA തേജസ്സിനായി വികസിപ്പിച്ച ഓൺ-ബോർഡ് ഓക്സിജൻ ഉല്പാദന സാങ്കേതിക വിദ്യ വ്യവസായങ്ങൾക്ക് കൈമാറിയിട്ടുണ്ട് എന്ന് ശ്രീ രാജ്നാഥ് സിംഗിനെ ചർച്ചയിൽ അറിയിച്ചു. അതിതീവ്രമായ ഉയർന്ന പ്രദേശങ്ങളിൽ വിന്യസിച്ചിട്ടുള്ള ഭടന്മാർക്കുള്ള SpO2 ബ്ലഡ് ഓക്സിജൻ സാച്ചുറേഷൻ അധിഷ്ഠിതമായ അനുബന്ധ ഓക്സിജൻ ഡെലിവറി സംവിധാനം കോവിഡ് രോഗികൾക്ക് ഉപയോഗിക്കാവുന്നതാണെന്നും, ഈ സംവിധാനവും വിപണിയിൽ ഉടൻ ലഭ്യമാക്കുമെന്നും ചർച്ചയിൽ പറഞ്ഞു.
നിലവിലെ കോവിഡ് മൂലമുള്ള സാഹചര്യം നേരിടുന്നതിനായി സായുധ സേനയിൽ നിന്ന് വിരമിച്ച, വാക്സിനേഷൻ എടുത്തിട്ടുള്ള ഉദ്യോഗസ്ഥരുടെ സേവനം പൊതുഭരണ വിഭാഗം/സംസ്ഥാന സർക്കാരുകൾ എന്നിവയ്ക്ക് ലഭ്യമാക്കാനും രക്ഷാമന്ത്രി ആവശ്യപ്പെട്ടു.
സായുധ സേനയിലേയും പ്രതിരോധ മന്ത്രാലയത്തിലേയും ഉദ്യോഗസ്ഥർക്കിടയിൽ കോവിഡ് വ്യാപനം തടയുന്നതിന് വേണ്ട മുൻകരുതലുകൾ എടുക്കാനും മന്ത്രി ആവശ്യപ്പെട്ടു.
(Release ID: 1712990)
Visitor Counter : 213