രാജ്യരക്ഷാ മന്ത്രാലയം

ഇന്ത്യ - വിയറ്റ്നാം പ്രതിരോധ  മന്ത്രാലയങ്ങൾ സംയുക്തമായി പ്രദർശനവും വെബ്ബിനാറും  സംഘടിപ്പിച്ചു

Posted On: 20 APR 2021 4:59PM by PIB Thiruvananthpuram
 

ന്യൂഡൽഹി, ഏപ്രിൽ 20,2021



ഇന്ത്യൻ  പ്രതിരോധ മന്ത്രാലയം, വിയറ്റ്നാമിലെ ദേശീയ പ്രതിരോധ മന്ത്രാലയം എന്നിവയുടെ നേതൃത്വത്തിൽ 2021 ഏപ്രിൽ 20ന് വെബ്ബിനാറും പ്രദർശനവും സംഘടിപ്പിച്ചു.  ഇന്ത്യ -വിയറ്റ്നാം പ്രതിരോധ സഹകരണം എന്ന  
പ്രമേയത്തെ ആസ്പദമാക്കിയാണ് വെബ്ബിനാർ  നടന്നത്.

 വിവിധ ഇന്ത്യൻ വ്യവസായ സംരംഭങ്ങൾ തങ്ങളുടെ ഉൽപന്നങ്ങളുടെ പ്രദർശനവും ഇതിന്റെ ഭാഗമായി സംഘടിപ്പിച്ചു. പ്രദർശനത്തിൽ 37 വ്യവസായ സംരംഭങ്ങൾ, തങ്ങളുടെ  വെർച്ച്വൽ പ്രദർശന സ്റ്റാളുകളും തയ്യാറാക്കിയിരുന്നു ’.

 ഇരു രാജ്യങ്ങളിലേയും മുതിർന്ന ഉദ്യോഗസ്ഥർ വെബ്ബിനാറിൽ പങ്കെടുത്തു

 കേവലം പ്രാദേശികമായ ലക്ഷ്യങ്ങൾ അല്ല  സ്വയംപര്യാപ്ത  ഭാരതമെന്ന ദർശനത്തിനുള്ളതെന്നും, ഗുണമേന്മയുള്ളതും ചിലവ് കുറഞ്ഞതുമായ ഉൽപ്പന്നങ്ങൾ ആഗോള ആവശ്യങ്ങൾക്ക് പ്രത്യേകിച്ചും സൗഹൃദ രാഷ്ട്രങ്ങൾക്ക് ലഭ്യമാക്കാൻ  ഈ മുന്നേറ്റത്തിലൂടെ ഉദ്ദേശിക്കുന്നതായും പ്രതിരോധ  മന്ത്രാലയത്തിന് കീഴിലെ (പ്രതിരോധ വ്യവസായ ഉത്പാദന ) ജോയിന്റ് സെക്രട്ടറി ശ്രീ അനുരാഗ് ബാജ്പേയ് വ്യക്തമാക്കി  

 രാജ്യത്തെ കപ്പൽ നിർമ്മാണ വ്യവസായരംഗം ഈ മേഖലയിൽ വലിയ പുരോഗതി കൈവരിച്ചതായി അദ്ദേഹം ചൂണ്ടിക്കാട്ടി. ഇതുമായി ബന്ധപെട്ട പ്ലാറ്റ്ഫോമുകളുടെ  നിർമ്മാണം, അറ്റകുറ്റപ്പണികൾ, പാലനം തുടങ്ങിയ മേഖലകളിൽ വിയറ്റ്നാം ഷിപ്പിയാർഡുകളുമായി ചേർന്ന് പ്രവർത്തിക്കാൻ ഇന്ത്യൻ ഷിപ്പിയാർഡുകൾ  തയ്യാറാണെന്നും അദ്ദേഹം അറിയിച്ചു


 പ്രതിരോധ  മന്ത്രാലയത്തിന് കീഴിലെ പ്രതിരോധ ഉത്പാദന വകുപ്പിന്റെ മേൽനോട്ടത്തിൽ, ഫിക്കിയുമായി ചേർന്നാണ് വെബിനാർ സംഘടിപ്പിച്ചത്. രാജ്യത്തെ പ്രതിരോധ ഉൽപന്ന കയറ്റുമതി വർധിപ്പിക്കാനും 2025ഓടെ  അഞ്ചു മില്യൺ അമേരിക്കൻ ഡോളർ കയറ്റുമതി എന്ന നേട്ടം സ്വന്തമാക്കാനും ലക്ഷ്യമിട്ട്, സൗഹൃദ വിദേശ രാഷ്ട്രങ്ങളുമായി സംഘടിപ്പിക്കുന്ന വെബിനാർ പരമ്പരയുടെ ഭാഗമായിരുന്നു ഇന്നത്തേത്.  
 
IE/SKY


(Release ID: 1712983) Visitor Counter : 160