മന്ത്രിസഭ
2021 ലെ ധനകാര്യ ബില്ലിലെ ഭേദഗതികൾക്ക് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം
Posted On:
20 APR 2021 3:42PM by PIB Thiruvananthpuram
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര മന്ത്രിസഭായോഗം 2021 ലെ ധനകാര്യ ബില്ലിലെ ഗവണ്മെന്റ് ഭേദഗതികൾക്ക് മുൻകാല പ്രാബല്യത്തോടെ അംഗീകാരം നൽകി. (2021 മാർച്ച് 28 ന് 2021 ലെ ധനകാര്യ നിയമമായി പ്രാബല്യത്തിൽ വന്നു).
നിർദ്ദേശങ്ങൾ കൂടുതൽ വ്യക്തമാക്കുന്നതിനും യുക്തിസഹമാക്കുന്നതിനും ധന ബില്ലിൽ നിർദ്ദേശിച്ചിരിക്കുന്ന ഭേദഗതികളിൽ നിന്ന് ഉണ്ടാകാനിടയുള്ള ആശങ്കകൾ പരിഹരിക്കുന്നതിനും ഭേദഗതികൾ അനിവാര്യമായിരുന്നു.
ലക്ഷ്യങ്ങൾ :
2021 ലെ ധനകാര്യ ബില്ലിലെ ഗവണ്മെന്റ് ഭേദഗതികൾ, ബില്ലിൽ നിർദ്ദേശിച്ചിരിക്കുന്ന ഭേദഗതികളിൽ നിന്ന് ഉണ്ടാകുന്ന ബന്ധപ്പെട്ടവരുടെ ആശങ്കകൾ പരിഹരിക്കുന്നതിലൂടെ എല്ലാ നികുതിദായകർക്കും തുല്യതയും സമന്വയവും നൽകും.
2021 ലെ ധനകാര്യ ബില്ലിലെ ഗവണ്മെന്റ് ഭേദഗതികൾ നികുതി നിർദ്ദേശങ്ങളാണ്. അത് ഗവണ്മെന്റിന്
സമയബന്ധിതമായി വരുമാനം ഉണ്ടാക്കുകയും നികുതിദായകരുടെ പരാതികൾ പരിഹരിച്ച് നിലവിലുള്ള വ്യവസ്ഥകൾ കാര്യക്ഷമമാക്കുകയും ചെയ്യും.
(Release ID: 1712910)
Visitor Counter : 187
Read this release in:
English
,
Urdu
,
Hindi
,
Marathi
,
Assamese
,
Bengali
,
Manipuri
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada