ശാസ്ത്ര സാങ്കേതിക മന്ത്രാലയം

ദേശീയതല കാലാവസ്ഥാ ദുർബലത വിലയിരുത്തൽ റിപ്പോർട്ട് ഉടൻ പുറത്തിറക്കും

Posted On: 16 APR 2021 1:50PM by PIB Thiruvananthpuram



ന്യൂഡൽഹി, ഏപ്രിൽ 16, 2021

ഇന്ത്യയിലെ 
 സംസ്ഥാനങ്ങളുടെയും ജില്ലകളുടെയും കാലാവസ്ഥാ ദുർബലതയെക്കുറിച്ചുള്ള വിശദമായ ദേശീയതല വിലയിരുത്തൽ റിപ്പോർട്ട് 2021 ഏപ്രിൽ 17 ന് പുറത്തിറക്കും. നിലവിലെ കാലാവസ്ഥാ അപകടസാധ്യതകൾ, ദുര്ബലതക്ക് കാരണമാകുന്ന ഘടകങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട് ഇന്ത്യയിലെ ഏറ്റവും ദുർബലമായ സംസ്ഥാനങ്ങളെയും ജില്ലകളെയും റിപ്പോർട്ട് കണ്ടെത്തിയിട്ടുണ്ട്.

സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണ പ്രദേശങ്ങളുടെയും സജീവ പങ്കാളിത്തത്തോടെയാണ് വിലയിരുത്തലുകൾ നടത്തിയത്. ഈ പ്രക്രിയയിലൂടെ ദുർബല ജില്ലകളെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇത് ഉചിതമായ കാലാവസ്ഥാ നടപടികൾക്ക് തുടക്കം കുറിക്കാൻ നയനിർമ്മാതാക്കളെ സഹായിക്കും. മെച്ചപ്പെട്ടരീതിയിൽ രൂപകൽപ്പന ചെയ്ത കാലാവസ്ഥാ വ്യതിയാനങ്ങളോട് ഇണങ്ങി ചേർന്നുള്ള പദ്ധതികൾ വികസിപ്പിക്കുന്നതിലൂടെ കാലാവസ്ഥാ-ദുർബല സമൂഹങ്ങൾക്ക് ഇത് ഗുണം ചെയ്യും.

ശാസ്ത്ര സാങ്കേതിക വകുപ്പും, സ്വിസ് ഏജൻസി ഫോർ ഡവലപ്മെൻറ് ആന്റ് കോ-ഓപ്പറേഷന്റെയും സഹായത്തോടെ രാജ്യവ്യാപകമായി നടത്തിയ വിലയിരുത്തലിൽ 24 സംസ്ഥാനങ്ങളിൽ നിന്നും, 2 കേന്ദ്രഭരണ പ്രദേശങ്ങളിൽ നിന്നുമുള്ള 94 പ്രതിനിധികൾ പങ്കെടുത്തു.

 

RRTN/SKY


(Release ID: 1712244) Visitor Counter : 210