ഉപരാഷ്ട്രപതിയുടെ കാര്യാലയം
ഉഗാദി, ഗുഡി പാഡ്‌വാ, ചൈത്ര സുക്ലാദി,ചേഡി ചന്ദ്, വൈശാഖി,വിഷു, പുത്താണ്ട്, വൈഷ്ഘടി,ബൊഹാഗ് ബിഹു ഉത്സവങ്ങൾക്ക് മുന്നോടിയായി രാജ്യത്തെ ജനങ്ങൾക്ക് ഉപരാഷ്ട്രപതി ആശംസകൾ നേർന്നു
Posted On:
12 APR 2021 2:41PM by PIB Thiruvananthpuram
ന്യൂഡൽഹി , ഏപ്രിൽ 12,2021
ഉഗാദി, ഗുഡി പാഡ്‌വാ, ചൈത്ര സുക്ലാദി,ചേഡി ചന്ദ്, വൈശാഖി, ,വിഷു, പുത്താണ്ട്, വൈഷ്ഘടി, ബൊഹാഗ് ബിഹു തുടങ്ങിയ ഉത്സവങ്ങൾക്ക് മുന്നോടിയായി ഉപരാഷ്ട്രപതി ശ്രീ എം വെങ്കയ്യനായിഡു രാജ്യത്തെ ജനങ്ങൾക്ക് ആശംസകൾ നേർന്നു
അദ്ദേഹത്തിന്റെ സന്ദേശ്ത്തിന്റെ പൂർണ്ണരൂപം താഴെ കൊടുക്കുന്നു
-ഉഗാദി, ഗുഡി പാഡ്‌വാ ചൈത്ര സുക്ലാദി,ചേഡി ചന്ദ്, വൈശാഖി, വിഷു, പുത്താണ്ട്, വൈഷ്ഘടി
ബൊഹാഗ് ബിഹു തുടങ്ങിയ വിവിധ ഉത്സവങ്ങൾ ആഘോഷിക്കുന്ന നമ്മുടെ രാജ്യത്തെ ജനങ്ങൾക്ക് എന്റെ ഹൃദയംഗമമായ അഭിവാദ്യങ്ങളും ശുഭ ആശംസകളും ഞാൻ നേരുന്നു
രാജ്യത്തെ ഓരോ പ്രദേശത്തെയും പരമ്പരാഗത പുതുവർഷത്തിനു തുടക്കം കുറിക്കുന്ന ഈ ആഘോഷങ്ങൾ, നമ്മുടെ രാജ്യത്തിന്റെ വൈവിധ്യമേറിയ സംസ്കാരത്തിന്റെയും, സമ്പന്നമായ പൈതൃകത്തിന്റെയും പ്രതിഫലനമാണ്
ആന്ധ്രപ്രദേശ് തെലങ്കാന എന്നീ സംസ്ഥാനങ്ങളിലെ ജനങ്ങൾ ഈ ഉത്സവത്തെ ഉഗാദി എന്ന് വിളിക്കുമ്പോൾ കർണാടകയിൽ ഇത് യുഗാദി ആണ്. മഹാരാഷ്ട്രയിൽ ഗുഡി പാഡ്‌വയായും, തമിഴ്നാട്ടിൽ പുത്താണ്ട് ആയും നവ വർഷത്തെ വരവേൽക്കുന്നു. നമ്മുടെ മലയാളി സഹോദരി സഹോദരന്മാർ വിഷു എന്ന പേരിലും, പഞ്ചാബിൽ ബൈശാഖി ആയും ഒഡീഷയിൽ പന സങ്ക്രാന്തി ആയും ഈ വേളയെ ആഘോഷിക്കുന്നു. പശ്ചിമബംഗാളിൽ പോയ്‌ല ബോയ്ശാഘ് എന്ന പേരിലും അസമിൽ ബൊഹാഗ് ബിഹു ആയും പുതുവർഷത്തിന് തുടക്കമാകുന്നു. ഇവയുടെ പേരുകൾ വ്യത്യാസപ്പെട്ടിരിക്കാം, പക്ഷേ സന്തോഷം പ്രതീക്ഷ സാഹോദര്യം എന്നിവ ഉൾചേർന്ന ഇത്തരം ഉത്സവങ്ങളുടെ ആത്മാവ് ഒന്നുതന്നെയാണ്.
പ്രകൃതിയോടുള്ള നമ്മുടെ അദമ്യമായ ബഹുമാനം പ്രകടമാക്കുന്ന നിരവധി സംഭവങ്ങൾ കൊണ്ട് നിറഞ്ഞതാണ് നമ്മുടെ എല്ലാ മതഗ്രന്ഥങ്ങളും, രചനകളും. രാജ്യത്തെ വിളവെടുപ്പ് കാലം തന്നെ പ്രകൃതിയുടെ സമ്പന്നതയുടെയും ചൈതന്യ ത്തിന്റെയും ആഘോഷ വേളയാണ്.
നമ്മുടെ രാജ്യത്തെ എല്ലാ തരം ഉത്സവങ്ങളും കുടുംബാംഗങ്ങളും സുഹൃത്തുക്കളും ഒന്നുചേർന്ന് ആഘോഷിക്കുന്ന സന്ദർഭങ്ങളാണ് . എന്നാൽ കോവിഡ് മഹാമാരിയെ തുടർന്ന് ഉയർന്നിട്ടുള്ള ഈ പ്രത്യേകതരം സാഹചര്യത്തിൽ കോവിഡ്ആരോഗ്യ നിയന്ത്രണങ്ങൾക്ക് വിധേയമായി കൊണ്ട് ഈ ഉത്സവങ്ങൾ ആഘോഷിക്കണം എന്ന് ഞാൻ രാജ്യത്തെ പൗരൻമാരോട് അഭ്യർത്ഥിക്കുകയാണ്
നമ്മുടെ രാജ്യത്ത് സമാധാനം, ഐക്യം, സമൃദ്ധി, സന്തോഷം എന്നിവ കൊണ്ടുവരാൻ ഈ ഉത്സവങ്ങൾ വഴി തുറക്കട്ടെ
IE/SKY
(Release ID: 1711167)
Visitor Counter : 303