ജൽ ശക്തി മന്ത്രാലയം

ജലജീവന്‍ ദൗത്യം : 2021 - 22 ലെ സംസ്ഥാന തല ആസൂത്രണ പ്രക്രിയയ്ക്ക് തുടക്കമാകുന്നു ; കേരളവുമായുള്ള ചര്‍ച്ച  ഈ മാസം 24 ന്

സംസ്ഥാനങ്ങളുടെ വാര്‍ഷിക കര്‍മ്മപദ്ധതിക്ക്  അന്തിമരൂപം നല്‍കാന്‍ ഒരു മാസത്തെ പരിപാടി ഇക്കൊല്ലം ഗ്രാമീണ ഭവനങ്ങളില്‍ പൈപ്പ് വെള്ളം ലഭ്യമാക്കുന്നതിന് ഒരു ലക്ഷം കോടിയിലധികം രൂപ നിക്ഷേപിക്കും

Posted On: 08 APR 2021 4:22PM by PIB Thiruvananthpuram

രാജ്യത്തെ എല്ലാ ഗ്രാമീണ വീടുകളിലും കുടിവെള്ളം ലഭ്യമാക്കാന്‍ ലക്ഷ്യമിട്ടുള്ള ജലജീവന്‍ ദൗത്യം 50,011 കോടി രൂപയുടെ കേന്ദ്ര ഗ്രാന്റോടെ 2021-22 ല്‍ മൂന്നാം വര്‍ഷത്തിലേക്ക് കടന്നിരിക്കുകയാണ്. ജലജീവന്‍ ദൗത്യത്തിന്റെ സംസ്ഥാനതല വാര്‍ഷിക കര്‍മ്മപദ്ധതിക്ക് രൂപം നല്‍കാനുള്ള വിപുലമായ പ്രക്രിയയ്ക്ക് കേന്ദ്ര ജലശക്തി മന്ത്രാലയം നാളെ (2021 ഏപ്രില്‍ 09) തുടക്കമിടും. കേന്ദ്ര കുടിവെള്ള വിതരണ, ശുചിത്വമന്ത്രാലയം സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള ഒരു സമിതി ഓരോ ദിവസവും ഈ രണ്ട് സംസ്ഥാനങ്ങളുടെ കര്‍മ്മപദ്ധതികള്‍ പരിശോധിച്ച് അന്തിമരൂപം നല്‍കും. തുടര്‍ന്ന് ഫീല്‍ഡ് സന്ദര്‍ശനത്തിനും അവലോകന യോഗങ്ങള്‍ക്കും ശേഷം ധനസഹായം വര്‍ഷം മുഴുവനും നല്‍കും. 


ജലജീവന്‍ ദൗത്യത്തിന് ബജറ്റില്‍ നീക്കിവച്ചിട്ടുള്ള 50,000 കോടി രൂപയ്ക്ക് പുറമെ, പതിനഞ്ചാം ധനകാര്യകമ്മീഷന്റെ ശുപാര്‍ശ പ്രകാരമുള്ള 26,940 കോടി രൂപയും തത്തുല്യമായ സംസ്ഥാന വിഹിതവും ലഭ്യമാക്കും. ഇപ്രകാരം 2020-22 ല്‍ രാജ്യത്തെ ഗ്രാമീണ ഭവനങ്ങളില്‍ ടാപ്പ് വെള്ളം എത്തിക്കുന്നതിന് ഒരു ലക്ഷം കോടിയിലധികം രൂപ നിക്ഷേപിക്കാന്‍ ലക്ഷ്യമിടുന്നു. പദ്ധതിയുടെ ലക്ഷ്യം കൈവരിക്കാന്‍ ഇതേ തരത്തിലുള്ള നിക്ഷേപം മൂന്ന് വര്‍ഷം തുടരും.

****



(Release ID: 1710465) Visitor Counter : 176