വിദ്യാഭ്യാസ മന്ത്രാലയം

ഇ 9 (E9) രാജ്യങ്ങളിലെ വിദ്യാഭ്യാസ മന്ത്രിമാരുടെ കൂടിയാലോചന യോഗത്തെ കേന്ദ്ര വിദ്യാഭ്യാസ സഹമന്ത്രി അഭിസംബോധന ചെയ്തു

Posted On: 07 APR 2021 2:40PM by PIB Thiruvananthpuram

 



ന്യൂഡൽഹി , ഏപ്രിൽ 7, 2021

ഇ 9  രാജ്യങ്ങളിലെ വിദ്യാഭ്യാസ മന്ത്രിമാരുടെ കൂടിയാലോചന യോഗത്തെ കേന്ദ്ര വിദ്യാഭ്യാസ സഹമന്ത്രി ശ്രീ സഞ്ജയ് ധോത്രെ 2021 ഏപ്രിൽ 6 ന്അഭിസംബോധന ചെയ്തു

' ഇ 9 സംരംഭം: SDG4 ലേക്കുള്ള പുരോഗതി ത്വരിതപ്പെടുത്തുന്നതിന് ഡിജിറ്റൽ പഠനം വർദ്ധിപ്പിക്കുക' എന്നതായിരുന്നു വിഷയം .

ഇ 9 രാജ്യങ്ങളിൽ നിന്നുള്ള വിദ്യാഭ്യാസ മന്ത്രിമാരും ഐക്യരാഷ്ട്രസഭ, യുനിസെഫ്, യുനെസ്കോ എന്നിവിടങ്ങളിലെ ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തു.

ബംഗ്ലാദേശ്, ബ്രസീൽ, ചൈന, ഈജിപ്ത്, ഇന്ത്യ, ഇന്തോനേഷ്യ, മെക്സിക്കോ, നൈജീരിയ, പാകിസ്ഥാൻ എന്നിവ E9 രാജ്യങ്ങളിൽ ഉൾപ്പെടുന്നു.

എല്ലാവർക്കും താങ്ങാനാവുന്ന വിദ്യാഭ്യാസം ഉറപ്പാക്കാൻ ഡിജിറ്റൽ, മൾട്ടി മോഡൽ വിദ്യാഭ്യാസം അനിവാര്യമാണെന്ന് മഹാമാരി  വ്യക്തമാക്കിയതായി ചടങ്ങിൽ സംസാരിച്ച ശ്രീ ധോത്രെ പറഞ്ഞു.

ഇതിന് ഡിജിറ്റൽ അടിസ്ഥാനസൗകര്യ വികസനം  ശക്തിപ്പെടുത്തൽ, ഉപകരണങ്ങൾ വികസിപ്പിക്കൽ, ഡിജിറ്റൽ കഴിവുകൾ എന്നിവ ആവശ്യമാണ്.  അധ്യാപക പരിശീലനം, ഡാറ്റ സുരക്ഷയും സ്വകാര്യതയും, ധനസഹായം, വിലയിരുത്തൽ ഉപകരണങ്ങൾ എന്നിവയും ഇതിന്  ആവശ്യമാണ്.

ഡിജിറ്റൽ വിദ്യാഭ്യാസത്തിനായി കാര്യക്ഷമമായ ഒരു ആവാസവ്യവസ്ഥ സൃഷ്ടിക്കുന്നതിന് കൂട്ടായും ഐക്യദാര്ഢ്യത്തോടെയും  പ്രവർത്തിക്കേണ്ട സമയമാണിതെന്ന് ശ്രീ ധോത്ര ആവശ്യപ്പെട്ടു.

 
IE/SKY
 
*****


(Release ID: 1710186) Visitor Counter : 177