ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം
പ്രതിദിന കോവിഡ് വാക്സിൻ വിതരണത്തിൽ പുതിയ നാഴികക്കല്ല് പിന്നിട്ട് ഇന്ത്യ. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്താകമാനം വിതരണം ചെയ്തത് 43 ലക്ഷത്തിലേറെ ഡോസുകൾ.
Posted On:
06 APR 2021 11:48AM by PIB Thiruvananthpuram
ന്യൂഡൽഹി , ഏപ്രിൽ 6, 2021
കോവിഡിന് എതിരായ പോരാട്ടത്തിൽ പുതിയ നേട്ടം സ്വന്തമാക്കി ഇന്ത്യ. കഴിഞ്ഞ 24 മണിക്കൂറിനിടെ 43 ലക്ഷത്തിലേറെ (43,00,966) ഡോസ് വാക്സിനുകളാണ് രാജ്യത്ത് ഉടനീളം വിതരണം ചെയ്തത് . വാക്സിൻ വിതരണം ആരംഭിച്ചതിനു ശേഷം ഇതാദ്യമായാണ് ഇത്രയധികം ഡോസുകൾ ഒരു ദിവസം കൊണ്ട് രാജ്യത്ത് വിതരണം ചെയ്യുന്നത്.
രാജ്യത്ത്ഇതുവരെ വിതരണം ചെയ്ത കോവിഡ് 19 വാക്സിൻ ഡോസുകളുടെ എണ്ണം ഇന്ന് 8.31 കോടി പിന്നിട്ടു. ഒന്നാംഘട്ട വാക്സിൻ വിതരണം ഏഴ് കോടി (7,22,77,309) എന്ന നാഴികക്കല്ലും പിന്നിട്ടിട്ടുണ്ട്
ഇതുവരെ നടന്ന കോവിഡ് പരിശോധനകളുടെ എണ്ണം 25 കോടി കഴിഞ്ഞു. രോഗ സ്ഥിരീകരണ നിരക്ക് 5.07 ശതമാനമായി ഉയർന്നിട്ടുണ്ട്
പുതുതായി രോഗം സ്ഥിരീകരിച്ച വരുടെ എണ്ണം രാജ്യത്ത് ഉയരുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 96, 982 പുതിയ കേസുകളാണ് സ്ഥിരീകരിച്ചത്. ഇതിൽ 80.04 ശതമാനവും റിപ്പോർട്ട് ചെയ്തത് ,പ്രതി ദിന രോഗ സ്ഥിരീകരണം ഉയർന്നു നിൽക്കുന്ന മഹാരാഷ്ട്ര, ചത്തീസ്ഗഡ്, കർണാടകം,ഉത്തർ പ്രദേശ് , തമിഴ്‌നാട് , ഡൽഹി, മധ്യപ്രദേശ്, ഗുജറാത്ത് എന്നീ എട്ട് സംസ്ഥാനങ്ങളിൽ നിന്നാണ്.
രാജ്യത്ത് നിലവിൽ ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 7,88,223 ആയി ഉയർന്നിട്ടുണ്ട്. മൊത്തം രോഗബാധിതരുടെ 6.21 ശതമാനമാണ് ഇത്
ഇതുവരെ കോവിഡിൽ നിന്നും മുക്തി നേടിയത് 1,17,32,279 പേരാണ്.92.48% ആണ് നിലവിലെ രോഗമുക്തി നിരക്ക്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 50,143 പേരാണ് രോഗമുക്തി നേടിയത്.
446 കോവിഡ് മരണങ്ങളും റിപ്പോർട്ട് ചെയ്തു
ഇതിൽ 80.94 ശതമാനവും 8 സംസ്ഥാനങ്ങളിൽ നിന്നാണ്.155 പേർ മരണമടഞ്ഞ മഹാരാഷ്ട്രയിലാണ് ഇന്നലെ ഏറ്റവും കൂടുതൽ കോവിഡ് മരണം റിപ്പോർട്ട് ചെയ്തത്.
IE/SKY
****
(Release ID: 1709855)
Visitor Counter : 297
Read this release in:
Bengali
,
English
,
Urdu
,
Marathi
,
Hindi
,
Assamese
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu