വാണിജ്യ വ്യവസായ മന്ത്രാലയം
ഇന്ത്യൻ സുഗന്ധവ്യഞ്ജനങ്ങൾക്കായി ബ്ലോക്ക്ചെയിൻ ഉപയോഗിച്ച് പ്രവർത്തിക്കുന്ന ട്രേസബിലിറ്റി ഇന്റർഫേസ് വികസിപ്പിക്കുന്നതിന് സ്‌പൈസസ് ബോർഡും യുഎൻഡിപി- ഇന്ത്യയുടെ ആക്‌സിലറേറ്റർ ലാബും ധാരണാപത്രം ഒപ്പിട്ടു
Posted On:
05 APR 2021 4:33PM by PIB Thiruvananthpuram
ന്യൂഡൽഹി, ഏപ്രിൽ 5, 2021
വിതരണ ശൃംഖലയിലും വ്യാപാരത്തിലും സുതാര്യത വർദ്ധിപ്പിക്കുന്നതിനായി ഇന്ത്യൻ സുഗന്ധവ്യഞ്ജനങ്ങൾക്കായി ബ്ലോക്ക്ചെയിൻ അധിഷ്ഠിത ട്രേസബിലിറ്റി ഇന്റർഫേസ് നിർമ്മിക്കുകയെന്ന ലക്ഷ്യത്തോടെ സ്‌പൈസസ് ബോർഡും യുഎൻഡിപി ഇന്ത്യയുടെ ആക്‌സിലറേറ്റർ ലാബും ഇന്ന് ധാരണാപത്രത്തിൽ ഒപ്പുവച്ചു.
തുറന്ന പങ്കാളിത്തമുള്ള ഒരു ഇലക്ട്രോണിക് ലെഡ്ജറിൽ ഇടപാടുകൾ രേഖപ്പെടുത്തുന്നതിനുള്ള വികേന്ദ്രീകൃത പ്രക്രിയയാണ് ബ്ലോക്ക്‌ചെയിൻ. കൃഷിക്കാർ, ഇടനിലക്കാർ, വിതരണക്കാർ, ചില്ലറ വ്യാപാരികൾ, നിയന്ത്രകർ, ഉപഭോക്താക്കൾ എന്നിവരുൾപ്പെടെ സങ്കീർണ്ണമായ ഒരു ശൃംഖലയിലെ ഡാറ്റാ
മാനേജ്മെന്റ് ലളിതവും സുതാര്യവുമാക്കാനും അതുവഴി വിതരണ ശൃംഖല ലളിതമാക്കാനും സാധിക്കുന്നു.
വിതരണ ശൃംഖലയിലെ മറ്റെല്ലാ അംഗങ്ങളെയും പോലെ, കർഷകർക്കും വിവരങ്ങൾ ലഭ്യമാക്കുന്നതിനും, ഇത് വഴി മുഴുവൻ വിതരണ ശൃംഖലയെ കൂടുതൽ കാര്യക്ഷമവും തുല്യവുമാക്കുന്നതിനും സഹായിക്കും.
സുഗന്ധവ്യഞ്ജന കർഷകരെ, വിപണികളുമായി ബന്ധിപ്പിക്കുന്നതിനായി സ്പൈസസ് ബോർഡ് ഇന്ത്യ വികസിപ്പിച്ച ഇ-സ്പൈസ് ബസാർ പോർട്ടലുമായി, ബ്ലോക്ക്ചെയിൻ ട്രേസബിലിറ്റി ഇന്റർഫേസിനെ സംയോജിപ്പിക്കാൻ യുഎൻഡിപിയും സ്പൈസസ് ബോർഡ് ഇന്ത്യയും പ്രവർത്തിച്ചു വരികയാണ് .
ബ്ലോക്ക്ചെയിൻ ഇന്റർഫേസിന്റെ രൂപകൽപ്പന 2021 മെയ് മാസത്തിനകം പൂർത്തിയാകുമെന്ന് പ്രതീക്ഷിക്കുന്നു. ആന്ധ്രാപ്രദേശിലെ തിരഞ്ഞെടുത്ത ജില്ലകളിൽ മുളക്, മഞ്ഞൾ കൃഷി എന്നിവയിൽ ഏർപ്പെട്ടിരിക്കുന്ന മൂവായിരത്തിലധികം കർഷകരിൽ പദ്ധതി പൈലറ്റു അടിസ്ഥാനത്തിൽ നടപ്പാക്കും.
ലോകത്തിലെ ഏറ്റവുമധികം സുഗന്ധവ്യഞ്ജനങ്ങൾ കയറ്റുമതി ചെയ്യുന്നതും ഉൽപാദിപ്പിക്കുന്നതും ഉപയോഗിക്കുന്നതും ഇന്ത്യയാണ്. ഇന്ത്യയുടെ സുഗന്ധവ്യഞ്ജന കയറ്റുമതി 2019-20 കാലയളവിൽ 3 ബില്ല്യൺ യുഎസ് ഡോളർ എന്ന നാഴികക്കല്ല് പിന്നിട്ടു.
RRTN/SKY
****
(Release ID: 1709702)
Visitor Counter : 272