രാജ്യരക്ഷാ മന്ത്രാലയം

ബംഗ്ലാദേശിലെ ബഹുരാഷ്ട്ര അഭ്യാസത്തിൽ പങ്കെടുക്കാൻ ഇന്ത്യൻ സൈന്യം

Posted On: 01 APR 2021 4:53PM by PIB Thiruvananthpuram



ന്യൂഡൽഹി, ഏപ്രിൽ 01, 2021

ബഹുരാഷ്ട്ര സൈനിക അഭ്യാസമായ ഷാന്തിർ ഒഗ്രോഷെന 2021 ('ഫ്രണ്ട് റണ്ണർ ഓഫ് പീസ്') ബംഗ്ലാദേശിൽ നടക്കും. വിമോചനത്തിന്റെ 50 മഹത്തായ വർഷങ്ങളുടേയും, ബംഗ്ലാദേശിന്റെ രാഷ്ട്രപിതാവ് ബംഗാബന്ധു ഷെയ്ഖ് മുജിബുർ റഹ്മാന്റെ ജന്മശതാബ്ദിയുടേയും സ്‌മരണാര്‍ത്ഥം ആണ് അഭ്യാസം സംഘടിപ്പിക്കുന്നത്.   


2021 ഏപ്രിൽ 04 മുതൽ ഏപ്രിൽ 12 വരെ നടക്കുന്ന അഭ്യാസത്തിൽ ദോഗ്ര റെജിമെന്റിൽ നിന്നുള്ള ഒരു ബറ്റാലിയനിലെ ഓഫീസർമാർ, ജെ‌സി‌ഒകൾ, ജവാൻമാർ എന്നിവരുൾപ്പെടെ 30 ഉദ്യോഗസ്ഥർ ഉൾപ്പെടുന്ന ഇന്ത്യൻ സംഘവും, റോയൽ ഭൂട്ടാൻ ആർമി, ശ്രീലങ്കൻ ആർമി, ബംഗ്ലാദേശ് ആർമി എന്നീ സേനകളിൽനിന്നുള്ള സംഘങ്ങളും പങ്കെടുക്കും.

“ശക്തമായ സമാധാന പരിപാലന പ്രവർത്തനങ്ങൾ” എന്നതാണ് അഭ്യാസത്തിന്റെ പ്രമേയം. യു‌എസ്‌എ, യുകെ, തുർക്കി, സൗദി അറേബ്യ, കുവൈറ്റ്, സിംഗപ്പൂർ എന്നിവിടങ്ങളിൽ നിന്നുള്ള സൈനിക നിരീക്ഷകരും പരിശീലനത്തിലുടനീളം പങ്കെടുക്കും.

 
 
RRTN/SKY

(Release ID: 1709042) Visitor Counter : 216