തൊഴില്‍, ഉദ്യോഗ മന്ത്രാലയം

ഈ വർഷം നടത്താനുദ്ദേശിക്കുന്ന അഞ്ച് ദേശീയതല സർവ്വേകളുടെ മുന്നോടിയായി തൊഴിൽ ബ്യൂറോ, രാജ്യത്തെ മാസ്റ്റർ പരിശീലകർക്കായി പരിശീലനം സംഘടിപ്പിച്ചു 

Posted On: 28 MAR 2021 11:06AM by PIB Thiruvananthpuram
 

ന്യൂഡൽഹി, മാർച്ച് 28, 2021
 
രാജ്യത്തെ കുടിയേറ്റ തൊഴിലാളികളുടെ വിവരങ്ങൾ ശേഖരിക്കുന്നതിനുള്ള ദേശീയതല സർവ്വേ, ഓൾ ഇന്ത്യ ക്വാർട്ടർലി എസ്റ്റാബ്ലിഷ്മെന്റ് ബേസ്ഡ് എംപ്ലോയ്മെന്റ് സർവ്വേ (AQEES) എന്നിവയുടെ ചുമതലയുള്ള സൂപ്പർവൈസർമാർ/ഇൻവെസ്റ്റിഗേറ്റർമാർ എന്നിവർക്കായുള്ള പരിശീലന പരിപാടി 2021 മാർച്ച് 24 മുതൽ 26 വരെ ലേബർ ബ്യൂറോ സംഘടിപ്പിച്ചു. നേരിട്ട് ഹാജരായവർക്ക് പുറമേ, നിരവധി സൂപ്പർവൈസർമാരും ഉദ്യോഗസ്ഥരും രാജ്യത്തെ വിവിധ ഭാഗങ്ങളിൽ നിന്ന് വെർച്ചൽ സാങ്കേതിക വിദ്യയുടെ സഹായത്തോടെ കൊൽക്കത്തയിൽ നടന്ന പരിശീലന പരിപാടിയിൽ പങ്കെടുത്തു. ദേശീയ തലത്തിൽ നടപ്പാക്കുന്ന 5 സർവ്വേകളുടെ മുന്നോടിയായാണ് ലേബർ ബ്യൂറോ ഈ പരിശീലന പരമ്പര രാജ്യത്തുടനീളം സംഘടിപ്പിക്കുന്നത്. 
 
AQEES, കുടിയേറ്റ തൊഴിലാളി സർവ്വേ എന്നിവയ്ക്ക് മികച്ച മേൽനോട്ടം നൽകുന്നതിന് സൂപ്പർവൈസർമാരെ പരിശീലിപ്പിക്കുന്നത് ലക്ഷ്യമിട്ടാണ് ഈ തീവ്രമായ പരിശീലന പരിപാടി തയ്യാറാക്കിയിട്ടുള്ളത്. 
 
ബ്യൂറോ ഈ വർഷം നടപ്പാക്കുന്ന അഞ്ച് ദേശീയതല സർവേകളിൽ ഉൾപ്പെടുന്നതാണ് ഈ രണ്ടു സർവേകൾ. പരിപാടിയുടെ ഭാഗമായി സോഫ്റ്റ്‌വെയർ ആപ്ലിക്കേഷനുകളിൽ ആവശ്യമായ പരിശീലനവും സൂപ്പർവൈസർമാർക്ക് നൽകിയിട്ടുണ്ട്. അഞ്ച് സർവേകളിലും വിവരശേഖരണത്തിനായി പോകുന്ന ഫീൽഡ് ഇൻവെസ്റ്റിഗേറ്റർമാർ തങ്ങളുടെ കൈവശമുള്ള ടാബ്‌ലറ്റുകളിൽ  ലഭ്യമാക്കിയിരിക്കുന്ന ഈ ആപ്ലിക്കേഷനുകൾ മുഖാന്തിരമാണ് വിവരശേഖരണം നടത്തുക. സർവ്വേ നടപടികളിൽ ആധുനിക സാങ്കേതികവിദ്യകൾ ഉപയോഗപ്പെടുത്തുന്നത് വഴി, സർവ്വേ പ്രവർത്തനങ്ങൾ പൂർത്തിയാക്കുന്നതിന് ആവശ്യമായ സമയം 30 മുതൽ 40 ശതമാനം വരെ ലാഭിക്കാൻ സാധിക്കും.   
 
ദേശീയ കുടിയേറ്റ തൊഴിലാളി സർവേയും, AQEES ഉം 2021 ഏപ്രിൽ ഒന്നുമുതൽ രാജ്യത്ത് ആരംഭിക്കാനാണ് ബ്യൂറോ പദ്ധതിയിടുന്നത്.
 
 


(Release ID: 1708242) Visitor Counter : 197