പ്രധാനമന്ത്രിയുടെ ഓഫീസ്‌

ബംഗ്ലാദേശ് സന്ദർശനത്തിനായി പ്രധാനമന്ത്രി ധാക്കയിലെത്തി.

प्रविष्टि तिथि: 26 MAR 2021 2:10PM by PIB Thiruvananthpuram

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ബംഗ്ലാദേശ് സന്ദർശനത്തിനായി ധാക്കയിലെത്തി. പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ ക്ഷണപ്രകാരമാണ് സന്ദർശനം. ഷെയ്ഖ് മുജിബുർ  റഹ്മാന്റെ ജന്മശതാബ്ദിയായ മുജിബ് ബോർഷോ ആഘോഷിക്കുന്നതിനായുള്ള ചരിത്രപരമായ സന്ദർശനമാണിത്. ഇന്ത്യയും ബംഗ്ലാദേശും തമ്മിൽ നയതന്ത്രബന്ധം സ്ഥാപിച്ചതിന്റെയും,   ബംഗ്ലാദേശിന്റെ വിമോചന യുദ്ധത്തിന്റെയും അമ്പതാം വാർഷികം കൂടിയാണ് ഇത്.

 പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയും അവരുടെ മന്ത്രിസഭാംഗങ്ങളും പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സാധാരണയിൽ നിന്നും വ്യത്യസ്തമായി ഹസ്രത്ത് ഷാജലാൽ അന്താരാഷ്ട്ര വിമാനത്താവളത്തിൽ  സ്വീകരിച്ചു.

19 ഗൺ സല്യൂട്ടും ഗാർഡ് ഓഫ് ഓണറും നൽകി  പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയെ സ്വീകരിച്ചു.


******


(रिलीज़ आईडी: 1707764) आगंतुक पटल : 254
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , Marathi , हिन्दी , Assamese , Bengali , Manipuri , Punjabi , Gujarati , Odia , Tamil , Telugu , Kannada