പഴ്‌സണല്‍, പബ്ലിക് ഗ്രീവന്‍സസ് ആന്റ് പെന്‍ഷന്‍സ് മന്ത്രാലയം

ഉദ്യോഗാർഥികളുടെ പരമാവധി പ്രായപരിധി ഉയർത്തുന്നത് സംബന്ധിച്ച്

Posted On: 25 MAR 2021 12:29PM by PIB Thiruvananthpuram



ന്യൂഡൽഹി, മാർച്ച് 25, 2021

കേന്ദ്ര സർക്കാർ തസ്തികകളിലേക്ക് നിയമനം നടത്തുന്നതിനായി, യു‌പി‌എസ്‌സി പോലുള്ള റിക്രൂട്ടിംഗ് ഏജൻസികൾ കോവിഡ് മഹാമാരി കാലത്തും മാനദണ്ഡങ്ങൾ പാലിച്ച് സുരക്ഷിതമായ രീതിയിൽ പരീക്ഷകൾ നടത്തുന്നതിന് ആവശ്യമായ ക്രമീകരണങ്ങൾ ചെയ്തു വരികയാണ്.

 
2020 ഒക്ടോബർ 4 ന് സിവിൽ സർവീസസ് (പ്രാഥമിക) പരീക്ഷ-2020 നടന്നപ്പോൾ, പരീക്ഷ കേന്ദം മാറ്റാനുള്ള ഓപ്ഷൻ യുപി‌എസ്‌സി പരീക്ഷാർത്ഥികൾക്ക് നൽകിയിരുന്നു. കോവിഡ് മഹാമാരിക്ക്  മുൻപോ/ആ സമയത്തോ മറ്റൊരു സ്ഥലത്തേക്ക് മാറിയവർക്കും പരീക്ഷയിൽ ഹാജരാകാനാണ് ആ ഓപ്ഷൻ നൽകിയത്.


അത് കൊണ്ട് തന്നെ, രാജ്യത്ത് പകർച്ചവ്യാധിയും ലോക്ക്ഡൗണും ഉണ്ടായതു മൂലം കേന്ദ്രസർക്കാരിനു കീഴിലുള്ള വിവിധ തസ്തികകളിലേക്ക് റിക്രൂട്ട് ചെയ്യുന്നതിനുള്ള പരമാവധി പ്രായപരിധി വർദ്ധിപ്പിക്കേണ്ടതിന്റെ ആവശ്യകത ഉയർന്നുവരുന്നില്ല.

കേന്ദ്ര പേഴ്സണൽ, പൊതു പരാതികൾ, പെൻഷനുകൾ വകുപ്പ് സഹമന്ത്രി ഡോ. ജിതേന്ദ്ര സിംഗ് രാജ്യസഭയിൽ ഇന്ന് രേഖാമൂലം അറിയിച്ചതാണ് ഇക്കാര്യം.

 
 
RRTN/SKY


(Release ID: 1707566) Visitor Counter : 147