റെയില്‍വേ മന്ത്രാലയം

തീവണ്ടി യാത്രകളിൽ ജ്വലന സാധ്യത കൂടുതലുള്ള സാമഗ്രികൾ കൊണ്ടു പോകുന്നതിനും, പുകവലിക്കുന്നതിനും എതിരായ വലിയ പ്രചാരണത്തിന് ഇന്ത്യൻ  റെയിൽവേ തുടക്കം കുറിച്ചു

Posted On: 23 MAR 2021 1:48PM by PIB Thiruvananthpuram



ന്യൂഡൽഹി, മാർച്ച് 23, 2021

തീവണ്ടി യാത്രകളിലെ പുകവലി, ജ്വലന സാധ്യത കൂടുതൽ ഉള്ള സാമഗ്രികളുടെ നീക്കം എന്നിവ മൂലം വിവിധ റെയിൽവേ സോണുകളിൽ തീപിടുത്തം റിപ്പോർട്ട് ചെയ്യപ്പെടുന്ന പശ്ചാത്തലത്തിൽ, ഇത്തരം നടപടികൾക്കെതിരെ വ്യാപക പ്രചാരണത്തിന് ഇന്ത്യൻ  റെയിൽവേ തുടക്കം കുറിച്ചു.

 
2021 മാർച്ച് 22ന് തുടക്കം കുറിച്ച പ്രചാരണത്തിൽ 2021 മാർച്ച് 31 മുതൽ നിയമ നടപടികളും സ്വീകരിക്കുന്നതാണ്. 2021 ഏപ്രിൽ 30 വരെ പ്രചാരണം തുടരും.
 
ഇതുമായി ബന്ധപ്പെട്ട് താഴെ പറയുന്ന നടപടികൾ സ്വീകരിക്കാൻ എല്ലാ റെയിൽവേ സോണുകൾക്കും ഇന്ത്യൻ റെയിൽവേ നിർദ്ദേശം നൽകിയിട്ടുണ്ട്:


* തീവണ്ടി സേവനങ്ങൾ ഉപയോഗിക്കുന്നവർ, റെയിൽവേ/റെയിൽവേ ഇതര ജീവനക്കാർ അടക്കമുള്ളവരെ ബോധവൽക്കരിക്കുന്നതിനായി ഏഴുദിവസം നീണ്ടുനിൽക്കുന്ന തീവ്ര പ്രചാരണം.
അവബോധ പ്രവർത്തനങ്ങൾ, റെയിൽവേ സ്റ്റേഷനുകളിലെ PA സംവിധാനങ്ങളിലൂടെയുള്ള അറിയിപ്പുകൾ, അച്ചടി-ഇലക്ട്രോണിക്-സാമൂഹ്യ മാധ്യമങ്ങളിലെ പരസ്യങ്ങൾ എന്നിവയിലൂടെ ആകും ഇത് നടപ്പാക്കുക.

* അവബോധ പ്രവർത്തനങ്ങൾക്ക് ശേഷം, താഴെ പറയുന്നവ നടപ്പാക്കേണ്ടതാണ്:

 a) തീവണ്ടികളിലും, റെയിൽവേ പരിസരങ്ങളിലും പുകവലിക്കുന്നതിനെതിരെ വ്യാപക പ്രചാരണം. മുന്നറിയിപ്പ് ലംഘിക്കുന്നവർക്കെതിരെ റെയിൽവേ നിയമം, ടുബാക്കോ നിയമം എന്നിവയ്ക്ക് കീഴിൽ നിയമനടപടി.
 
 b) യാത്രകളിൽ ജ്വലന സാധ്യത കൂടുതലുള്ള സാമഗ്രികൾ, സ്ഫോടകവസ്തുക്കൾ എന്നിവ കൊണ്ടു പോകുന്നത് തടയുന്നതിനായി തീവണ്ടികളിൽ കൃത്യമായ ഇടവേളകളിൽ പരിശോധന. നിർദേശങ്ങൾ ലംഘിക്കുന്നവർക്കെതിരെ റെയിൽവേ നിയമത്തിലെ വ്യവസ്ഥകൾക്ക് കീഴിൽ നടപടികൾ സ്വീകരിക്കുന്നതാണ്.

 c) ജ്വലന സാധ്യത കൂടിയ സാമഗ്രികളുടെ ഉപയോഗം കർശനമായി നിയന്ത്രിക്കുന്നതിന്റെ ഭാഗമായി പ്ലാറ്റ്ഫോമുകൾ, യാർഡുകൾ, ഇന്ധനം നിറയ്ക്കൽ പോയിന്റ്കൾ എന്നിവിടങ്ങളിൽ കൃത്യമായ പരിശോധന. നിർദേശങ്ങൾ പാലിക്കാത്തവർക്കെതിരെ കർശന നിയമ നടപടി.

d) ജ്വലന സാധ്യത കൂടിയ സാമഗ്രികൾ, സ്ഫോടകവസ്തുക്കൾ എന്നിവയുടെ സാന്നിധ്യം ഒഴിവാക്കുന്നതിനായി പാഴ്സലുകളിൽ പരിശോധന.

 e) തീവണ്ടികൾ, പ്ലാറ്റ്ഫോമുകൾ എന്നിവിടങ്ങളിൽ ഇന്ധന അടുപ്പുകൾ (സ്റ്റൗകൾ) ഉപയോഗിക്കുന്ന അംഗീകൃത/അനധികൃത വ്യാപാരികൾക്കെതിരെ നടപടി.

 
 
RRTN/SKY


(Release ID: 1706973) Visitor Counter : 137